twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തില്‍ വിതരണത്തിനെത്തി കോടികള്‍ നേടി പോയ 10 തമിഴ് ചിത്രങ്ങള്‍ ഏതൊക്കയാണെന്ന് അറിയാമോ?

    വിതരണത്തിനായി കേരളത്തില്‍ നിന്നും കോടികളുമായി പോയ അന്യഭാഷ സിനിമകള്‍

    By Teresa John
    |

    പൊതുവേ മലയാള സിനിമകള്‍ക്ക് മാത്രം പ്രധാന്യം കൊടുത്തിരുന്ന കേരളത്തില്‍ അന്യഭാഷ ചിത്രങ്ങള്‍ ഇപ്പോള്‍ കൈയടിക്കി വാഴുകയാണ്. മലയാളവുമായി ഏറ്റവുമധികം സാമ്യമുള്ള ഭാഷ തമിഴാണ്. തമിഴിലെ താരങ്ങള്‍ക്ക് അവിടെയുള്ളതിനെക്കാള്‍ ഫാന്‍സും കേരളത്തില്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമകള്‍ കേരളത്തിലും റിലീസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ തിയറ്ററുകളിലെത്തി വിജയമായി തീര്‍ന്ന സിനിമകളെക്കുറിച്ച് അറിയാമോ?

    കുട്ടന്‍പിള്ളയുടെ ശിവരാത്രി'യിലുടെ വ്യത്യസ്ത വേഷത്തില്‍ സുരാജ് വെഞ്ഞാറാംമൂട്!വേഷം ഇത്തിരി പഴയതാണ്!കുട്ടന്‍പിള്ളയുടെ ശിവരാത്രി'യിലുടെ വ്യത്യസ്ത വേഷത്തില്‍ സുരാജ് വെഞ്ഞാറാംമൂട്!വേഷം ഇത്തിരി പഴയതാണ്!

    കേരളത്തില്‍ സിനിമകള്‍ വിജയമായി തുടങ്ങിയതോടെ സിനിമ വിതരണക്കാര്‍ കേരളത്തിലും തമിഴ് സിനിമ റിലീസ് ചെയ്യുന്നതിനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു. അടുത്ത് റിലീസ് ചെയ്ത ബാഹുബലി മുതല്‍ സൂര്യയുടെ സിംഗം 3 വരെ കേരളത്തില്‍ വിതരണം ചെയ്യുന്നതിനായി വിതരണക്കാര്‍ നേടിയെടുത്തിരുന്നത് കോടികളായിരുന്നു. അത്തരം സിനിമകള്‍ എതൊക്കയാണെന്ന് കാണം.

    ബാഹുബലി

    ബാഹുബലി

    ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മറികടന്നാണ് ബാഹുബലി റിലീസ് ചെയ്തത്. നിലവില്‍ 2000 കോടിയിലെക്കെത്തി നില്‍ക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണ അവാകാശത്തിനായി വിതരണക്കാരുടെ കമ്പനി 10.5 കോടി രൂപയ്ക്കായിരുന്നു കൊടുത്തത്.

    കബാലി

    കബാലി

    രജനികാന്ത് നായകനായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു കബാലി. കേരളത്തില്‍ റിലീസ് ചെയ്ത കബാലി കേരളത്തില്‍ വിതരണ അവാകാശത്തിനായി നല്‍കിയത് 7.5 കോടിയായിരുന്നു.

    ഭൈരവ

    ഭൈരവ

    വിജയ് നായകനായി എത്തിയ മറ്റൊരു സിനിമയാണ് ഭൈരവ. സിനിമയും കേരളത്തില്‍ എത്തിയത് 5.4 കോടിയ്ക്കായിരുന്നു. മാക്‌സലാബായിരുന്നു ചിത്രത്തിന്റെ വിതരണവാകാശം തേടിയത്.

    ഐ

    വിക്രത്തിന്റെ മികച്ച ആക്ഷന്‍ സിനിമകളിലൊന്നായിരുന്നു ഐ. ചിത്രം കേരളത്തിലും തംരഗമായിരുന്നു. 5.35 കോടി രൂപയ്ക്കാണ് കേരളത്തില്‍ നിന്നും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ഐ യുടെ വിതരണം നേടിയിരുന്നത്.

    എന്തിരന്‍

    എന്തിരന്‍

    റോബേര്‍ട്ടുകളുടെ കഥ പറഞ്ഞ രജനികാന്തിന്റെ മികച്ച ചിത്രങ്ങളിലെന്നാണ് എന്തിരന്‍. 5.10 കോടിയായിരുന്നു എന്തിരന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നതിനായി സേവന്‍ ആര്‍ട്ട്സ് നേടിയെടുത്തത്.

    ലിംഗ

    ലിംഗ

    ലിംഗ രജനികാന്ത് നായകനായി എത്തിയ മറ്റൊരു സിനിമയാണ്. തമിഴ്‌നാട്ടില്‍ ഹിറ്റായ ചിത്രം കേരളത്തിലും മികച്ച പ്രതികരണം തന്നെയായിരുന്നു നേടിയത്. 4.6 കോടി രൂപയാണ് ചിത്രത്തിന് വേണ്ടി വെന്തര്‍ മൂവിസ് നല്‍കിയിരുന്നത്.

    കത്തി

    കത്തി

    വിജയ് നായകനായി എത്തിയ മറ്റൊരു ആക്ഷന്‍ സിനിമയാണ് കത്തി. ചിത്രത്തിന്റെ വിതരണാവകാശത്തിനായി തമിനന്‍സ് ഫിലിംസ് 4.2 കോടിയാണ് കൊടുത്തത്.

    സിംങ്കം 3

    സിംങ്കം 3

    സോപാനം എന്റര്‍ടെയിന്‍മെന്റ്‌സ് 3.7 കോടി രൂപയ്ക്കായിരുന്നു സിംങ്കം 3 യുടെ വിതരണാവാകാശം നേടിയിരിക്കുന്നത്.

    വിവേഗം

    വിവേഗം

    അജിത് നായകനായി എത്തുന്ന വിവേഗം ആഗസ്റ്റില്‍ തിയറ്ററുകളില്‍ വിതരണത്തിനെത്തുകയാണ്. ചിത്രത്തിന്റെ വിതരണവകാശം മുളകുപാടം ഫിലിംസ് ഏറ്റെടുത്തിരിക്കുന്നത്. 4.25 കോടി രൂപയാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

    തെറി

    തെറി

    തമിഴകത്തിന്റെ ഇളയദളപതി വിജയ് നായകനായി അഭിനയിച്ച തെറിയ്ക്ക് 5.6 കോടി രൂപയായിരുന്നു നല്‍കേണ്ടി വന്നത്.

    English summary
    Top 10 non-Malayalam movies with highest Kerala rights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X