For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേഷപകര്‍ച്ചകളുടെ തമ്പുരാന്‍ ജഗതിയെ ആരെങ്കിലും മറന്നോ? മലയാളികളുടെ ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍

|
ജഗതി ചേട്ടന് ജന്മദിനാശംസകൾ | filmibeat Malayalam

മലയാള സിനിമയിലേക്ക് ഒരു നടന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ജഗതി ശ്രീകുമാറിന്റേതാണ്. ഒരു വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളായി ചികിത്സയിലാണ്. എഴുന്നേറ്റ് നടക്കാനോ, സംസാരിക്കാനോ പോലും കഴിയാതെ ഇരുന്ന താരം ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്.

മമ്മൂക്ക ഇതെന്ത് ഭാവിച്ചാണ്? പ്രായം കൂടുന്നതൊന്നും അറിയുന്നില്ലേ? 'ഈ പ്രായത്തിലും എന്നാ ഒരിതാ'..

ഭാര്യയുടെയും മകളുടെയും ഫോട്ടോയ്ക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ ക്യാപ്ഷന്‍

ആറ് വര്‍ഷത്തോളം ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു എന്ന് ആരാധകര്‍ക്കോ പ്രേക്ഷകര്‍ക്കോ വിശ്വസിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ട്രോളന്മാരിലൂടെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്.

യുവതാരം സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍? അങ്ങനൊരു സംഭവമുണ്ടായോ? വിശദീകരണവുമായി താരപിതാവ്!

 ജഗതി ശ്രീകുമാര്‍

ജഗതി ശ്രീകുമാര്‍

1973 ല്‍ സിനിമയിലേക്ക് എത്തിയ ജഗതി ശ്രീകുമാര്‍ മലയാളത്തിലെ പ്രമുഖ ഹാസ്യ നടനായിരുന്നു. ഹാസ്യ സാമ്രാട്ട് എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന് 2011 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രമുഖ നാടകാചാര്യനായിരുന്ന ജഗതിയുടെ അച്ഛന്റെ നാടകങ്ങളിലൂടെയായിരുന്നു താരം കലാലോകത്തേക്ക് എത്തുന്നത്. സിനിമയിലേക്ക് എത്തിയ ജഗതി ശ്രീകുമാര്‍ ഏകദേശം 1500 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു. ജഗതിയ്ക്ക് ലഭിച്ച സിനിമകളെല്ലാം തന്നെ ഹാസ്യ കഥാപാത്രങ്ങള്‍ ആയിരുന്നതിനാല്‍ അദ്ദേഹം മികച്ച കോമഡി നടനായി പില്‍ക്കാലത്ത് അറിയപ്പെട്ടു.

 പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനം

പമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ 68-ാം പിറന്നാള്‍ ആരാധകരൊന്നും മറന്നിരുന്നില്ല. അതിനാല്‍ ഇന്ന് ട്രോളുകളുമായി ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്തിയിരിക്കുകയാണ്.

 വാഹനപകടം തളര്‍ത്തിയ ജീവിതം

വാഹനപകടം തളര്‍ത്തിയ ജീവിതം

വാഹനപകടങ്ങളിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒട്ടനവധി താരങ്ങളെയായിരുന്നു. അത്തരത്തില്‍ ഒരു വാഹനപകടമായിരുന്നു നടന്‍ ജഗതി ശ്രീകുമാറിനെ തളര്‍ത്തിയതും. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിലായിരുന്നു ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഒട്ടേറെ എല്ലുകള്‍ക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണ ആരോഗ്യം കൈവരിച്ചിട്ടില്ല.

 തിരികെ വരും..

തിരികെ വരും..

ജഗതി ചേട്ടന്‍ തിരിച്ച് വരുമെന്ന ഒറ്റ പ്രതീക്ഷയില്‍ സഹപ്രവര്‍ത്തകരും കുടുംബവും ആരാധകരുമെല്ലാം കാത്തിരിക്കുകയാണ്. അടുത്തിടെ ഇന്നസെന്റ്, ജഗദീഷ്, റിമി ടോമി എന്നിവര്‍ കോമഡി സ്റ്റാര്‍സില്‍ നിന്നും ജഗതിയെ കാണാനെത്തിയിരുന്നു. പാട്ടുകള്‍ പാടി താരത്തെ പഴയ ഓര്‍മ്മകളിലേക്ക് എത്തിച്ചിരുന്നു. ഇവരെ പോലെ നടി നവ്യ നായരും ജഗതി ശ്രീകുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പാട്ട് പാടന്‍ ശ്രമിച്ചും നവരസങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ ജഗതി ശ്രമിച്ചിരുന്നു.

