റോബിന് സർപ്രൈസുമായി ടോം, അപ്രതീക്ഷിതമായി ആരതിയെ കണ്ട് അമ്പരന്ന് താരം

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ ഏറ്റവും കൂടുതൽ ജനപ്രിയനായ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനാണ്. ഷോയിൽ നിന്ന് അപ്രതീക്ഷിതമായി എഴുപതാം ദിവസം ഇറങ്ങേണ്ടി വന്നെങ്കിലും സോഷ്യൽ മീഡിയ നിറയെ ഡോക്ടർ റോബിൻ തരം​ഗമാണ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഡോക്ടർ ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ മീറ്റിങ്ങുകളുമായി തിരക്കിലാണ്.

തൻ്റെ പുതിയ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴിയാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ടാണ് റോബിൻ്റെ വിശേഷങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കുന്നതും. റോബിൻ ബി​ഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ ദിൽറോബ് എന്ന ഹാഷ്ടാഗുകളാണ് ആഘോഷിക്കപ്പെട്ടതെങ്കിൽ ഇപ്പോഴത്തെ കോംബോ റോബിനും ആരതി പൊടിയുമാണ്.

റോബിൻ്റെ കോംബോ

റോബിനെ അഭിമുഖം ചെയ്യാൻ എത്തിയതാണ് ആരതി. എന്നാൽ ആദ്യത്തെ വീഡിയോയിലൂടെ തന്നെ റോബിൻ്റെ കോംബോ ആയി ആരാധകർ ഏറ്റെടുത്തിരുന്നു. പിന്നിടിങ്ങോട്ട് ഡോക്ടർ റോബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും ആരതി പൊടിയുമായി റൊമാൻ്റിക്ക് റീൽസുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

ഇതോടെ ഡോക്ടർ റോബിൻ്റെ ഫാൻസുകാർ ആകെ കൺഫ്യൂഷനിലാണ്. എന്താണ് സംഭവമെന്ന് അറിയാതെ. കാരണം മുമ്പ് സോഷ്യൽ മീഡിയയിൽ ആഘോഷിച്ച ദിൽറൊബ് എങ്ങുമെത്താതെ അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകർ ഇരുവരുടെയും വിശേഷങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും അതിര് കടക്കാറില്ല.

പ്രണയത്തിൽ?

എന്തുതന്നെ ആയാലും റോബിനോട് അടുപ്പമുള്ളവരും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇപ്പോഴിതാ റോബിൻ്റെയും ആരതിയുടെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ ടോം ഇമ്മട്ടി റോബിന് സർപ്രൈസ് നൽകുന്നതാണ് വീഡിയോ. ഒട്ടും പ്രതിക്ഷിക്കാതെ റോബിനെ ആരതിയുമായി പരസ്പരം മീറ്റ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് ടോം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

സർപ്രൈസ്

നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. റോബിൻ ആരതിയെ വീഡിയോ കോൾ വിളിച്ച് കൊണ്ടാണ് വീട്ടിലേക്ക് എത്തുന്നത്. വീഡിയോ കോളിൽ കണ്ട ആരതിയെ പെട്ടെന്ന് മുന്നിൽ കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് റോബിൻ. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടെങ്കിലും റേബിനും ആരതിയും ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ

എന്നാൽ മുമ്പൊരിക്കൽ ആരതിയുടെ കാര്യത്തിൽ റോബിൻ പറഞ്ഞത് ഇങ്ങനെയാണ്: 'ഞാൻ ഒരാളുമായി ഇൻ്റർവ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അർത്ഥമില്ല. എന്നെ ഒരുപാട് ആളുകൾ ഇൻ്റർവ്യൂ ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയിൽ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ'.

'ഓരോരുത്തർക്കും അവരുടെ വ്യക്തി ജീവിതത്തിൽ ഒരു സ്‌പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാൻ എന്തിന് സോഷ്യൽ മീഡിയയിൽ പറയണം'.

ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതോടെ റോബിൻ്റെ ജീവിതം ആകെ മാറി മറിഞ്ഞു. പുതിയ സിനിമ പ്രൊജക്ടുകൾ റോബിനെ തേടിയെത്തി. ഒരുപാട് ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഒക്കെയായി തിരക്കിലാണ്. കുഞ്ഞ് കുട്ടികൾ തൊട്ട് പ്രായമായ അമ്മമാർ ഉൾപ്പെടയാണ് റോബിൻ്റെ ആരാധകർ. റോബിനും ആരതിയും ടോമിന്റെ പുതിയ ചിത്രത്തിലൂടെ ഒരുമിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X