തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
ഇപ്പോള്‍ മലയാള സിനിമയില്‍ മലയാളിയായ ഒരു നായികയെ കണ്ടെത്തുക പ്രയാസമാണ്. വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ ഉണ്ടാകാം. അതുപോലെ തന്നെയാണ് തമിഴകത്തെയും കാര്യം. പൂര്‍ണമായും തമിഴ് അറിയുന്ന നായികമാര്‍ അവിടെയും ചരുക്കമാണ്.
മലയാള സിനിമയില്‍ അന്യഭാഷ നായികമാര്‍ തിളങ്ങുമ്പോള്‍, തമിഴകത്തെ കൈയ്യടക്കിവച്ചിരിയ്ക്കുന്നത് ചില മലയാളി സുന്ദരികളാണ്. നയന്‍താര മുതല്‍ ലക്ഷ്മി മേനോന്‍ വരെ മലയാളത്തിലൂടെ വന്ന് തമിഴകത്തെത്തി, അവിടെ തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. അവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പത്ത് പേരെ പരിചയപ്പെടാം.

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറാണ് ഇപ്പോള്‍ നയന്‍താര. തിരുവല്ലക്കാരിയായ നയന്‍താരയുടെ വരവ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. അയ്യ എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ നയന്‍ ഗ്ലാമര്‍ കൊണ്ടും അഭിനയ മികവുകൊണ്ടും തമിഴകത്തെ നായികമാര്‍ക്ക് വെല്ലുവിളിയാണ്

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
അഞ്ച് തമിഴ് ചിത്രങ്ങളില്‍ മാത്രമേ നസ്‌റിയ അഭിനയിച്ചിട്ടുള്ളു. വെറും രണ്ട് വര്‍ഷം കൊണ്ട് അത്രയേറെ സ്വാധീനം തമിഴകത്ത് ചെലുത്തിയ നസ്‌റിയ തമിഴ് നായികമാര്‍ക്ക് വെല്ലുവിളിയായി. വിവാഹം കഴിഞ്ഞ് നസ്‌റിയ സിനിമയില്‍ നിന്ന് ഇടവേള എടുത്തില്ലായിരുന്നെങ്കില്‍ വലിയ വെല്ലുവിളി ആയേനെ എന്ന് തമിഴില്‍ ശ്രദ്ധനേടിയ പ്രമുഖ മലയാളി നടി പറഞ്ഞിട്ടുണ്ട്

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
തോല്‍വി കാണാത്ത നടി എന്നാണ് ലക്ഷ്മി മേനോനെ തമിഴകം വിശേഷിപ്പിച്ചിരിയ്ക്കുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ലക്ഷ്മി മേനോന്‍ ഇപ്പോള്‍ തമിഴകത്തിന് പ്രിയപ്പെട്ട നടിയാണ്. മലയാളത്തെക്കാള്‍ ലക്ഷ്മിയ്ക്ക് സ്വീകാര്യത ലഭിയ്ക്കുന്നതും തമിഴകത്ത് തന്നെ

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതിയുടെ അരങ്ങേറ്റം. പക്ഷെ ഇപ്പോള്‍ അഭിനയ മികവുകൊണ്ട് തമിഴകത്തെ നായികമാര്‍ക്ക് വെല്ലുവിളിയാണ് പാര്‍വ്വതി. മരിയാന്‍, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാര്‍വ്വതിയുടെ ഗംഭീര അഭിനയമായിരുന്നു

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
തമിഴകത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ മലയാളി നായികമാരില്‍ മുന്‍നിരയിലാണ് അസിന്‍. ഇപ്പോള്‍ താരത്തിന്റെ തട്ടകം ബോളിവുഡ് ആണെങ്കിലും തിരിച്ചുവന്നാല്‍ തമിഴകം അസിനിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിയ്ക്കും.

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
ജന്മം കൊണ്ട് മലയാളിയാണെങ്കിലും നിത്യ മേനോന്‍ ജനിച്ചതും പഠിച്ചതും വളര്‍ന്നതുമൊക്കെ ബാംഗ്ലൂരാണ്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പരിചയം. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ കന്നടയില്‍ അരങ്ങേറിയ നടി ഇപ്പോള്‍ തമിഴകത്തിന് മാത്രമല്ല തെലുങ്കിലും കന്നടയിലുമൊക്കെയുള്ള മറ്റ് നായികമാര്‍ക്ക് വെല്ലുവിളിയാണ്. നിത്യയുടെ അഭിനയവും സൗന്ദര്യവും തന്നെയാണ് അതിനുള്ള മുഖ്യ കാരണം

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ വന്ന അമല പോള്‍ ഇപ്പോള്‍ തമിഴകത്തിന്റെ മരുമകളാണ്. അതിപ്പോള്‍. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്ത് പുതിയ തുടക്കം കുറിച്ച അമല പോള്‍ തമിഴകത്തിലെ മറ്റ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് തന്റെ യാത്ര തുടരുന്നത്

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
പാലക്കാട്ടുകാരിയായ പ്രിയാമണി മലയാളിയാണെന്ന് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ. നന്നായി മലയാളം സംസാരിക്കാന്‍ പോലും അറിയാത്ത പ്രിയമാണി ഗ്ലാമര്‍ കൊണ്ടും അഭിനയമികവുകൊണ്ടും തമിഴകത്തെ നായികമാര്‍ക്ക് വെല്ലുവിളിയാണ്. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയയ്ക്ക് ദേശീയ പുര്‌സാകാരം ലഭിച്ചത്.

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
ഭാവനയ്ക്ക് തമിഴകവും മലയാളവും ഒരുപോലെയാണെന്ന മട്ടാണ്. ഒരു ഘട്ടത്തില്‍ ഭാവന നയന്‍താരയുടെ വഴിയാണോ എന്ന് പോലും സംശയിച്ചിരുന്നു. എന്നാല്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയതോടെ തമിഴ് നായികമാര്‍ക്ക് ആശ്വാസമായി

തമിഴ് നായികമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 10 മലയാളി സുന്ദരികള്‍
നായികമാര്‍ക്ക് മാത്രമല്ല, തമിഴ് ഗായികമാര്‍ക്കും ഇപ്പോള്‍ രമ്യ നമ്പീശന്‍ വെല്ലുവിളിയാണ്. മലയാളത്തെക്കാള്‍ രമ്യയെ സ്വീകരിക്കുന്നത് തമിഴകത്തിനാണെന്ന് പറഞ്ഞാലും കുഴപ്പമില്ല

Click it and Unblock the Notifications