ഹാസ്യ സാമ്രാട്ട്

ഹാസ്യ സാമ്രാട്ട്

വേഷപകര്‍ച്ചകളുടെ തമ്പുരാന്‍, മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. എത്ര കാലം സിനിമയില്‍ നിന്നും മാറി നിന്നാലും അദ്ദേഹത്തെ മറക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആരാധകര്‍.

 ട്രോളന്മാരുടെ ദൈവം

ട്രോളന്മാരുടെ ദൈവം

മണവാളനും ദശമൂലം ദാമുവൊക്കെ കളം നിറയുന്നതിന് മുന്‍പ് ട്രോളന്മാരുടെ പ്രിയപ്പെട്ടവനും ഹാസ്യ കലയുടെ ദൈവവുമായി മാറിയ വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. ഫാമിലി ഓഡിയന്‍സിന്റെ ഫേവറിറ്റ് കോമഡിയന് അമ്പിളി ചേട്ടനായിരുന്നു.

പിറന്നാളാണ്..

പിറന്നാളാണ്..

ജഗതി ശ്രീകുമാറിന്റെ സിനിമകളിലെ ഓരോ കോമഡികളും പുറത്തെടുത്താണ് പിറന്നാള്‍ ദിനത്തില്‍ ട്രോളുകളുമായി ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

 ജഗതിച്ചേട്ടന്‍ ഉണ്ടോ

ജഗതിച്ചേട്ടന്‍ ഉണ്ടോ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമ കാണാന്‍ പോവുന്നവര്‍ ജഗതി ചേട്ടന്റെ സിനിമയാണോ എന്ന് ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. കോമഡി നടന്മാരില്‍ അക്കാലത്ത് മിന്നുന്ന പ്രകടനം നടത്തിയ ഏകതാരം ഒരുപക്ഷെ ജഗതി ശ്രീകുമാര്‍ ആയിരുന്നു.

 തിരിച്ച് വരവിന് കാത്തിരിക്കുന്നു..

തിരിച്ച് വരവിന് കാത്തിരിക്കുന്നു..

മലയാളികള്‍ ഒരു നടന്‍ തിരിച്ചു വന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ജഗതി ചേട്ടനെ മാത്രമായിരിക്കും.

 പകരം വെക്കാനാവില്ല..

പകരം വെക്കാനാവില്ല..

വടിവെലു മുതല്‍ അന്യഭാഷയില്‍ കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളുടെ കോമഡികള്‍ ഒരുപക്ഷെ മലയാളികള്‍ക്ക് ദഹിച്ചെന്ന് വരില്ല. കാരണം നൂറ്റാണ്ടുകളായി കണ്ട് വരുന്നത് അഭിനയ കുലപതിയെ ആണ്.

അജു വര്‍ഗീസിന്റെ ആശംസ

നവ്യ നായർ

എന്റെ പ്രാർത്ഥനകൾ എപ്പോഴുമുണ്ടെന്ന് നവ്യ നായർ.

എന്റെ ലോകമാണ്

എന്റെ ലോകമാണെന്നാണ് ജഗതിയെ കുറിച്ച് മകൾ ശ്രീലക്ഷ്മി വിശേഷിപ്പിച്ചിരിക്കുന്നത്. ആറ് വർഷങ്ങളായി അച്ഛന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും എന്റെ അവസാന ശ്വാസം വരെയും അത് അങ്ങനെ ആയിരിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു.

മകൾ പാർവ്വതി

പ്രിയപ്പെട്ട പപ്പയ്ക്ക് പിറന്നാൾ ആശംസകള്‍. ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാണ്. പപ്പയെ ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിൽ ജഗതിയുടെ മകളായ പാർവ്വതി ഷോൺ പറയുന്നു.

English summary
Today actor Jagathy Sreekumar's birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more