മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

By Aswini

അങ്ങനെ 2015 ലെ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് 2016 ലേക്ക് കടന്നിരിയ്ക്കുന്നു. മികച്ച ചില ചിത്രങ്ങള്‍ 2015 ല്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇനി പ്രതീക്ഷ 2016 ലാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചില ചിത്രങ്ങള്‍ ഈ ജനുവരിയില്‍ റിലീലിനൊരുങ്ങുകയാണ്.

ഇവയില്‍ മിക്കതും ഡിസംബറില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷത്തിന് വേണ്ടി ഒരുക്കിയതായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ടും റിലീസ് ജനുവരിയിലേക്ക് നീളുകയായിരുന്നു. നോക്കാം ഈ മാസം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ആ നാല് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്.

 ഇതാണ് നാല്

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

ഇതാണ് ആ നാല് ചിത്രങ്ങള്‍. യുവതാരങ്ങളായ പൃഥ്വിരാജിനും നിവിന്‍ പോളിയ്ക്കും ഫഹദ് ഫാസിലിനുമൊപ്പം ഒരു മമ്മൂട്ടി ചിത്രവും ഈ ജനുവരിയില്‍ എത്തുന്നു.

പുതിയ നിയമം

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷം ഇടുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഏകെ സാജന്‍ തിരക്കഥയെഴുതു സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 24 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പിന്നീട് പലകാരണങ്ങള്‍ കൊണ്ടും നീട്ടിവച്ച ചിത്രം ഇപ്പോള്‍ ജനുവരി രണ്ടാം വാരത്തില്‍ റിലീസിനെത്തുമെന്നാണ് പുതിയ വിവരം

ആക്ഷന്‍ ഹീറോ ബിജു

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

നിവിന്‍ പോളി ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം. ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രം. 1983 ന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിയ്ക്കുന്ന ചിത്രം. അനു ഇമ്മാനുവല്‍ നായികയായെത്തുന്ന ചിത്രം. അങ്ങനെ ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രതീക്ഷ ഏറെയാണ്. ജനുവരി 16 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം

പാവാട

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

ഹാട്രിക് വിജയത്തിന് ശേഷം പൃഥ്വിയുടേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ അനൂപ് മേനോനും എത്തുന്നു. മിയ ജോര്‍ജ്ജ്, ആശ ശരത്ത്, നെടുമുടി വേണു, മണിയന്‍ പിള്ളരാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ജനുവരി രണ്ടാം വാരം പാവാട തിയേറ്ററിലെത്തും

മണ്‍സൂണ്‍ മാംഗോസ്

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും പൃഥ്വിരാജും

കരിയറില്‍ താഴോട്ട് പോകുന്ന ഫഹദ് ഫാസിലിന് ഏറെ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. അക്കരക്കാഴ്ചകള്‍ എന്ന ചാനല്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 15 റിലീസാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X