twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ ലോകത്തെ ഇളക്കി മറിച്ച ഐറ്റം നമ്പറുകൾ!! ഇതിനു പിന്നാലെ താരങ്ങൾ.. കാണൂ

    |

    അധോലോക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൂടെയായിരുന്നു കബറേ ഡാൻസുകൾ മലയാളത്തിൽ എത്തിയത്. ഐറ്റം നമ്പറുകൾ സിനിമയിൽ ഹിറ്റായതോടെ പിന്നീട് ഇരങ്ങുന്ന എല്ലാ ചിത്രങ്ങളിലും ഇത് പതിവായി തുടങ്ങിയിരുന്നു. ഒരു ഐറ്റം നമ്പർ ഉണ്ടെങ്കിൽ മാത്രമേ ചിത്രം ഹിറ്റാവുള്ളൂ എന്നൊരു സ്ഥിതി വരുകയായിരുന്നു. മലയാള സിനിമയിലെ എല്ലാ ഹിറ്റ് ചിത്രങ്ങളിലേയും ഒരു ഗാനം ഐറ്റം നമ്പറായിരുന്നു.

    മോഹമുന്തിരി വെറുതെ കുത്തിത്തിരുകിയതല്ല!! ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്... മധുരരാജയിലെ  മമ്മൂക്കയോടൊപ്പമുള്ള  ഐറ്റം നമ്പറിനെ കുറിച്ച്  സണ്ണി ലിയോൺമോഹമുന്തിരി വെറുതെ കുത്തിത്തിരുകിയതല്ല!! ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്... മധുരരാജയിലെ മമ്മൂക്കയോടൊപ്പമുള്ള ഐറ്റം നമ്പറിനെ കുറിച്ച് സണ്ണി ലിയോൺ

    ഐറ്റം ഡാൻസിന്റെ തുടക്കം ആദ്യകാല മാദക നടിമാരിൽ നിന്നാണ്. സിനിമയുടെ ട്രെൻറിനനുസരിച്ച് ഐറ്റം ഡാൻസിലും മാറ്റം വന്നിരുന്നു. അന്യഭാഷ നടിമാരും മലയാളി നടിമാരും ഐറ്റം നമ്പരിൽ പ്രത്യക്ഷപ്പെട്ടിരുന്നു,. ഐറ്റം നമ്പരിലൂടെ പ്രേക്ഷകരുടെ പ്രേക്ഷക സ്വീകാര്യത ലഭിച്ച നടിമാർ....

    ആഗോളതലത്തിൽ വിജയം  കീഴടക്കി ലൂസിഫർ!! ചിത്രത്തെ തേടി പുരസ്കാരങ്ങളുടെ പെരുമഴ, ലാലേട്ടന്റെ  ഫൈറ്റുകൾക്ക്  അംഗീകാരം....ആഗോളതലത്തിൽ വിജയം കീഴടക്കി ലൂസിഫർ!! ചിത്രത്തെ തേടി പുരസ്കാരങ്ങളുടെ പെരുമഴ, ലാലേട്ടന്റെ ഫൈറ്റുകൾക്ക് അംഗീകാരം....

      ശ്വേത മേനോൻ

    ശ്വേത മേനോൻ

    നടി, മോഡൽ, നർത്തകി, അവതാരക എന്നീ നിലയിൽ ശ്രദ്ധക്കപ്പെട്ട താരമാണ് ശ്വേത മേനോൻ. അഭിനയത്തോടൊപ്പം മോഡലിങ്ങ് കൊണ്ടു പോയ താരം 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ശ്വേതയ്ക്ക് കഴിഞ്ഞു. 1991 ൽ ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത സിനിമ ജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഗ്ലമറസ് ബോൾഡൻകഥാപാത്രങ്ങളിലും ഐറ്റം നമ്പറുകളിലും താരം തിളങ്ങിരുന്നു. പിന്നീട് ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷക കയ്യടി നേടാനും താരത്തിന് കഴിഞ്ഞു.2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.

    ജ്യോതിർമയി

    ജ്യോതിർമയി

    മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തു സജീവമായിരുന്ന നടിയായിരുന്ന ജ്യോതിർമയി. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരയിലൂടെ അഭിനയം ജീവിതം തുടങ്ങിയ ജ്യോതിർമയി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് 2002 ൽ പുറത്തു വന്ന മീശമാധവൻ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്റെ വീട് അപ്പുവിന്റേയും, പട്ടാളം. കല്യാണ രാമൻ, പകൽ, ബഡാദോസ്, സീനിയേഴ്സ് എന്നിങ്ങനെ സൂപ്പർ‌ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. 2009 ൽ പുറത്തു സാഗർ ഏലിയാസ് ജാക്കിയിൽ അതീവ ഗ്ലാമാറസ്സായി ഒകരു പാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനം സൂപ്പർ ഹിറ്റാവുകയും ചെയ്തു.

