»   » മസിലും ചുവന്ന കണ്ണുകളും! നിയമത്തെ പോലും പേടിയില്ലാതെ മലയാള സിനിമയില്‍ ബലാത്സംഗം ചെയ്തവര്‍!

മസിലും ചുവന്ന കണ്ണുകളും! നിയമത്തെ പോലും പേടിയില്ലാതെ മലയാള സിനിമയില്‍ ബലാത്സംഗം ചെയ്തവര്‍!

Posted By: ഗൗതം
Subscribe to Filmibeat Malayalam


ബാലന്‍ കെ നായരുണ്ടോ? എങ്കില്‍ ഒരു ബലാത്സംഗമെങ്കിലും ഉറപ്പാണ്. ആദ്യ കാലത്ത് ബാലന്‍ കെ നായരുടെ സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ തള്ളി കയറ്റമായിരിക്കും. മറ്റൊന്നുമായിരിക്കില്ല. ബലാത്സംഗ രംഗങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ അന്നും ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അതുക്കൊണ്ട് തന്നെ സംവിധായകര്‍ ബലാത്സംഗ രംഗങ്ങള്‍ അനാവശ്യമായി കയറ്റുന്നതും അക്കാലത്ത് പറച്ചിലുണ്ടായിട്ടുണ്ട്.

വില്ലന്മാരായി അഭിനയിച്ചിരുന്ന നടന്മാരായിരുന്നു അക്കാലത്ത് ബലാത്സംഗം ചെയ്തിരുന്നത്. അവരില്‍ പലരും പില്‍ക്കാലത്ത് ഹാസ്യ നടന്മാരായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കഥയിലേക്ക് വരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറയാം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം. വില്ലന്‍ വേഷത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മോഹന്‍ലാല്‍ ആദ്യ ചിത്രത്തില്‍ തന്നെ ബലാത്സംഗം ചെയ്യുന്നുണ്ട്.

Read Also: മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ പറയുന്ന അടുത്ത നടന്‍ ജയറാം? പക്ഷേ സംഭവിച്ചത്

തുടര്‍ന്ന് വായിക്കാം. മലയാള സിനിമയിലെ ബലാത്സംഗ വീരന്മാര്‍ ആരൊക്കെയെന്ന് നോക്കാം.

ബാലന്‍ കെ നായര്‍

70കളില്‍ ബലാത്സംഗ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നടനാണ് ബാലന്‍ കെ നായര്‍. 1972ല്‍ പുറത്തിറങ്ങിയ നിഴലാട്ടം എന്ന ചിത്രത്തിലൂടെയാണ് ബാലന്‍ കെ നായര്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് അഭിനയരംഗത്ത് സജീവമായ നടന്‍ 300 ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളില്‍ ഏറെയും വില്ലന്‍ വേഷങ്ങളായിരുന്നു. അക്കാലത്ത് ബാലന്‍ കെ നായര്‍ അഭിനയിക്കുന്ന സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ തിക്കും തിരക്കുമായിരുന്നു. സീമ, സുമലത, മേനക, സ്വപ്‌ന, ജയഭാരതി തുടങ്ങിയ മലയാളി നടിമാരെയെല്ലാം ബാലന്‍ കെ നായര്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്. 1981ല്‍ ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ബാലന്‍ കെ നായര്‍ക്ക് ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു.

കെപി ഉമ്മര്‍

ബാലന്‍ കെ നായരെ പോലെ തന്നെ കെപി ഉമ്മര്‍ അഭിനയിക്കുന്ന സിനിമകളിലും ഒരു ബലാത്സംഗമെങ്കിലും ഉറപ്പാണ്. 1956ല്‍ രാരിച്ചന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് കെപി ഉമ്മര്‍ മലയാള സിനിമയില്‍ എത്തുന്നത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ള നടനും കെപി ഉമ്മറായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം. ശാരത, ഷീല, ജയഭാരതി, കെആര്‍ വിജയ, ശോഭ തുടങ്ങിയ നടിമാരെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് അഭിനയിച്ചിട്ടുള്ള നടനാണ് കെപി ഉമ്മര്‍.

