»   » മോഹന്‍ലാല്‍ മുണ്ടൂരി അടിച്ചു, മമ്മൂട്ടി സിഗരറ്റ് കുത്തി, നിവിന്‍ പോളിയോ?

മോഹന്‍ലാല്‍ മുണ്ടൂരി അടിച്ചു, മമ്മൂട്ടി സിഗരറ്റ് കുത്തി, നിവിന്‍ പോളിയോ?

By: Rohini
Subscribe to Filmibeat Malayalam

ഓരോ സിനിമയിലും മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാവാറുണ്ട്. അടി തുടങ്ങുന്നതിന് മുമ്പ് മുണ്ട് മടക്കി കുത്തുന്നത്, വാച്ച് അഴിച്ചു വയ്ക്കുന്നത്, ചെരുപ്പൂരി വയ്ക്കുന്നത്... അങ്ങനെ പലതും. അതൊക്കെ വളരെ സ്റ്റൈലായി കാണിക്കുകയും ചെയ്തു.

ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

മോഹന്‍ലാലിന്റെ സംഘട്ടന സ്‌റ്റൈലില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് സ്പടികം എന്ന ചിത്രത്തിലെ മുണ്ടൂരി അടിയാണ്. അങ്ങനെ എതിരാളികളെ നേരിടാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഫാന്റം എന്ന ചിത്രത്തില്‍ ഒരു സ്റ്റൈല്‍ സ്വീകരിച്ചിരുന്നു. നിവിന്‍ പോളിക്കുമുണ്ട് ഇപ്പോള്‍ ഒരു വ്യത്യസ്തമായ സ്‌റ്റൈല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും കൈയ്യടി നേടിയ സംഘട്ടന രംഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

സ്പടികത്തിലെ മോഹന്‍ലാല്‍

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത സ്പടികം. മുണ്ടൂരി അടിയ്ക്കുന്നതാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്‌റ്റൈല്‍

ഫാന്റത്തിലെ മമ്മൂട്ടി

2002 ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തില്‍ ചുണ്ടില്‍ എരിയുന്ന ചുരുട്ട് കൊണ്ട് എതിരാളിയുടെ മുഖത്ത് മുദ്രപതിപിയ്ക്കുന്നതായിരുന്നു മമ്മൂട്ടി സ്റ്റൈല്‍. ചിത്രം പരാജയമായിരുന്നെങ്കിലും മമ്മൂട്ടിയുടെ ഈ നമ്പര്‍ ശ്രദ്ധിക്കപ്പെട്ടു

നിവിന്‍ പോളിയുടെ തേങ്ങയടി

2016 ല്‍ പുറത്തിറങ്ങിയ എബ്രിഡ് ഷൈന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവില്‍ തേങ്ങടിയുമായിട്ടാണ് നിവിന്‍ ഷൈന്‍ ചെയ്തത്. തല്ല് അര്‍ഹിക്കുന്ന പ്രതികളുടെ മുതുകില്‍ തോര്‍ത്ത് മുണ്ടില്‍ തേങ്ങകെട്ടി അടിച്ച് എസ് ഐ ബുജു പൗലോസ് കൈയ്യടി നേടി.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Top notch UNIQUE Stunts of Malayalam Cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam