»   » ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

2017 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു. നിരവധി ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയിരുന്നത്. വീണ്ടും അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ താരങ്ങളെല്ലാം. എന്നാല്‍ വെറും ആറ് മാസം കൊണ്ട് മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയ സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്നറിയാമോ?

ദിവസവും മൂന്ന് സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടും രാം ഗോപാല്‍ വര്‍മ്മയുടെ സെക്‌സ് സങ്കല്‍പ്പം !!

മേക്കപ്പില്ലാതെയും താന്‍ സുന്ദരിയാണ്! സുസ്മിത സെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു!!!

മോഹന്‍ലാല്‍, മമ്മുട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, എന്നിങ്ങനെ മുന്‍നിര നായകന്മാരുടെയെല്ലാം സിനിമകള്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ തരംഗമായിരുന്നു. അക്കൂട്ടത്തില്‍ ബോക്‌സ് ഓഫീസില്‍ തരംഗമായ പത്ത് ചിത്രങ്ങള്‍ കാണാം.

ഗോദ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമയാണ് ഗോദ. ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തില്‍ പുതുമുഖ നടി വാമിഖ ഖബ്ബിയായിരുന്നു നായികയായി എത്തിയിരുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി 15 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

ഒരു മെക്‌സിക്കന്‍ അപാരത

ഒരു കോളേജ് രാഷ്ട്രീയത്തിന്റെ പശ്ചാതലത്തിലായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രം 15 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്.

അങ്കമാലി ഡയറീസ്

പൂര്‍ണ്ണമായും പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം എറാണകുളം ജില്ലയിലെ അങ്കമാലി എന്ന സ്ഥലത്തിന്റെ കഥ കൂടിയായിരുന്നു പറഞ്ഞിരുന്നത്. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. 15.20 കോടി രൂപയായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്.

രക്ഷാധികാരി ബൈജു ഒപ്പ്

ബിജു മേനോന്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു രക്ഷാധികാരി ബൈജു ഒപ്പ്. മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു. രഞ്ജന്‍ എബ്രാഹം സംവിധാനം ചെയ്ത ചിത്രം 10 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നേടിയിരുന്നത്.

കോമ്രേഡ് ഇന്‍ അമേരിക്ക

ദുല്‍ഖര്‍ സല്‍മാന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് കോമ്രേഡ് ഇന്‍ അമേരിക്ക. അമല്‍ നീരദും ദുല്‍ഖറും രണ്ടാമതൊന്നിച്ച ചിത്രമായിരുന്നു ഇത്. തിയറ്ററുകളില്‍ നിറയെ കൈയടി വാങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 20 കോടിയായിരുന്നു നേടിയിരുന്നത്.

ടേക്ക് ഓഫ്

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ടേക്ക് ഓഫ്. മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. കുഞ്ചാക്കോ ബോബനും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 25 കോടിയായിരുന്നു.

ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം 30 കോടിയായിരുന്നു കളക്ഷന്‍ നേടിയിരുന്നത്.

എസ്ര

പൃഥ്വിരാജ് നായകനായി എത്തിയ ഹെറര്‍ ത്രില്ലര്‍ സിനിമയായിരുന്നു എസ്ര. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു എന്ന് മാത്രമല്ല ബോക്‌സ് ഓഫീസില്‍ 50 കോടി നേടി തരംഗമാവുകയും ചെയ്തിരുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

2017 ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. കുടുംബ ചിത്രമായി പ്രേക്ഷകര്‍ക്ക്് മുന്നിലെത്തിയ ചിത്രം ജിബു ജേക്കബ് ആയിരുന്നു സംവിധാനം ചെയ്തത്്. സിനിമയും ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 50 കോടിയായിരുന്നു.

ദി ഗ്രേറ്റ് ഫാദര്‍

മമ്മുട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ സിനിമയായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറുമാസത്തിനുള്ളില്‍ ഏറ്റവുമതികം കോടികള്‍ വാരി കൂട്ടിയിരുന്നത്. 60 കോടിയായിരുന്നു ഗ്രേറ്റ് ഫാദറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

English summary
Half-yearly Box Office Report 2017: Top 10 Malayalam Movies That Emerged As Big Hits!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam