»   » 2016 യുട്യൂബ് ഹിറ്റ്; മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍, പിന്നാലെ യൂത്ത് ഐക്കണ്‍ ദുല്‍ഖറും!

2016 യുട്യൂബ് ഹിറ്റ്; മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍, പിന്നാലെ യൂത്ത് ഐക്കണ്‍ ദുല്‍ഖറും!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 അവസാനമെത്തി. ഇനി 21 ദിവസങ്ങള്‍ കൂടി പൂര്‍ത്തിയായല്‍ പുതുവര്‍ഷം. മലയാള സിനിമയെ സംബന്ധിച്ചടത്തോളം 2016 മികച്ച സിനിമകളുടെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയും നാളുകളായിരുന്നു.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്തിയ വര്‍ഷം കൂടിയായിരുന്നു 2016. ഇങ്ങനെ ഒരു തിരക്ക് ഉണ്ടാകണമെങ്കില്‍ അതിന് കാരണം ചിത്രത്തിന്റെ മറ്റ് ഗംഭീര പ്രമോഷന്‍ വര്‍ക്കുകളും സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുള്ള ടീസറും ട്രെയിലറും നിസംശയം പറയാം.

കാണൂ.. ഈ വര്‍ഷം യുട്യൂബില്‍ സൂപ്പര്‍ ഹിറ്റായ മലയാളത്തിലെ പത്ത് സിനിമകളുടെ ടീസറുകളും ട്രെയിലറും.

ഊഴം

പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ചിത്രമാണ് ഊഴം. ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദിവ്യാ പിള്ളയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്.

അനുരാഗ കരിക്കിന്‍ വെള്ളം

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ട്രെയിലറില്‍ ബിജു മേനോന്റെ സ്റ്റൈലില്‍ പാടുന്ന അല്ലിയാമ്പല്‍ കടവില്‍ അന്ന് അരയ്ക്കു വള്ളം എന്ന ഗാനവും ശ്രദ്ധേയമായിരുന്നു.

വള്ളീം തെറ്റി പുള്ളീം തെറ്റി

പ്രഖ്യാപനം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു വള്ളീം തെറ്റി പുള്ളീം തെറ്റി. ബാലതാരമായി തിളങ്ങിയ ശ്യാമിലി ആദ്യമായി മലയാളത്തില്‍ നായിക വേഷം അവതരിപ്പിക്കുന്ന എന്ന പ്രത്യേകതയായിരുന്നു അതിന് കാരണം. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ വ്യത്യസ്തമായ ട്രെയിലര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

പുലിമുരുകന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മീനയാണ് നായിക. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ക്രിസ്തുമസിന് റിലീസിന് എത്തുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

കസബ

റിലീസിന് മുമ്പേ ടീസറും ട്രെയിലറുകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടിയുടെ കസബ. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. അടുത്തിടെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യുട്യൂബിലൂടെ കണ്ട ട്രെയിലറും ടീസറും കസബയുടേതായിരുന്നു.

കമ്മട്ടി പാടം

ഈ വര്‍ഷം യുട്യൂബില്‍ ഹിറ്റായ മറ്റൊരു ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടി പാടം. 1.6 മില്യണ്‍ ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്.

എസ്ര

ക്രിസ്തുമസിന് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രമാണ് എസ്ര. ഹൊറര്‍ ചിത്രമായ എസ്രയില്‍ പൃഥ്വിരാജാണ് നായകന്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പുലിമുരുകന്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ബോക്‌സോഫീസില്‍ നൂറ് കോടി തികഞ്ഞ ചിത്രമാണ് പുലിമുരുകന്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു.

ജോമോന്റെ സുവിശേഷങ്ങള്‍

ക്രിസ്തുമസിന് പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനമും അനുപമ പരമേശ്വരനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഒപ്പം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അല്‍ഫോന്‍സ് പുത്രനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയതില്‍ പങ്കുണ്ടായിരുന്നു.

English summary
Top 10 Trailers & Teasers Of Malayalam Movies That Hit The Right Chords!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam