»   »  മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് സിനിമാ ഇന്റസ്ട്രികളെ അപേക്ഷിച്ച് മലയാളത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ വളരെ കുറവാണ്. നായികമാര്‍ അതിന് തയ്യാറായാലും കുടുംബ പ്രേക്ഷകരെ മനസ്സില്‍ കണ്ട് സിനിമ പിടിയ്ക്കുന്ന സംവിധായകര്‍ അതിന് തയ്യാറാവാറില്ല.

എന്നിരുന്നാലും കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത്തരം ചില രംഗങ്ങള്‍ ഒരുക്കാന്‍ സംവിധായകരും അത് ചെയ്യാന്‍ നായികമാരും തയ്യാറാവാറുണ്ട്. അതും വസ്ത്രധാരണത്തില്‍ മാത്രമല്ലെന്ന് പ്രത്യേകം പറയട്ടെ. അഭിനയത്തിലും ഹോട്ട്‌നസ് കൊണ്ട് വരാം.

അത്തരത്തില്‍ ചിലര്‍ അന്യനാട്ടില്‍ നിന്ന് വന്ന്, മലയാളത്തില്‍ ചുവടുറപ്പിച്ചവരായിരിക്കും, അല്ലെങ്കില്‍ അന്യഭാഷയില്‍ പോയതോടെ ഗ്ലാമറായ നായികമാരായവര്‍. എന്തായാലും മലയാളത്തിലും ഹോട്ട് സുന്ദരികള്‍ കുറവല്ലെന്ന് പറയാമല്ലോ. മലയാള സിനിമയിലെ ചില ഹോട്ട് നായികമാരെ പരിചയപ്പെടാം, സ്ലൈഡുകളിലൂടെ

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

ബാംഗ്ലൂര്‍ ജനിച്ചുവളര്‍ന്ന റായി ലക്ഷ്മി എന്ന ലക്ഷ്മി റായി റോക്ക് ആന്റ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളക്കരയില്‍ എത്തിയത്. തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ബിക്കിനി ഉള്‍പ്പടെയുള്ള വേഷങ്ങളണിഞ്ഞ ലക്ഷ്മിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം നാടന്‍ വേഷങ്ങളിലാണ്. ഒരു നായിക എന്ന നിലയില്‍ തനിക്ക് സ്വീകരണം ലഭിച്ചത് മലയാളത്തിലാണെന്ന് ലക്ഷ്മി തന്നെ പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് മലയാളത്തിലെ ഹോട്ട് നായികമാരില്‍ ഒരാള്‍ ലക്ഷ്മി തന്നെയാണ്

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

കേരളത്തിലാണ് ജനിച്ചതും വളര്‍ന്നുതുമെങ്കിലും തമിഴകത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധിക്കപ്പെട്ടത്. വിവാഹ ശേഷവും അഭിനയം തുടരുന്ന അമല പോള്‍ നല്ല പ്രധാന്യമുള്ള വേഷങ്ങള്‍ വരുമ്പോള്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കൂ. ഒരുപക്ഷെ വിവാഹ ശേഷമാണ് അമല കുറച്ചുകൂടെ ഹോട്ട് ലുക്കായതെന്ന് പറയാം. തമിഴകത്ത് അങ്ങനെ ഒരു സംസാരമുണ്ട്

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

മലയാളത്തില്‍ നിന്നുകൊണ്ട് തന്നെ ഗ്ലാമറായ താരമാണ് ശ്വേത മേനോന്‍. അന്യഭാഷ ചിത്രങ്ങളിലൊന്നും അധികം അഭിനയിക്കാത്ത ശ്വേത മേനോന്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതിനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാറുണ്ട്. അതേ സമയം ഹിന്ദിയിലും തെലുങ്കിലും തമിഴിലുമൊക്കെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്.

