4 സിനിമകള്‍! താരപുത്രന്‍മാരോട് മുട്ടുമടക്കാതെ മോഹന്‍ലാല്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍! കാണൂ!

Recommended Video

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ | filmibeat Malayalam

ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍, ഈ ഡയലോഗുമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായാണ് അദ്ദേഹം തുടക്കം കുറിച്ചത്. തുടക്കകാലത്ത് ലഭിച്ചിരുന്നതിലേറെയും വില്ലത്തരം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. വില്ലത്തരം വിട്ട് നായകനിലേക്ക് കൂടുമാറിയപ്പോള്‍ മലയാള സിനിമ അദ്ദേഹത്തിന്റേതായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച് മുന്നേറിയ മോഹന്‍ലാലിനെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നതിനിടയിലും ലാളിത്യം മുഖമുദ്രയാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. അദ്ദേഹത്തിന് പിന്നാലെ തന്നെ മകനായ പ്രണവ് മോഹന്‍ലാലും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായകനായി അരങ്ങേറിയ പ്രണവിനും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബോക്‌സോഫീസില്‍ നിന്നും നിറഞ്ഞ കൈയ്യടി മാത്രമല്ല അതുവരെയുള്ള സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് കൂടിയാണ് അദ്ദേഹത്തിന്റെ കുതിപ്പ്. മലയാള സിനിമയെ 50 കോടിയും 100 കോടി നേട്ടത്തിലേക്കുമൊക്കെ എത്തിച്ച താരം കൂടിയാണ് അദ്ദേഹം. താരമൂല്യത്തിന്റെ കാര്യത്തില്‍ ഇന്നും താന്‍ മുന്നിലാണെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ബോക്‌സോഫീസിലെ താരം താനാണെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയായിരുന്നു. യുഎഇ-ജിസിസി ബോക്‌സോഫീസില്‍ നിന്നും ഗംഭീര നേട്ടം സ്വന്തമാക്കിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മോഹന്‍ലാല്‍. മറ്റ് താരങ്ങളുടെ സ്ഥാനത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ അറിയാനായി തുടര്‍ന്നുവായിക്കൂ.

 ഒന്നാം സ്ഥാനം പുലിമുരുകന് തന്നെ

ഒന്നാം സ്ഥാനം പുലിമുരുകന് തന്നെ

പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറും ആക്ഷനുമൊക്കെയായി മോഹന്‍ലാല്‍ എത്തിയ സിനിമയാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് മലയാള സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. മുരുകന്റെ നില്‍പ്പും വേഷവിധാനവുമൊക്കെ കുട്ടികളേയും ആകര്‍ഷിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ നിന്നും 31 കോടിയായിരുന്നു സ്വന്തമാക്കിയത്.

പ്രേമം സൃഷ്ടിച്ച ഓളം

പ്രേമം സൃഷ്ടിച്ച ഓളം

കേരളക്കര ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രണയചിത്രങ്ങളിലൊന്നായിരുന്നു പ്രേമം. സായ് പല്ലവി, അനപമ പരമേശ്വരന്‍ തുടങ്ങിയ താരങ്ങള്‍ അരങ്ങേറിയത് ഈ സിനിമയിലൂടെയായിരുന്നു. കലാലയ പശ്ചാത്തലത്തിലെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 24 കോടിയായിരുന്നു സിനിമയ്ക്ക് വിദേശത്തെ ബോക്‌സോഫീസില്‍ നിന്നും ലഭിച്ചത്.

