»   » 2017: ഇന്ത്യന്‍ സിനിമയിലെ മികച്ച പത്ത് സിനിമകള്‍, മലയാള സാന്നിദ്ധ്യമായി മമ്മൂട്ടി ചിത്രവും!

2017: ഇന്ത്യന്‍ സിനിമയിലെ മികച്ച പത്ത് സിനിമകള്‍, മലയാള സാന്നിദ്ധ്യമായി മമ്മൂട്ടി ചിത്രവും!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന വര്‍ഷമായിരുന്നു 2017. 160ല്‍ അധികം ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങള്‍ വളരെ വിരളമായിരുന്നു. എന്നാല്‍ നാല് സിനിമകള്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയത് ആശാവഹമായ നേട്ടമായിരുന്നു.

പുറത്ത് വന്ന കണക്കുകള്‍ വ്യാജം, വില്ലന് പിന്നാലെ മാസ്റ്റര്‍പീസിനും വ്യാജ കളക്ഷന്‍?

കാടിളക്കി വന്നിട്ടും രക്ഷയില്ല, വില്ലനോട് പൊരുതി വീണ് മാസ്റ്റര്‍പീസ്? ആ റെക്കോര്‍ഡ് ഇപ്പോഴും 'ഏട്ടന്' തന്നെ..!

തിയറ്റര്‍ സമരത്തിനും രണ്ട് മാസത്തോളം നീണ്ട സ്തംഭനത്തിനും ശേഷം മലയാള സിനിമ തിരിശീലയിലെത്തിത് ബോക്‌സ് ഓഫീസില്‍ കോടിക്കിലുക്കവുമായിട്ടായിരുന്നു. ഈ വര്‍ഷത്തെ ആദ്യ റിലീസുകളായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര എന്നിവ 50 കോടി ക്ലബ്ബില്‍ ഇടം നേടി. ഇന്ത്യന്‍ സിനിമയിലെ മികച്ച പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാനും മലയാളത്തിന് സാധിച്ചു എന്നതും ശ്രദ്ധേയം.

തെന്നിന്ത്യന്‍ വീരഗാഥ

2017 വര്‍ഷത്തെ മികച്ച പത്ത് ഇന്ത്യന്‍ സിനിമകളുടെ പട്ടിക പുറത്ത് വിട്ടത് ഐഎംഡിബിയാണ്. സിനിമകള്‍ക്ക് ലഭിച്ച റേറ്റിംഗിന്റെ അടിസ്ഥാനത്തിലായിരുന്നു മികച്ച ചിത്രങ്ങളെ തിരഞ്ഞെടുത്തത്. പത്തില്‍ അഞ്ചും തെന്നിന്ത്യന്‍ സിനിമകളായിരുന്നു എന്നതും ശ്രദ്ധേയം.

വിക്രം വേദ

ഐഎംഡിബി റേറ്റിംഗ് പ്രകാരമുള്ള പട്ടികയിലെ ആദ്യ ചിത്രം വിക്രം വേദയാണ്. മാധവനും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച ഈ തമിഴ് ചിത്രം ബോക്‌സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കി. സംവിധായക ദമ്പതികളായ പുഷ്‌കറും ഗായത്രിയുമാണ് ചിത്രം സംവിധാനം ചെയ്തത്.

ബാഹുബലി ദ കണ്‍ക്ലൂഷന്‍

2017ലെ ചരിത്ര വിജയമായിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി പരമ്പരയിലെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍. ബോക്‌സ് ഓഫീസില്‍ 1000, 1500 കോടി എന്നീ മാന്ത്രിക സംഖ്യകള്‍ പിന്നിട്ട ബാഹുബലി ദ കണ്‍ക്ലൂഷനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പ്രഭാസും അനുഷ്‌കയുമായിരുന്നു ചിത്രത്തിലെ നായിക നായകന്മാര്‍.

അര്‍ജുന്‍ റെഡ്ഡി

പട്ടികയിലെ മൂന്നാം സ്ഥാനത്തും ഇടം നേടിയിരിക്കുന്നത് അര്‍ജ്ജുന്‍ റെഡ്ഡിയാണ്. വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് റെഡ്ഡി വാങയാണ്. നാല് കോടി ബജറ്റിലൊരുങ്ങിയ ചിത്രം 51 കോടിയാണ് ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിന് വിവിധഭാഷകളില്‍ റീമേക്കും ഒരുങ്ങുന്നുണ്ട്.

സ്ഥാനം ഉറപ്പിച്ച് ആമിര്‍ഖാനും

ഖാന്‍ ത്രയങ്ങളില്‍ ഐഎംഡിബി പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചത് ആമിര്‍ ഖാന് മാത്രമാണ്. ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ നാലാം സ്ഥാനത്ത് ഇടം നേടി. ഇര്‍ഫാന്‍ ചിത്രം ഹിന്ദി മീഡിയം അഞ്ചാം സ്ഥാനത്തും ഇടം നേടി. ആദ്യ അഞ്ചില്‍ ഇടം നേടാന്‍ സാധിച്ചത് ഈ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ക്ക് മാത്രമാണ്.

നേട്ടം കൊയ്ത് റാണ ദഗുബതി

ബാഹുബലിയിലെ പല്‍വാല്‍ ദേവന്‍ എന്ന ത്രസിപ്പിക്കുന്ന വില്ലനായി എത്തിയ റാണ നായകനായ ബോളിവുഡ് ചിത്രമാണ് ദ ഗാസി അറ്റാക്ക്. 1971ലെ ഇന്‍ഡോ പാക് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ദ ഗാസി അറ്റാക്ക്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ചിത്രം ഇടം പിടിച്ചിരിക്കുന്നത്. ബാഹുബലിക്ക് പിന്നാലെ റാണയുടെ രണ്ടാമത്തെ ചിത്രമാണ് പട്ടികയിലുള്ളത്.

താരമായി അക്ഷയ് കുമാര്‍

അതിഥി വേഷത്തിലെത്തിയ നാം ഷബാന ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം അക്ഷയ് കുമാറിന്റേതായി തിയറ്ററിലെത്തിയത്. അവയില്‍ നായകനായി എത്തിയ രണ്ട് ചിത്രങ്ങളും പട്ടികയില്‍ ഇടം നേടി. ജോളി എല്‍എല്‍ബി 2, ടോയ്‌ലെറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങളില്‍ പട്ടികയിലെ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

വിവാദങ്ങളുടെ മേര്‍സലും

വിവാദത്തിലായ വിജയ് ചിത്രം മേര്‍സലും പട്ടികയില്‍ ഇടം നേടി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മേര്‍സല്‍ വിവാദത്തിലായത്. വിജയ് മൂന്ന് വേഷങ്ങളിലെത്തിയ ചിത്രം 200 കോടി ക്ലബ്ബിലും ഇടം നേടി. രാജ റാണി, തെറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് മേര്‍സല്‍. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മേര്‍സല്‍.

പത്താമനായി മമ്മൂട്ടി

ഐഎംഡിബി പട്ടികയില്‍ പത്താം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറും ഇടം നേടി. മലയാളത്തില്‍ നിന്നും ഏക ചിത്രവും ഗ്രേറ്റ് ഫാദറാണ്. മമ്മൂട്ടിയുടെ കരിയറില്‍ ആദ്യമായ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രംകൂടെയാണ് ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് ആദേനി സംവിധാനം ചെയ്ത ചിത്രം 70 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്.

English summary
Masterpiece first day collection spreading on social media is fake, says production house.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X