ജോസ് പ്രകാശ്

നാടക രംഗത്ത് നിന്നുമാണ് ജോസ് പ്രകാശ് സിനിമയില്‍ എത്തുന്നത്. ഓളവും തീരവുമാണ് ജോസ് പ്രകാശിന്റെ ആദ്യ ചിത്രമെങ്കിലും 1968ല്‍ പുറത്തിറങ്ങിയ ലവ് ഇന്‍ കേരള എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് ആദ്യമായി വില്ലന്‍ വേഷം അവതരിപ്പിടക്കുന്നത്. അതിന് ശേഷം 100ഓളം ചിത്രങ്ങളില്‍ ജോസ് പ്രകാശ് അവതരിപ്പിച്ചിട്ടുണ്ട്. കെപി ഉമ്മറിനെയും ബാലന്‍ കെ നായരിനെയും പോലെ ബലാത്സംഗ രംഗങ്ങളില്‍ ജോസ് പ്രകാശും അഭിനയിച്ചിട്ടുണ്ട്. വിധു ബാല, ലക്ഷ്മി, ഉണ്ണി മേരി, പ്രേമ, ഉഷ കുമാരി എന്നീ നടിമാരെ ജോസ് പ്രകാശ് ബലാത്സംഗം ചെയ്തിട്ടുണ്ട്.

പ്രതാപ് ചന്ദ്രന്‍

മലയാള സിനിമയിലെ മറ്റൊരു ബലാത്സംഗ വീരനായിരുന്നു പ്രതാപ് ചന്ദ്രന്‍. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം വില്ലന്‍ വേഷത്തിലായിരുന്നു. സരിത, മാധവി, റാണി പത്മിനി, കനക ദുര്‍ഗ്ഗ, ശ്രീപ്രിയ, ഉണ്ണി മേരിവ, ശാന്ത കുമാരി തുടങ്ങിയ നടിമാരെയെല്ലാം പ്രതാപ് ചന്ദ്രന്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്.

ജനാര്‍ദ്ദനന്‍

മലയാളത്തിലെ ബലാത്സംഗ വീരന്‍ ജനാര്‍ദനനാണ്. 1969ല്‍ പുറത്തിറങ്ങിയ വീട്ട് മൃഗം എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദ്ദനന്‍ സിനിമയില്‍ എത്തുന്നത്. മലയാള സിനിമയില്‍ 70കളിലും 80കളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍.

സുരേഷ് കൃഷ്ണ

സഹനടനായി അഭിനയിച്ചിട്ടുള്ള സുരേഷ് കൃഷ്ണയും ഒരു കാലത്തെ മലയാള സിനിമയുടെ പേടി സ്വപ്‌നമായിരുന്നു. കരിമാടിക്കുട്ടന്‍ എന്ന കലാഭവന്‍ മണി ചിത്രത്തില്‍ സുരേഷ് ബലാത്സംഗ വേഷത്തില്‍ അഭിനയിച്ചിട്ടു

ഭീമന്‍ രഘു

വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ നടനാണ് ഭീമന്‍ രഘു. ഇപ്പോള്‍ ഹാസ്യ വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഭീമന്‍ രഘുവിനും പ്രത്യേക കഴിവായിരുന്നു.

സായ് കുമാര്‍

നല്ല കഥാപാത്രമായി അഭിനയിച്ചാലും സായ് കുമാറിനെ ഇന്നും പ്രേക്ഷകര്‍ക്ക് പേടിയാണ്. എപ്പോഴാണ് സായ് കുമാറിന്റെ വില്ലന്‍ വേഷം എന്ന പുറത്ത് ചാടുമെന്ന് ഓര്‍ത്ത് പ്രേക്ഷകര്‍ കാത്തിരിക്കും. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ സായ് കുമാറും ബലാത്സംഗ രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Top rapists of Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X