വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

By Aswini

മലയാളത്തില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യം പോലെ തന്നെ തമിഴ് സിനിമാസ്വാദകര്‍ക്കും അതൊരു കണ്‍ഫ്യൂഷന്‍ ക്വസ്റ്റ്യനാണ്. രജനികാന്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി തല അജിത്തിനോ, ഇളയദളപതി വിജയ്‌ക്കോ ആവും എന്നാണ് കണക്കുകൂട്ടലുകള്‍.

വിജയ് ആണ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന് ആരാധകര്‍ പത്ത് കാരണങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്. അജിത്തില്‍ നിന്നും വിജയ് യെ വേറിട്ടു നിര്‍ത്തുന്നതും വ്യത്യസ്തനാക്കുന്നതുമാ ആ പത്ത് കാരണങ്ങള്‍, ഇന്ന് (ജൂണ്‍ 22) വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ ചികഞ്ഞുനോക്കാം...

ക്ലീന്‍ ഇമേജ്

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

വ്യക്തിപരമാണെങ്കിലും ഔദ്യോഗികപരമാണെങ്കിലും വിജയ്ക്ക് ഒരു ക്ലീന്‍ ഇമേജുണ്ട്. ഒരു സൂപ്പര്‍സ്റ്റാറിന് വേണ്ട ആദ്യത്തെ ക്വാളിറ്റിയാണത്. അനാവശ്യമായ വിവാദങ്ങള്‍ക്കൊന്നും വിജയ് തലവയ്ക്കാറില്ല. അതേ സമയം തന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ മടിക്കാറുമില്ല.

ആരാധകൃന്ദം

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകും എന്ന് പറയുന്നതിന്റെ ആദ്യത്തെ കാര്യം ഇതാണ്. രജനികാന്തിന് ശേഷം സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് വിജയ്ക്കാണെന്നാണ് കണക്ക്. തമിഴ്‌നാടിന് പുറമെ കേരളത്തിലും വിജയ്ക്ക് ധാരാളം ആരാധകരുണ്ട്

സാമൂഹിക സേവനങ്ങള്‍

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

വിജയ് യുടെ പേരില്‍ ധാരാളം സോഷ്യല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍സ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 2009 ല്‍ ഇതിനായി 'വിജയ് മക്കള്‍ ഇയക്കം' എന്നൊരു സംഘടനയ്ക്ക് വിജയ് തന്നെ തുടക്കം കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്

ഹിറ്റ് റേറ്റ്

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റുകളാക്കിയപ്പോഴാണ് രജനികാന്തും കമല്‍ ഹസനും തമിഴകം സൂപ്പര്‍സ്റ്റാറെന്നും ഉലകനായകനെന്നും പേര് നല്‍കിയത്. വിജയ് യുടെ കരിയര്‍ ഗ്രാഫ് നോക്കിയാലും ആ വളര്‍ച്ചയുടെ ഘട്ടം കാണാം. ആരാധകരെ സംതൃപ്തിപെടുത്തുന്ന ചിത്രങ്ങളാണ് മിക്കതും

വെറുമൊരു നടനല്ല

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

വിജയ് ഒരു നല്ല നടനാണ്. അത് മാത്രമല്ല പ്രേക്ഷകരിത്രയേറെ ആരാധിക്കാന്‍ കാരണം. അഭിനയത്തിന് പുറമെ നല്ലൊരു ഗായകന്‍ കൂടെയാണ്. അതിനുമൊക്കെ അപ്പുറം മികച്ച നര്‍ത്തകനുമാണ്. കോളിവുഡിലെ മികച്ച ഡാന്‍സര്‍മാരില്‍ മുന്നിലാണ് വിജയ്. വിജയ് യുടെ ഡാന്‍സില്‍ തന്നെ വീണുപോയ ആരാധകര്‍ ഏറെയാണ്

സ്‌ക്രീന്‍ പ്രസന്‍സ്

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

വിജയ് യുടെ സ്‌ക്രീന്‍ പ്രസന്‍സാണ് അദ്ദേഹത്തെ മാസ് ഹീറോ ആക്കുന്നത്. തമിഴ് സിനിമാസ്വാദകര്‍, തന്റെ ആരാധകര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മികച്ച സ്‌ക്രീന്‍ പ്രസന്‍സ് നിലനിര്‍ത്താന്‍ വിജയ് എന്നും ശ്രദ്ധിക്കാറുണ്ട്

രജനിയെ പോലെ

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

ഭാഷ എന്ന ചിത്രത്തിന് ശേഷം രജനികാന്തിന് ആരാധകര്‍ക്കിടയില്‍ ലഭിച്ചൊരു സ്വീകരണമുണ്ട്. തമിഴകത്ത് ഒതുങ്ങി നില്‍ക്കാതെ ആഗോളതലത്തില്‍ രജനിഫാന്‍സ് ആഘോഷമാക്കിയ ചിത്രമായിരുന്നു അത്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളിലൂടെ വിജയ്ക്ക് ലഭിച്ചത് അത്തരമൊരു സ്വീകരണമാണ്.

ആരാധകരുമായി

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി എന്നും ബന്ധം നിലനിര്‍ത്തുന്ന നടനാണ് വിജയ്. ട്വിറ്ററിലൂടെയും മറ്റും മിക്കപ്പോഴും ലൈവ് ചാറ്റിന് വിജയ് എത്താറുണ്ട്. വലിയൊരു വിജയത്തിന് ശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞും സന്തോഷം പങ്കുവച്ചും നല്ലൊരു ബന്ധം എന്നും നിലനിര്‍ത്തുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാള്‍

മറ്റ് സെലിബ്രിട്ടികളുടെ കൂടെ

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

കോളിവുഡിലെയും സൗത്ത് ഇന്ത്യയിലെ തന്നെ മറ്റ് സെലിബ്രിട്ടികളുടെ കൂടെ നല്ല ബന്ധ നിലനിര്‍ത്തുന്ന നടനാണ് വിജയ്. ഇതിഹാസ താരങ്ങളെയൊന്നും ഒരിക്കലും നിരാശപ്പെടുത്താതെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന വിജയ് മാതൃകയാണ്

സൂപ്പര്‍സ്റ്റാര്‍ തന്നെ

വിജയ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നതിന്റെ 10 കാരണങ്ങള്‍?

സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി പല കാര്യങ്ങളിലും വിജയ്ക്ക് സാമ്യമുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ആരാധകരെ നിലനിര്‍ത്തുന്ന കാര്യത്തിലായാലും പെരുമാറ്റത്തിലായാലും രജനികാന്തിനെ പോലെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ വിജയ് ശ്രദ്ധിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X