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

ആദ്യമായി മലയാള സിനിമയില്‍ ഒരു നടി ലിപ് ലോക്കിന് ധൈര്യമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കില്‍ അത് രമ്യ നമ്പീശനാണ്. വസ്ത്രധാരണത്തിലല്ല, ലുക്കിലും അഭിനയത്തിലുമാണ് ഹോട്ട് എന്ന് രമ്യ നമ്പീശന്‍ തെളിയിക്കുന്നു. അതിനുദാഹരണമാണ് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ 'വിജന സുരഭി' എന്ന് തുടങ്ങുന്ന ഗാനരംഗം. ചാപ്പാകുരിശിന് ശേഷം ഗംഭീര മേക്ക്ഓവര്‍ നടത്തിയ രമ്യ നമ്പീശന്‍ തമിഴിലായാലും മലയാളത്തിലായാലും ഗ്ലാമര്‍ വേഷങ്ങള്‍ക്ക് തയ്യാറാണ്

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

അന്യഭാഷയില്‍ പോയി ഗ്ലാമറായി തിരിച്ചുവന്ന മറ്റൊരു ഹോട്ട് നായികയാണ് ഭാവന. തമിഴകത്തും തെലുങ്കിലുമൊക്കെ ഭാവന ധാരാളം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലേക്കെത്തുമ്പോള്‍ താരമൊരു പരിധി നിശ്ചയിക്കുന്നു

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

മലയാളത്തിലെ ഹോട്ട് നായികമാരുടെ പേരില്‍ ആദ്യം പറയേണ്ടത് നയന്‍താരയുടേതായിരുന്നു. എന്നാല്‍ മലയാളത്തില്‍ നയന്‍ ഒട്ടും ഗ്ലാമറാകാത്തതിനാല്‍ മാറ്റി നിര്‍ത്താം. ട്വന്റി ട്വന്റി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന് വേണ്ടി മാത്രമാണ് നയന്‍ മലയാളത്തില്‍ ഗ്ലാമറായി എത്തിയത്

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

കാഴ്ച മുതല്‍, വടക്കും നാഥന്‍, അമൃതം തുടങ്ങി അങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ട പത്മപ്രിയ പെട്ടന്നൊരു ദിവസം ഗ്ലാമറായപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്ന് ഞെട്ടി. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

മലയാളത്തില്‍ മറ്റൊരു ബോള്‍ഡ് ആക്ടറസ്സാണ് ഹണി റോസ്. കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ക്ക് റെഡിയാണെന്ന് ഹണി റോസ് പറഞ്ഞിട്ടുണ്ട്. വണ്‍ ബൈ ടു എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അതിലെ ഹണിയുടെ ലിപ് ലോക്ക് ശ്രദ്ധനേടിയിരുന്നു

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

അവസരങ്ങള്‍ക്ക് വേണ്ടിയാണോ ഷംന കാസിം ഗ്ലാമര്‍ വേഷങ്ങള്‍ നോക്കിയത് എന്ന സന്ദേഹമുണ്ട്. എന്നിട്ടും ക്ലച്ച് പിടിച്ചോ? തമിഴകത്തും തെലുങ്കിലുമൊക്കെ അല്പം ഗ്ലാമറസ്സാകുന്ന നായികമാരുടെ പട്ടികയിലാണ് ഷംനയുടെ സ്ഥാനം

മലയാള സിനിമയിലും ഹോട്ട് നായികമാരുണ്ട്, അവരാണിവര്‍; നോക്കൂ

മുക്ത ജോര്‍ജിനും ഗ്ലാമര്‍ വേഷങ്ങളോട് എതിര്‍പ്പില്ല. താമരഭരണി എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗത്തൂടെ തന്നെ മുക്ത അത് തെളിയിച്ചതാണ്. പിന്നീട് പല ഫോട്ടോഷൂട്ടുകളും കണ്ടു.

English summary
Malayalam cinema is renowned for its leading ladies. The actresses are not just known for their fine performances, but also their hotness quotient. They have done several bold roles which have been successful and well appreciated by everyone. Here's a list of top ten hot actresses in Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X