»   » മോഹന്‍ലാലോ മമ്മുട്ടിയോ? ട്വിറ്ററിലെ താരരാജാവ് ആരാണെന്ന് കണ്ടുപിടിച്ചു!

മോഹന്‍ലാലോ മമ്മുട്ടിയോ? ട്വിറ്ററിലെ താരരാജാവ് ആരാണെന്ന് കണ്ടുപിടിച്ചു!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മുട്ടിയും കേരളത്തിന്റെ താരരാജാക്കന്മാരാണ്. ഈ വര്‍ഷം ഇരുവരും സിനിമകളുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടമാണ്. പ്രമുഖ താരങ്ങളെല്ലാം മത്സരിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്. മലയാള സിനിമയില്‍ മമ്മുക്കയ്ക്കും  ലാലേട്ടനും ശക്തമായ വലിയ ഫാന്‍സ് സംഘടനകളും നിലവിലുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ വലിയ മത്സരത്തിന് മുന്നില്‍ നില്‍ക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് തുടങ്ങിയ തിരക്കഥയുടെ ക്ലൈമാക്‌സാണ് ദിലീപിന്റെ കാര്യത്തില്‍ നടക്കുന്നത് സലീം കുമാര്

ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയകളില്‍ താരങ്ങളെല്ലാം സജീവമായി തന്നെയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഫേസ്ബുക്കില്‍ ഇരുവരെയും കടത്തിവെട്ടി യുവതാരങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും ട്വിറ്ററിലെ കാര്യം നേരെ മറിച്ചാണ്. ട്വിറ്ററില്‍ കേമന്മാര്‍ ലാലേട്ടനും മമ്മുട്ടിയും തന്നെയാണ്.

മോഹന്‍ലാല്‍

ഫേസ്ബുക്ക് യുവതാരങ്ങള്‍ കൈയടക്കിയെങ്കിലും ട്വിറ്ററിലെ രാജാവ് മോഹന്‍ലാല്‍ തന്നെയാണ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ബഹുദൂരം മുന്നിലാണ്. 2.04 മില്ല്യണ്‍ ആളുകളാണ് മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നത്.

മമ്മുട്ടി

മോഹന്‍ലാലിന്റെ തൊട്ട് പിന്നിലായി മമ്മുട്ടിയാണ് ആ സ്ഥാനത്തുള്ളത്. എഴുലക്ഷത്തിന് മുകളിലാണ് മമ്മുട്ടിയുടെ ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം.

ദുല്‍ഖര്‍ സല്‍മാന്‍

ഫേസ്ബുക്കില്‍ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മുന്നിലാണെങ്കിലും ട്വിറ്ററില്‍ ദുല്‍ഖര്‍ ഇരുവരുടെയും പിന്നിലാണ്. അറുലക്ഷത്തിന് മുകളിലാണ് ദുല്‍ഖറിന്റെ ഫോളോവേഴ്‌സ്.

നിവിന്‍ പോളി

ദുല്‍ഖറിന് വളരെ പിന്നിലാണ് നിവിന്‍ പോളിയുള്ളത്. രണ്ട് ലക്ഷത്തിന് മുകളിലാണ് നിവിന്റെ ഫോളോവേഴ്‌സ്.

ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് നിവിന്റെ തൊട്ട് പിന്നാലെ തന്നെയുണ്ട്. ഒരു ലക്ഷത്തി ഒന്‍പതിനായിരിത്തിന് മേലെയാണ് ഇന്ദ്രജിത്തിനെ ഫോളോ ചെയ്യുന്നവര്‍.

സണ്ണി വെയ്ന്‍

യുവതാരമായ സണ്ണി വെയ്‌നും പ്രമുഖ താരങ്ങളുടെ പിന്നാലെയുണ്ട്. ഒരു ലക്ഷത്തി നാപ്പതിനായിരമാണ് സണ്ണിയെ ഫോളോ ചെയ്യുന്നവര്‍.

ഫഹദ് ഫാസില്‍

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഫഹദ് ഫാസിലിന് ഒരു ലക്ഷത്തിന് മുകളിലാണ് ട്വിറ്ററിലെ ഫോളോവേഴ്‌സ്.

പൃഥ്വിരാജ്

മുമ്പ് പൃഥ്വിരാജിന് ട്വിറ്ററില്‍ അക്കൗണ്ടുണ്ടായിരുന്നു. അത് പത്ത് ലക്ഷം ഫോളോവേഴ്‌സുമായി പോവുകയായിരുന്നെങ്കിലും ആ അക്കൗണ്ട് താരം ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴുള്ള അക്കൗണ്ടിന് അറുപതിനായിരത്തിന് അടുത്ത് മാത്രമെ ഫോളോവേഴ്‌സുള്ളു.

English summary
Top 10 most followed Malayalam actors on Twitter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X