എന്തിനാ....ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

By Meera Balan

ബോളിവുഡ് എപ്പോഴും നായികമാരെ ഭ്രമിപ്പിയ്ക്കുന്ന ഒരു സിനിമാ ലോകമാണ്. പണവും പ്രശസത്ിയും മാത്രമല്ല പലരെയും ബോളിവുഡിലെത്താന്‍ പ്രേരിപ്പിയ്ക്കുന്നത്. ഒട്ടേറെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ബോളിവുഡില്‍ അവസരം കിട്ടികയും പിന്നീട് സൂപ്പര്‍ നായികമാരാവുകയും ചെയ്ത താരങ്ങളുണ്ട്.

എന്നാല്‍ ബോളിവുഡില്‍ ഒന്നോ രണ്ടോ പടങ്ങള്‍ ചെയ്തശേഷം വെള്ളിത്തരയില്‍ നിന്ന് അപ്രത്യക്ഷരാകുന്ന നായികമാരും കുറവല്ല. തെന്നിന്ത്യന്‍ നായികമാരെ സംബന്ധിച്ചിടത്തോളം ബോളിവുഡ് ഒരു സ്വപ്ന ലോകം തന്നെയാണ്.

യുവ നായിമാര്‍ എങ്ങനെയെങ്കിലും ബോളിവുഡില്‍ ഒരവസരം നേടിയെടുക്കാനുള്ള തിരക്കിലാണ്. ഹേമ മാലിനി, രേഖ, വൈജയന്തിമാല, വഹീദ റഹ്മാന്‍, ശ്രീദേവി എന്നീ മുന്‍ഗാമികളുടെ പാത പിന്തുടരാനൊരുങ്ങുകയാണവര്‍. എന്തായാലും ബോലിവുഡിലേയ്ക്ക് പോയ ചില യുവ നടിമാരും ഉണ്ട്. അവര്‍ ബോളിവുഡില്‍ എത്തിയതിനെപ്പറ്റിയും ഇപ്പോള്‍ അവരുടെ അവസ്ഥയെപ്പറ്റിയും ചില കാര്യങ്ങള്‍

 അസിന്‍

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

മലയാളിയായ അസിനെ മാതൃഭാഷ കൈവിട്ടെങ്കിലും കൈപിടിച്ചുയര്‍ത്താന്‍ തമിഴ് ഉണ്ടായിരുന്നു. ഒരു കാലത്ത് തമിഴ് സിനിമ ലോകം അടക്കി വാണ താരറാണിയായി. ബോളിവുഡില്‍ അവസരങ്ങള്‍ കൊതിച്ച താരത്തിന് ഗജനിയിയൂടെ നല്ല തുടക്കം ഹിന്ദിയില്‍ ലഭിച്ചു. എന്നിട്ടെന്തായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മാത്രമല്ല തമിഴിലും അഭിനയിക്കാതെയായി

തമന്ന ഭാട്ടിയ

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

ബോളിവുഡില്‍ ഭാഗ്യദേവത ഇതുവരെയും കടാക്ഷിയ്ക്കാത്ത നായികയാണ് തമന്ന. അവസരങ്ങള്‍ തേടി വന്നെങ്കിലും ബോളിലുഡില്‍ എത്താന്‍ കഴിയാതെ നിരാശയിലായിരുന്നു താരം.

ഇല്യേന

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

രണ്‍ബീര്‍ കപൂറിന്റെ ബര്‍ഫിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയെങ്കിലും പിന്നീട് ശ്രദ്ധിയ്ക്കപ്പെടാന്‍ ഇല്യേനയ്ക്ക് കഴിഞ്ഞില്ല

കാജല്‍ അഗര്‍വാള്‍

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

സ്വന്തം നാടിനെക്കാള്‍ തെന്നിന്ത്യയാണ് കാജലിനെ സ്വീകരിച്ചത്. ബോളിവുഡില്‍ എത്താന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല താരം. സിംഗത്തിന്റെ ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണിനൊപ്പവും അക്ഷയ് കുമാരിനൊപ്പം സ്‌പെഷ്യല്‍ 26 ലും അഭിനയിച്ചു.

ശ്രുതി ഹാസന്‍

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

ബോളിവുഡിലൂടെയാണ് അരങ്ങേറിയതെങ്കിലും കാര്യമായ അവസരങ്ങള്‍ ഉലകനായകന്റെ മകള്‍ക്ക് ഹിന്ദിയില്‍ ലഭിച്ചില്ല.

താപ്‌സി പന്നു

എന്തിനാ...ഈ നായികമാര്‍ ബോളിവുഡില്‍ പോയത്?

തെന്നിന്ത്യയില്‍ ലഭിച്ച അതേ സ്വീകര്യത ബോളിവുഡില്‍ ലഭിച്ചില്ലെങ്കലും താപ്‌സിയെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്. ച്‌മേ ബദ്ദോര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ താപ്‌സി അരങ്ങേറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X