»   » ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യര്‍ എന്നു തിരിച്ചുവരും എന്നാണ് മലയാളിക്ക് അറിയേണ്ടത്. എന്നാല്‍ മഞ്ജുവിനെ പോലെ സിനിമയിലേക്കു തിരിച്ചുവന്നാല്‍ നന്നായിരുന്നു എന്നു കൊതിക്കുന്ന നിരവധി നടിമാരുണ്ട്. അവരില്‍ പത്തുപേര്‍ ഇവരാണ്.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

അഭിനയത്തികവുകൊണ്ടാണ് എല്ലാവരും മഞ്ജുവിന്റെ സാന്നിധ്യം ഇപ്പോഴും ആഗ്രഹിക്കുന്നത്. മഞ്ജു ഇന്നു വരും നാളെ വരും എന്ന ഊഹാപോഹം സജീവമായപ്പോള്‍ പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പരസ്യത്തില്‍ മാത്രമേ മഞ്ജുവിനെ തല്‍ക്കാലം കാണാന്‍ സാധിക്കു.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

ജയറാമിന്റെയും മോഹന്‍ലാലിന്റെയും നായികയായി മാറിയ സംയുക്ത ബിജുമേനോന്റെ ജീവിതസഖിയായതോടെ സിനിമ വിട്ടു. എന്നാലും നല്ല അഭിനയ കഴിവുള്ള സംയ്ക്തയെ മലയാള സിനിമ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

ജയറാമിനെ വിവാഹം കഴിച്ചതോടെ സിനിമ വിട്ട പാര്‍വതി ഇനിയും സിനിമയില്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ലാലിന്റെയും ജയറാമിന്റെയുമൊക്കെയുള്ള പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ പാര്‍വതിയെ നാം വീണ്ടും പ്രതീക്ഷിക്കുന്നു.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

പൂച്ചക്കണ്ണുള്ള ഈ നായിക കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും അമ്പിളി പൂവട്ടം പൊന്നുരുളി എന്ന ഗാനം കേള്‍ക്കുമ്പോള്‍ ചഞ്ചല്‍ എല്ലാ മലയാളികളുടെയും മനസ്സിലേക്ക് ഓടിയെത്തും.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ചുവന്ന മാമാട്ടിക്കുട്ടിയമ്മയുടെ മൂന്നാമത്തെ വരവിനായി മലയാള സിനിമ കാത്തിരിക്കുന്നുണ്ട്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ഭാര്യയായി ഒതുങ്ങിക്കഴിയുകയാണ് ശാലിനി.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

തമിഴിലും മലയാളത്തിലും അഭിനയിച്ച ജ്യോതികയുടെ വരവും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അഭിനയിച്ചു പൂര്‍ത്തിയാക്കാത്ത രീതിയിലാണ് അവര്‍ മടങ്ങിപ്പോയത്. സൂര്യയുടെ ഭാര്യയായ ജ്യോതിക സിനിമയില്‍ തിരിച്ചുവന്നേക്കാമെന്ന ശ്രുതിയുണ്ട്.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, ജനുവരി ഒരോര്‍മ എന്നീ ചിത്രങ്ങള്‍ കണ്ട മലയാളിക്ക് കാര്‍ത്തികയെ അത്രപ്പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. വിവാഹശേഷം കാര്‍ത്തിക എവിടെയെന്ന് ആര്‍ക്കും അറിയില്ല.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

മോഹന്‍ലാലിന്റെ നായികയായി ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച രഞ്ജിനി അടുത്തിടെ ചില ചാനല്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും സിനിമയിലേക്കുള്ള വരവ് അറിയിച്ചിട്ടില്ല.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

ലാലിന്റെ അപ്പു, എന്ന ചിത്രത്തില്‍ നായികയായിരുന്ന സുനിതയെയും മലയാള സിനിമ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയാണ് സുനിതയിപ്പോള്‍.

ഇവര്‍ ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ?

കാബൂളിവാല എന്ന ചിത്ത്രില്‍ വിനീതിന്റെ നായികയായ ചാര്‍മിളയെയും മലയാളിക്ക് അത്രപ്പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. ബാബു ആന്റണിയുമായുള്ള പ്രണയ ം പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നു അകന്നു കഴിഞ്ഞിരുന്ന ചാര്‍മിള ഇടയ്‌ക്കൊരു തിരിച്ചുവരവിനു ശ്രമിച്ചിരുന്നു. എങ്കിലും ചാര്‍മിളയ്ക്കായി ഇനിയും മലയാളത്തില്‍ ധാരാളം അവസരങ്ങളുണ്ടാകും.

English summary
Who are the top ten actress people expect them to back in film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam