2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

By Lakshmi

ബോളിവുഡ് ചിത്രങ്ങളില്‍ ഭൂരിഭാഗവും എല്ലാതരം ചേരുവകളും ചേരുന്നവയാണ്. ആക്ഷനും, പ്രണയവും പാട്ടും ചുംബനവും കിടപ്പറ സീനുകളുമെല്ലാം. ബോളിവുഡ് താരങ്ങളില്‍ പലരും ചുംബന, കിടപ്പറ സീനുകളില്‍ അഭിനയിക്കുന്നതില്‍ വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരല്ല. പല ആക്ഷന്‍ ചിത്രങ്ങളില്‍പ്പോലും നായകന്റെയും നായികയുടെയും ചൂടന്‍ സീനുകള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. കഥയില്‍ മാറ്റിവെയക്കാന്‍ പറ്റാത്ത സീനുകള്‍ എന്നു പറഞ്ഞാണ് ഇത്തരം രംഗങ്ങള്‍ ചേര്‍ക്കാറുള്ളതെങ്കിലും ചിത്രങ്ങളുടെ വലിയ വിജയത്തിന് വേണ്ടിയുള്ള മസാലക്കൂട്ടാണ് ഇതെന്ന കാര്യം ചിത്രം ഒരുക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ഒരുപോലെ മനസിലാകുന്ന കാര്യമാണ്.

ഇത്തരത്തിലുള്ള ചൂടന്‍ രംഗങ്ങളുള്ള പല ചിത്രങ്ങളും വളരെ വേഗത്തിലാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. ചിലത് വെറും വാര്‍ത്തകള്‍ എന്നത് കടന്ന് വിവാദങ്ങളില്‍ ചെന്നെത്തുന്നു. 2013ലും ഇറങ്ങിയിട്ടുണ്ട് ഇത്തരത്തില്‍ കിടപ്പറ സീനുകള്‍ പോലെ ചൂടന്‍ രംഗങ്ങളുള്ള ചിത്രങ്ങള്‍ അവയില്‍ ചിലത് ഇതാ.

 സത്യഗ്രഹ

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം എന്ന തരത്തില്‍ ശ്രദ്ധിക്കപ്പെട്ട സത്യഗ്രഹ അതേസമയം തന്നെ ചൂടന്‍ രംഗത്തിന്റെ പേരിലും വാര്‍ത്തയായിരുന്നു. കരീന കപൂറും അജയ് ദേവ്ഗണും ചേര്‍ന്നുള്ള രംഗങ്ങള്‍ ചില്ലറയൊന്നുമല്ല പ്രേക്ഷകരെ ആകര്‍ഷിച്ചത്. മനോഹരമായിട്ടായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

രാംലീല

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

2013ല്‍ ചൂടന്‍ രംഗത്തിന്റെ പേരില്‍ വന്‍ വാര്‍ത്തയായ ചിത്രമാണ് രാംലീല. ദീപിക-രണ്‍വീര്‍ ചുംബനവും കിടപ്പറ സീനുകളുമെല്ലാം പലവട്ടം വാര്‍ത്തകളില്‍ വന്നുപോയി. മനോഹരമായ ചിത്രീകരിച്ച ഈ രംഗങ്ങള്‍ ചിത്രത്തിന് രുചിയേറ്റിയെന്നു പറഞ്ഞാല്‍ തെറ്റാവില്ല.

മിക്കി വൈറസ്

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

ബിഗ് ബോസ് 7 താരമായ എല്ലി അവ്‌രാം അരങ്ങേറ്റം നടത്തിയ ചിത്രമാണ് മിക്കി വൈറസ്. മനിഷ് പോളായിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രത്തിലെ ലവ് മേക്കിങ് സീനുകളും ബോളിവുഡ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ രംഗങ്ങള്‍ ചെയ്യുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ലെന്നാണ് നടനും നടിയും പറഞ്ഞിരുന്നത്.

 വിദ്യയും ഇമ്രാന്‍ ഹഷ്മിയും

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

വിദ്യ ബാലനും ഇമ്രാന്‍ ഹഷ്മിയും ഒന്നിച്ച ഗഞ്ചാക്കര്‍ എന്ന ചിത്രത്തിലുമുണ്ടായിരുന്നു ചൂടന്‍ സീന്‍. ഈ രംഗങ്ങളില്‍ മികച്ച കെമിസ്ട്രി കൊണ്ടുവരാന്‍ രണ്ടുപേര്‍ക്കും സാധിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗഞ്ചാക്കര്‍ എന്ന ചിത്രത്തെസംബന്ധിച്ച് വാര്‍ത്തയായത് ഈ ബോള്‍ഡ് സീനുകള്‍ തന്നെയായിരുന്നു.

ബിഎ പാസ്

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

മസാല ചിത്രങ്ങളുടെ പരിധിയില്‍ വരില്ലെങ്കിിലും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ നേടുകയും ചെയ്ത ചിത്രമായിരുന്നു ബിഎ പാസ്. പുരസ്‌കാരങ്ങള്‍ ചിലത് സ്വന്തമാക്കിയ ചിത്രത്തിലുമുണ്ടായിരുന്നു ബോള്‍ഡ് സീനുകള്‍.

നഷാ

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

പൂനം പാണ്ഡേയുടെ ആദ്യ ചിത്രമായ നഷാ ശ്രദ്ധിക്കപ്പെട്ടത് അതി ലൈംഗികതയുടെ പേരിലായിരുന്നു. പൊതുവേ എന്തിനും പോന്ന തരക്കാരിയായ പൂനത്തിന്റെ വമ്പന്‍ ബോള്‍ഡ് സീനുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ അതി ലൈംഗികതയുടെ ആഘോഷമായിരുന്നു നഷ.

ഡി-ഡെ

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

ശ്രുതി ഹസന്‍ ഒരു ലൈംഗികത്തൊഴിലാളിയായി എത്തിയ ചിത്രമായിരുന്നു ഡി ഡെ. അര്‍ജുന്‍ രാംപാലും ശ്രുതിയുമായുള്ള കിടപ്പറ രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഡി ഡെയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു ഈ രംഗങ്ങള്‍.

ഷൂട്ട്ഔട്ട് അറ്റ് വാദ്‌ല

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

ഈ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും കങ്കണ റാണൗത്തും ചേര്‍ന്നാണ് ചൂടന്‍ രംഗത്തില്‍ അഭിനയിച്ചത്. ജോണ്‍ തീര്‍ത്തും വ്യത്യസ്തമായ അഭിനയ ശൈലിയുമായി എത്തിയ ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ റിട്ടേണ്‍സ്

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

സോഹ അലി ഖാനും ഇര്‍ഫാന്‍ ഖാനും ചേര്‍ന്നുള്ള ചൂടന്‍ രംഗങ്ങള്‍ സാഹെബ് ബീവിയിലെ പ്രധാന ഹൈലൈറ്റായിരുന്നു. രണ്ടുപേരുടെയും ഇന്റിമേറ്റ് പ്രകടനത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

 മര്‍ഡര്‍ 3

2013- ബോളിവുഡിലെ ടോപ് ടെന്‍ ചൂടന്‍രംഗങ്ങള്‍

മര്‍ഡര്‍ ത്രിയില്‍ രണ്‍ദീപും നടിമാരായ അതിഥി റാവുവും സാറ ലോറനും ചേര്‍ന്നുള്ള ചൂടന്‍ സീനുകള്‍ വലിയ പ്രാധാന്യത്തോടെയാണ് ചേര്‍ത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X