മൂന്നാം സ്ഥാനക്കാരനായി കായംകുളം കൊച്ചുണ്ണി

മൂന്നാം സ്ഥാനക്കാരനായി കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ഐതിഹ്യ കഥയെ സിനിമയാക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു സംവിധായകന്‍ ഏറ്റെടുത്തത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച സിനിമയുടെ 100ാം ദിന സെലിബ്രേഷന്‍ അടുത്തിടെയായിരുന്നു നടത്തിയത്. 19 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നിവിന്‍ പോളിയായിരുന്നു ഈ സിനിമയിലെ നായകനെങ്കിലും അതിഥി താരമായെത്തിയ മോഹന്‍ലാലിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

എന്ന് നിന്റെ മൊയ്തീനും ലിസ്റ്റിലുണ്ട്

എന്ന് നിന്റെ മൊയ്തീനും ലിസ്റ്റിലുണ്ട്

ഇരുവഴഞ്ഞിപ്പുഴയും മൊയ്തീന്‍-കാഞ്ചനമാല പ്രണയവുമൊക്കെ ഉള്‍പ്പെടുത്തി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത സിനിമയാണ് എന്ന് നിന്റെ മൊയതീന്‍. പൃഥ്വിരാജും പാര്‍വതിയുമായിരുന്നു നായികനായകന്‍മാരായെത്തിയത്. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വിജയമായിരുന്നു സിനിമയ്ക്ക് വിദേശത്തുനിന്നും ലഭിച്ചത്. 16 കോടി സ്വന്തമാക്കിയാണ് സിനിമ മുന്നേറിയത്.

യുവതാരനിരയുടെ ബാംഗ്ലൂര്‍ ഡേയ്‌സ്

യുവതാരനിരയുടെ ബാംഗ്ലൂര്‍ ഡേയ്‌സ്

യുവതാരനിരയുടെ ആഘോഷവുമായെത്തിയ സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ വന്‍താരനിരയായിരുന്നു അണിനിരന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി തുടങ്ങിയവര്‍ അണിനിരന്ന സിനിമയിലെ ഗാനങ്ങളും മികച്ചതായിരുന്നു. 14 കോടിയായായിരുന്നു സിനിമയ്ക്ക് വിദേശത്തുനിന്നും ലഭിച്ചത്.

ആറാം സ്ഥാനത്ത് ദൃശ്യം

ആറാം സ്ഥാനത്ത് ദൃശ്യം

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കുടുംബചിത്രമായ ദൃശ്യത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയിലെ ഡയലോഗുകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് മോഹന്‍ലാല്‍-മീന താരജോഡിയുടെ സംഗമവും സിനിമയുടെ പ്രമേയവുമായിരുന്നു ഈ സ്വീകാര്യതയ്ക്ക് പിന്നില്‍. 14 കോടിയായിരുന്നു സിനിമയ്ക്ക് വിദേശത്തുനിന്നും ലഭിച്ചത്.

ചാര്‍ലിയുമുണ്ട്

ചാര്‍ലിയുമുണ്ട്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചാര്‍ലി. പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 13.7 കോടിയായിരുന്നു സിനിമയ്ക്ക് വിദേശത്തുനിന്നും ലഭിച്ചത്. ദുല്‍ഖറിന്റെ ലുക്കും അഭിനയവുമൊക്കെ ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ഒടിയന്റെ സ്ഥാനം

ഒടിയന്റെ സ്ഥാനം

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഒടിയന്‍. ഒടിവിദ്യക്കാരനായ മാണിക്കനായുള്ള മോഹന്‍ലാലിന്റെ ഭാവപ്പകര്‍ച്ചയ്ക്ക് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. സംവിധായകന്റെ തള്ളിനും അപ്പുറത്ത് പ്രത്യേക പ്രതീക്ഷകളൊന്നുമില്ലാതെ സിനിമയെ സമീപിച്ചിരുന്നുവെങ്കില്‍ നന്നായേനേയെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.13. 45 കോടിയായിരുന്നു സിനിമയ്ക്ക് വിദേശത്തെ ബോക്‌സോഫീസില്‍ നിന്നും നേടാനായത്.

ഫഹദിന്റെ ഞാന്‍ പ്രകാശന്‍

ഫഹദിന്റെ ഞാന്‍ പ്രകാശന്‍

താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളായ ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങിയ ഞാന്‍ പ്രകാശന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇടവേള അവസാനിപ്പിച്ച് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. ഫഹദിന്റെ സ്വതസിദ്ധമായ അഭിനയമായിരുന്നു സിനിമയ്ക്ക് മുതല്‍ക്കൂട്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X