    മൈഥിലി

    മൈഥിലി

    2008 ൽ പുറത്തു വന്ന പച്ചമരത്തണലിൽ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ സിനിമ പ്രവേശനം. ആ വർഷം തന്നെ പുറത്തിറങ്ങിയ പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. പിന്നീട് പുറത്തിറങ്ങിയ കേരള കഫേ, ചട്ടമ്പിനാട്, ഹണീ ബീ, നടോടി മന്നൻ എന്നിങ്ങനെ അഭിനയിച്ച എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012 ൽ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിലായിരുന്നു താരം ഐറ്റം നമ്പറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാറ്റിനിയിലെ ഗാനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്.

    പത്മപ്രിയ

    പത്മപ്രിയ

    നടി, നർത്തകി എന്ന നിലയിൽ തിളങ്ഹിയ താരമാണ് പത്മപ്രിയ. വളരെ ചെറുപ്പം മുതൽ തന്നെ താരം നൃത്ത രംഗത്ത് സജീവമായിരുന്നു. ആദ്യ കാലങ്ങളിൽ ക്ലാസിൽ ഡാൻസറായി താരം തിളങ്ങിരുന്നു. മലയാള, തമിഴ്, തെലുങ്ക്, ബംഗാളി ചിത്രത്തിൽ പത്മപ്രിയ സജീവമായിരുന്നു. 2004 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പത്മപ്രിയ അഭിനയത്തിലേയ്ക്ക് ചുവട് വെച്ചത്. അതേ വർഷം തന്നെ കാഴ്ച എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളം സിനിമ മേഖലയിലേയ്ക്ക് ചുവട് വെച്ചു. പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാരായ മോഹൻലാൽ, മമ്മൂട്ടി , ജയാറാം, ശ്രീനിവാസൻ എന്നിവരുടെ നായികയായി തിളങ്ങിയിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലായിരുന്നു താരം അധികവും പ്രത്യക്ഷപ്പെട്ടിരുന്നത്. 2012 ൽ പുറത്തു വന്ന ബാച്ചിലർ ബാർട്ടിയിൽ ഐറ്റം നമ്പറിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

    റായ് ലക്ഷ്മി

    റായ് ലക്ഷ്മി

    നടി , മോഡൽ എന്നി നിലയിൽ തിളങ്ങിയ താരമാണ് റായ് ലക്ഷ്മി. പരസ്യ ചിത്രങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു താരം. 2007 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റോക്ക് ആന്റ് റോളിലൂടെയായിരുന്നു റായ് ലക്ഷ്മി മലയാള സിനിമ ലോകത്ത് എത്തിയത്. ഫിന്നീട് ലാലേട്ടന്റേയും മമ്മൂക്കയുടേയും നായികയായി താരം തിളങ്ങിയിരുന്നു. ഇന്ഡ ഗോസ്റ്റ് ഹൗസിൽ ഐറ്റം നമ്പറിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. യൂട്യൂബിൽ സൂപ്പർ ഹിറ്റായിരുന്നു ഗാനം.

     സണ്ണി ലിയോൺ

    സണ്ണി ലിയോൺ

    പോൺ സിനിമയിലൂടെ ഇന്ത്യൻ സിനിമ മേഖലയിലേയ്ക്ക് ചുവട് വെച്ച നടിയാണ് സണ്ണി ലിയോൺ. കുറഞ്ഞ സമയം കൊണ്ട് തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെതത്താൻ നടിയ്ക്ക കഴിഞ്ഞു. മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മധുരരാജയാണ് സണ്ണിയുടെ ആദ്യ മലയാള ചിത്രം. ചിത്രത്തിൽ ഒരു ഐറ്റം ഗാനത്തിലൂടെയായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. തിയേറ്ററുകളിൽ തരംഗ സൃഷ്ടിച്ച ഗാനം സോഷ്യൽ മീഡിയയിലും യൂട്യൂബിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    വാലുച്ച ഡിസൂസ

    വാലുച്ച ഡിസൂസ

    മേഹാൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു വാലുച്ച ഡിസൂസ. ചിത്രത്തിലെ ഐറ്റം നമ്പറാണ് താരത്തെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച ഐറ്റം നമ്പർ ഗാനമായിരുന്നു ലൂസിഫറിലേത്.

    English summary
    top item dancers in malayalam movie industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X