»   » തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത് ബോളിവുഡ് സിനിമകളിലാണ്. അതു കൊണ്ടാവും ഇപ്പോള്‍ ബോളിവുഡിലേക്ക് തമിഴിലെയും മലയാളത്തിലെയും യുവതാരങ്ങളുടെ പ്രവാഹമാണ്.

ബോളിവുഡില്‍ ഒരു സിനിമ തരക്കേടില്ലാതെ ഓടിക്കഴിഞ്ഞാല്‍ പിന്നെ മലയാളത്തിലെയും തമിഴിലെയും താരങ്ങളുടെ ഡേറ്റ് ഒന്നു കിട്ടുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. തനത് ഭാഷയില്‍ അഭിനയിക്കുന്ന നാലു സിനിമയ്ക്ക് പകരം അന്യ ഭാഷ, പ്രത്യേകിച്ച് ഹിന്ദി സിനിമകളില്‍ ഒരെണ്ണത്തില്‍ അഭിനയിച്ചാല്‍ മതി ശരിയായൊരു ക്ലിക് കിട്ടാന്‍ എന്നാണ് പൊതുവിലുള്ള വിശ്വാസം.

അത്തരത്തില്‍ ബോളിവുഡിലൂടെ തിളങ്ങിയ പത്ത് തെന്നിന്ത്യന്‍ യുവ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മരുമകന്‍ എന്നാണ് ധനുഷിനിപ്പോള്‍ തമിഴകത്തുള്ള പേര്. 'കൊലവരി ഡി' എന്ന വീഡിയോ ഗാനത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ ധനുഷിപ്പോള്‍ ബോളിവുഡില്‍ സോനം കപൂറിന്റെ നായകനായാണ് അഭിനയിക്കുന്നത്.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരംജീവിയുടെ മകന്‍. മഗധീര എന്ന തന്റെ ഒറ്റ ചിത്രത്തിന് 100 കേടിയുടെ നേട്ടം കൊയ്ത ചരണ്‍ ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് 70കളിലെ സൂപ്പര്‍സ്റ്റാര്‍ അമിതാ ബച്ചനൊപ്പമാണ്.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

സുകുമാരന്റെ പുത്രനെന്ന പേരിലാണ് സിനിമയിലേക്ക് കടന്നു വന്നതെങ്കിലും അഭിനയത്തിന്റെയും കാഴ്ചപ്പാടിന്റയും വ്യത്യസ്ഥതകൊണ്ട് സ്വന്തമായൊരിടം മലയാള സിനിമയിലുണ്ടാക്കിയെടുത്ത നടന്‍. ബോളിവുഡില്‍ ഔറങ്ക്‌സേവ് സേവ് എന്ന ഹിന്ദി ചിത്രം മികച്ച വിജയമായിരുന്നു.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

ദേശീയ അവാര്‍ഡ് ജേതാവായ വിക്രം മണിരത്‌നത്തിന്റെ രാവണന്‍ എന്ന സിനിമയില്‍ ഒരുമിച്ച് തമിഴിലും ഹിന്ദിയിലും അഭിനയിച്ചു.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

ബോളിവുഡില്‍ രഗ് ദി ബസന്തി എന്ന ചിത്രത്തില്‍ അമീര്‍ ഖാന് ഒപ്പം പ്രധാന്യമുള്ള അരു വേഷം ചെയ്തു. നിറയെ അവസരങ്ങള്‍ പിന്നീട് സിദ്ധാര്‍ത്ഥിനെ തേടിയെത്തി.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

തമിഴിയില്‍ ഗജനി എന്ന ചിത്രത്തിന്റെ പൂര്‍ണ വിജയം സൂര്യയ്ക്ക്
മാത്രമവകാശപ്പെട്ടതാണെന്ന് വേണമെങ്കില്‍ പറയാം. ബോളിവുഡില്‍ ആര്‍ജിവുയുടെ രക്ത ചരിത്ര2 ലാണ് സൂര്യ അഭിനയിച്ചത്. ഭാവിയില്‍ ബോളിവുഡില്‍ നിന്ന് ഇനിയും ഒരുപാട് ചിത്രങ്ങള്‍ സൂര്യയെ
തേടിയെത്തുമെന്നാണ് വിശ്വാസം.

തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലേക്ക്

മാധവന്‍ ഒരേ സമയം തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡ് സിനിമകളിലും തിളങ്ങിയ താരമാണ്.

English summary
Top 10 South stars who debuted in Bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam