»   » കബാലി പോലെയാണോ... മോഹന്‍ലാലും മമ്മൂട്ടിയും അധോലോക നായകന്മാരായി വന്നപ്പോള്‍?

കബാലി പോലെയാണോ... മോഹന്‍ലാലും മമ്മൂട്ടിയും അധോലോക നായകന്മാരായി വന്നപ്പോള്‍?

Written By:
Subscribe to Filmibeat Malayalam

രജനികാന്ത് നായകനായി എത്തിയ കബാലി എന്ന ചിത്രം ലോകം മുഴുവന്‍ ആഘോഷിച്ചു കഴിഞ്ഞു. വ്യത്യസ്തമായൊരു അധോലോക ചിത്രമാണോ കബാലി. മലയാളത്തിലും ചില മികച്ച അധോലോക ചിത്രങ്ങള്‍ എത്തിയിട്ടില്ലേ...

മോഹന്‍ലാലിന് വേണ്ടി മമ്മൂട്ടിയും, മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലും നിര്‍മിച്ച സൂപ്പര്‍ഹിറ്റുകള്‍

മമ്മൂട്ടിയും മോഹന്‍ലാലും അധോലോക നായകന്മാരായി നിറഞ്ഞാടിയ അഞ്ച് മലയാള സിനിമകളെ കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കാം

ലാലിനെ താരപദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍

മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രമായി ലാല്‍ എത്തി. ആ കാലത്തിന്റെ ഒരു സ്റ്റൈലായി രാജാവിന്റെ മകന്‍ മാറി

അലക്‌സാണ്ടറിന്റെ സ്റ്റൈലിഷ് എന്‍ട്രി

സാമ്രാജ്യം എന്ന ചിത്രത്തില്‍ അലക്‌സാണ്ടറിന്റെ സ്റ്റൈലിഷ് എന്‍ട്രി ഓര്‍മയില്ലേ. മലയാള സിനിമിലെ ഏറ്റവും സ്‌റ്റൈലിഷ് അധോലോക നായകനായിരുന്നു മമ്മൂട്ടിയുടെ അലക്‌സാണ്ടര്‍

നിങ്ങള്ളരാണ്, സാഗര്‍ ഏലിയാസ് ജാക്കി

ഈ കാലത്തും മലയാളികള്‍ സ്റ്റൈലില്‍ പറയും ആ പേര്, സാഗര്‍ ഏലിയാസ് ജാക്കി!. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെക്കാള്‍ എത്രയോ ഹിറ്റാണ് ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ഈ പേര്. 2009 സാഗര്‍ ഏലീയാസ് ജാക്കി എന്ന പേരില്‍ ഈ സിനിമയുടെ രണ്ടാം ഭാഗം വന്നു

താരാദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധക്കപ്പെട്ടു.

അതിരാത്രം എന്ന ചിത്രത്തില്‍ കള്ളക്കടത്തുകാരനായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. താരാദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധക്കപ്പെട്ടു.

ഹരി അണ്ണനെ ആഘോഷമാക്കിയിട്ടില്ല

മോഹന്‍ലാലിന്റെ മറ്റ് കഥാപാത്രങ്ങളെ പോലെ അഭ്യമന്യു എന്ന ചിത്രത്തിലെ ഹരി അണ്ണനെ ആഘോഷമാക്കിയിട്ടില്ല. പക്ഷെ ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ അധോലോക നായക വേഷം

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Well, we just saw Rajinikanth's Kabali doing amazing business at the box-office. The film has Rajinikanth in the role of a character named Kabaleeswaran, a reformed don and the actor simply sizzled in that particular role. Coming to Malayalam films, we have had some brilliant movies which had their lead characters as dons. Take a look at the top 5 dons from Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam