തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
അടുത്തിയെ ഒത്തിരി മലയാള നടിമാര്‍ തിരിച്ചെത്തി. വിവാഹം ശേഷം അഭിനയം നിര്‍ത്തിപ്പോയവരില്‍ ചിലര്‍ ജീവിതത്തിലെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍, മറ്റു ചിലര്‍ വിവാഹ ജീവിതം ബോറടിച്ച്, വിവാഹ മോചനം നേടിയപ്പോള്‍. എന്ത് തന്നെയായാലും അവരുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ അംഗീകരിച്ചു.
ഇനിയും ഒത്തിരി ആദ്യകാല നടിമാര്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് മലയാളികള്‍ ആഗ്രഹിയ്ക്കുന്നുണ്ട്. അതൊരിക്കലും കുടുംബ ബന്ധത്തെ ശിഥിലീകരിച്ചുകൊണ്ടല്ലെന്ന് ആദ്യമേ പറഞ്ഞേക്കാം. സിനിമയെന്ന മാന്ത്രിക ലോകത്തേയ്ക്ക്, അതിനോടുള്ള പ്രിയം കൊണ്ട് മാത്രം, കുടുംബ ബന്ധത്തെ ബാധിക്കാതെ ഈ നടിമാര്‍ തിരിച്ചുവന്നെങ്കിലെന്ന് കലയെ സ്‌നേഹിയ്ക്കുന്ന മലയാളികള്‍ ആഗ്രിയ്ക്കുന്നു.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
എണ്‍പതുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വ്വതി. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയം നിര്‍ത്തി പോയ പാര്‍വ്വതി അടുത്തിടെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ നൃത്തവുമായി തിരിച്ചെത്തിയിരുന്നു. പാര്‍വ്വതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് പറയുന്നതൊന്നും കേട്ടില്ല.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
ദിവ്യ ഉണ്ണിയും വിവാഹ ശേഷം അഭിനയം നിര്‍ത്തി. 90കളില്‍ മലയാള സിനിമയില്‍ തിളങ്ങിയ ദിവ്യ ഉണ്ണി അമേരിക്കക്കാരനായ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തതോടെ അവിടെ സെറ്റില്‍ഡ് ആകുകയായിരുന്നു. നൃത്തിത്തിലൂടെയും ടിവി ഷോകളിലൂടെയും തിരിച്ചുവരവ് നടത്തിയ ദിവ്യ ഇപ്പോള്‍ സിനിമയിലേക്കുള്ള മടങ്ങിവരവിനൊരുങ്ങുകയാണ്.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
ജയറാമിന്റെയും മോഹന്‍ലാലിന്റെയും നായികയായി മാറിയ സംയുക്ത ബിജുമേനോന്റെ ജീവിതസഖിയായതോടെ സിനിമ വിട്ടു. എന്നാലും നല്ല അഭിനയ കഴിവുള്ള സംയ്ക്തയെ മലയാള സിനിമ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ പൂര്‍ണിമ അഭിനയിച്ചിട്ടുള്ളൂ. അതിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ വിട്ടു. ഇപ്പോള്‍ റിയാലിറ്റി ഷോ ജഡ്ജായി തിരിച്ചുവന്ന പൂര്‍ണിമയെ സിനിമയിലേക്കും പ്രതീക്ഷിയ്ക്കുന്നു.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
ഗീതു ഇപ്പോഴും സിനിമയിലുണ്ട്. പക്ഷെ അഭിനയത്തിലല്ല. ഛായാഗ്രഹകനായ രാജീവ് രവിയെ വിവാഹം ചെയ്തതോടെയാണ് ഗീതു അഭിനയം നിര്‍ത്തിയത്. വിവഹാ ശേഷം സംവിധാനം ചെയ്ത ലയേഴ്‌സ് ഡെയ്‌സ് എന്ന ചിത്രം ദേശീയതലം വരെ ശ്രദ്ധിക്കപ്പെട്ടു.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
ദിവ്യ ഉണ്ണിയുടെ വഴിയാണ് സംവൃതയ്ക്കും തെളിയുന്നത്. അമേരിക്കകാരനായ അഖില്‍ ജയരാജിനെ വിവാഹം ചെയ്ത സംവൃത ഇപ്പോള്‍ സിനിമ നിര്‍ത്തി അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
പൂച്ചക്കണ്ണുള്ള ഈ നായിക കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും അമ്പിളി പൂവട്ടം പൊന്നുരുളി എന്ന ഗാനം കേള്‍ക്കുമ്പോള്‍ ചഞ്ചല്‍ എല്ലാ മലയാളികളുടെയും മനസ്സിലേക്ക് ഓടിയെത്തും.

തിരിച്ചുവരാന്‍ നമ്മളാഗ്രഹിയ്ക്കുന്ന മലയാളി നടിമാര്‍
കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ചുവന്ന മാമാട്ടിക്കുട്ടിയമ്മയുടെ മൂന്നാമത്തെ വരവിനായി മലയാള സിനിമ കാത്തിരിക്കുന്നുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ഭാര്യയായി ഒതുങ്ങിക്കഴിയുകയാണ് ശാലിനി.


Click it and Unblock the Notifications











