മിമിക്രിയുടെ രാജാവ് അബിയെ എല്ലാവരും മറന്നോ? അബി മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം! ഓര്‍മ്മയില്‍ അബി!!
Recommended Video

മിമിക്രിയിലൂടെ വേദികളെ പുളകം കൊള്ളിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ അബി. മലയാള സിനിമയില്‍ ശബ്ദാനുകരണം കൊണ്ടും ശ്രദ്ധേയനായ അബി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം ആയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നായിരുന്നു അപ്രത്യക്ഷിത മരണത്തിലൂടെ അബി വിട്ട് പിരിഞ്ഞത്. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നുമായിരുന്നു അന്തരിച്ചത്.
സിനിമയിലും മിമിക്രി വേദികളിലും സജീവമായിരുന്ന അബിയുടെ വേര്‍പ്പാട് കേരളക്കരയില്‍ കനത്ത ആഘാതമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇന്നും അബിയുടെ ഓര്‍മ്മകളിലാണ് സിനിമാലോകം. അബി വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബവും കൂട്ടുകാരും.

അബിയുടെ വേര്‍പ്പാട്
കലഭവന്‍ അബി എന്ന അറിയപ്പെടുന്ന അബിയുടെ യഥാര്‍ത്ഥ പേര് ഹബീബ് മുഹമ്മദ് എന്നാണ്. ഈ പേര് പറഞ്ഞാല്‍ അധികം ആരും അറിയില്ല. മിമിക്രി രംഗത്ത് സജീവമായതോടെയാണ് അബി എന്ന പേര് താരം സ്വീകരിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിമ്രിക്രി താരമായിരുന്നു അബി. മിമിക്രിയിലൂടെ ശബ്ദാനുകരണം കൊണ്ട് മലയാളികളെ അത്രയധികം സ്വാധീനിക്കാന്‍ കഴിഞ്ഞ അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്നു അബി. മരണം വിളിക്കാതെ വരുന്ന വിരുന്നുകാരനാണെന്ന് പറയുന്നത് പോലെയാണ്. അബിയുടെ ജീവനും തട്ടിയെടുത്ത് പോയത്.

രക്തസംബന്ധമായ അസുഖങ്ങള്‍
രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്ന താരം 2017 നവംബര്‍ മുപ്പതിന് രാവിലെ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. അസുഖം പിടിപ്പെട്ടതിനെ തുടര്‍ന്ന് മിമിക്രി വേദികളില്‍ നിന്നും മാറി നിന്ന അബി സിനിമ ചര്‍ച്ചകളുമായി മുന്നോട്ട് പോകവേയാണ് മരണം വില്ലനായെത്തിയതും സിനിമാ ലോകത്തിന് വലിയൊരു നടുക്കം നല്‍കി കൊണ്ട് അബി വിടവാങ്ങിയതും.

അബിയുടെ സിനിമാജീവിതം
ദിലീപ്, നാദിര്‍ഷ തുടങ്ങി താരങ്ങള്‍ക്കൊപ്പം കരിയര്‍ തുടങ്ങിയ അബി ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് സ്‌ക്രീനില്‍ കാര്യമായി തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആമിന താത്ത എന്ന പെണ്‍ വേഷത്തില്‍ അഭിനയിച്ചാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. വിദേശത്തും മറ്റുമായി ആയിരക്കണക്കിന് വേദികളില്‍ മിമിക്രി കൊണ്ട് ഞെട്ടിച്ച് ജനപ്രിയ താരമായി മാറാന്‍ അബിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നസെന്റിന്റെ മാവേലി ശബ്ദത്തോടൊപ്പം വേദികള്‍ കീഴടക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അനുകരണത്തിലും മിടുക്കന്‍
കേരളത്തിലെ പ്രമുഖ മിമിക്രി ട്രൂപ്പുകളായ കൊച്ചിന്‍ കലാഭവനിലും അബി അംഗമായിരുന്നു. അതിന് ശേഷം കൊച്ചിന്‍ ഹരിശ്രീയുടെ ഭാഗമാവുകയും പിന്നീട് കൊച്ചിന് സാഗറിലും അബി ഉണ്ടായിരുന്നു. മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു അബി. അമിതാഭ് ബച്ചന്‍ മലയാളത്തില്‍ അവതരിപ്പിച്ച പരസ്യ ചിത്രങ്ങള്‍ക്ക് ശബ്ദം പകര്‍ന്നിരുന്നത് അബിയായിരുന്നു.

സിനിമകളില്‍ സജീവം
സിനിമയെക്കാളും മിമിക്രിയെ സ്നേഹിച്ചിരുന്ന മലയാളികള്‍ക്ക് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത്, തുടങ്ങി 300 ഓളം ഓഡിയോ കാസറ്ററുകളും വീഡിയോ കാസറ്റുകളും അബിയായിരുന്നു പുറത്തിറക്കിയിരുന്നത്. നയം വ്യക്തമാക്കുക എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള അബിയുടെ ആദ്യ ചുവടുവെപ്പ്. ശേഷം ബിഗ് സ്‌ക്രീനില്‍ 50 ലധികം സിനിമകളില്‍ അബി അഭിനയിച്ചിരുന്നു. എന്നാല്‍ ഈ സിനിമകളിലെ വേഷങ്ങളൊന്നും കാര്യമായി വിജയിച്ചിരുന്നില്ല.

മലയാളത്തെ കൈയടക്കി താരപുത്രന്‍
അബിയ്ക്ക് സിനിമയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മകന്‍ ഷെയന്‍ നിഗത്തിലൂടെ സാധിച്ചിരുന്നു. ഷെയിന്‍ നിഗം എന്ന താരപുത്രനെ മലയാള സിനിമയ്ക്കായി സമ്മാനിച്ചിട്ടാണ് അബി മരണത്തിന് കീഴടങ്ങിയത്. മകന്‍ മികച്ച നടന്‍ ആവണമെന്നതായിരുന്നു അബിയുടെ ആഗ്രഹം. സുനിലയാണ് അബിയുടെ ഭാര്യ. ഷെയിനെ കൂടാതെ അഹാന, അലീന, എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി അബിയ്ക്കുണ്ട്.


Click it and Unblock the Notifications











