»   » ലൈംഗിക ചുവയുള്ള ദൃശ്യങ്ങളും സന്ദേശങ്ങളും; ഇന്ത്യയില്‍ നിരോധിച്ച അഞ്ച് പരസ്യ ചിത്രങ്ങള്‍ കാണൂ..

ലൈംഗിക ചുവയുള്ള ദൃശ്യങ്ങളും സന്ദേശങ്ങളും; ഇന്ത്യയില്‍ നിരോധിച്ച അഞ്ച് പരസ്യ ചിത്രങ്ങള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

നിയന്ത്രണം എല്ലാത്തിലും ആവശ്യമാണ്. അമിതമായ സെക്‌സും വൈലന്‍സുമുള്ള ചൂണ്ടി കാണിച്ച് സിനിമകള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും കത്രിക വയ്ക്കുന്ന സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണിലെ കരടാണ്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചില നല്ല കാര്യങ്ങളുമുണ്ട്.

മോഹന്‍ലാലിന് മീനയോട് ഇത്ര ഇഷ്ടം തോന്നാന്‍ കാരണം എന്താണ്, മീനയെ വിടാതെ മോഹന്‍ലാല്‍ !!

കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ യാതൊരു മടിയുമില്ലാത്ത ചില കൊമേര്‍ഷ്യല്‍ പരസ്യങ്ങളിലും ഇത്തരത്തില്‍ അമിതമായ ലൈംഗിക ചുവയുള്ള ദൃശ്യങ്ങളും സന്ദേശങ്ങളും കടന്ന് വരാറുണ്ട്. ചാനല്‍ മാറ്റുക എന്നത് ഒരു വഴിയാണെങ്കിലും, വാണിജ്യത്തിന് വേണ്ടി ഇത്തരം പരസ്യങ്ങള്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ഇന്ത്യയില്‍ നിരോധിച്ച അത്തരം അഞ്ച് പരസ്യ ചിത്രങ്ങള്‍ ഏതൊക്കെയാമെന്ന് നോക്കാം

സടാക് ടാള്‍ക്

സടാക് ടാള്‍ക്കിന്റെ പരസ്യ ചിത്രത്തില്‍ അമിതമായ ലൈംഗികത കാണിച്ചതാണ് വിലക്കാന്‍ കാരണമായത്. ഹാസ്യ രൂപത്തില്‍ പുറത്തിറങ്ങിയ പരസ്യ ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

അമുല്‍ മാച്ചോ

അമുല്‍ മാച്ചോ എന്ന അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ ലൈംഗിക ചുവയുള്ള രംഗങ്ങളാണ് വിനയായത്. സെക്‌സാണ് പരസ്യത്തിന് വിഷയമായി എടുത്തിരിയ്ക്കുന്നത് എന്നാണ് പ്രശ്‌നമായത്

പുഷോ പരസ്യം

സംസ്‌കാരത്തെ വേദനിപ്പിച്ചുകൊണ്ടാണ് പുഷോ ബ്രാന്റ് കാറുകളുടെ പരസ്യത്തെ ഇന്ത്യയില്‍ വിലക്കിയത്. പുതിയ മോഡലിനോടുള്ള താത്പര്യത്തെ തുടര്‍ന്ന് തന്റെ പഴയ കാറിന്റെ ഷേപ്പ് മാറ്റുന്നതിനൊപ്പം അയാളും മാറുന്നു.

വീഗാര്‍ഡ്

വീഗാര്‍ഡ് സെറ്റെബിലേര്‍സിന്റെ പരസ്യത്തില്‍ ലൈംഗികത വിഷയമാക്കിയതിനാലാണ് നിരോധിച്ചത്. ആദ്യ രാത്രി കറണ്ട് പോയാല്‍ സംഭവിക്കാവുന്നത് തടയാന്‍ വിഗാര്‍ഡ് ഉപയോഗിക്കൂ എന്നാണ് പരസ്യം പറയുന്നത്

വൈല്‍ഡ് സ്റ്റോണ്‍

വൈല്‍ഡ് സ്‌റ്റോണ്‍ ബോഡി സ്‌പ്രേയുടെ പരസ്യം നിരോധിക്കാന്‍ കാരണം ലൈംഗികതയാണ്. ശരീരത്തോടുള്ള ആകര്‍ഷണവും സെക്‌സുമാണ് ഈ പരസ്യത്തില്‍ വിഷയമാക്കിയത്.

വീഡിയോ കാണൂ

ഈ അഞ്ച് പരസ്യ ചിത്രങ്ങളും കോര്‍ത്തിണക്കിയ വീഡിയോ കാണൂ.. ഇതിലെന്താണ് തെറ്റ് എന്ന് നിങ്ങള്‍ക്കും ബോധ്യമാവും... കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ കഴിയുമോ..?

English summary
Top 5 BANNED Commercials in India

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam