For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അടുത്ത കുഞ്ഞ് രണ്ട് വർഷം കഴിഞ്ഞേയുള്ളൂ...'; ചന്ദ്രയ്ക്കും കുഞ്ഞിനും ​ഗംഭീര സ്വീകരണമൊരുക്കി ടോഷ് ക്രിസ്റ്റി!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ താരജോഡിയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. രണ്ടുപേരും ബി​ഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിൽ സജീവമായവരാണ്. അടുത്തിടെയാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.

  വിവാഹ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് സന്തോഷം ഇരട്ടിയാക്കാനും ജീവിതം മനോഹരമാക്കാനുമായി ഇരുവർക്കുമിടയിലേക്ക് കുഞ്ഞ് കൂടി വന്നത്. ടോഷ് ക്രിസ്റ്റിയാണ് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീ‍ഡിയ വഴി ആരാധകരെ അറിയിച്ചത്.

  Also Read: ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്

  ഇരുവരും വിവാഹശേഷം ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അതിലൂടെ ചന്ദ്രയെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തതിന്റേയും കുഞ്ഞിനെ ആദ്യമായി കൈയ്യിൽ കിട്ടിയതിന്റേയും സന്തോഷം വീഡിയോയാക്കി ടോഷ് ക്രിസ്റ്റി പങ്കുവെച്ചിരുന്നു.

  ഇപ്പോഴിത പ്രസവശേഷം ആദ്യത്തെ കൺമണിയുമായി ചന്ദ്രയും ടോഷും തങ്ങളു‌ടെ വീട്ടിലേക്ക് വന്നിരിക്കുകയാണ്. പുതിയ വീഡിയോ വഴിയാണ് ആ സന്തോഷം ടോഷ് ക്രിസ്റ്റി പങ്കുവെച്ചത്.

  ആശുപത്രിയിൽ നിന്നും ഡോക്ടർമാരോടും നഴ്സുമാരോടും തന്ന സ്നേഹത്തിനും പരിചരണത്തിനും നന്ദി പറയുന്നതും വീഡിയോയിൽ കാണാം. 'തമാശയൊന്നുമല്ല. വളരെ നല്ല പേഷ്യന്റായിരുന്നു ചന്ദ്ര.'

  'ഒരു സെലിബ്രിറ്റി പേഷ്യന്റിന്റെ യാതൊന്നും ചന്ദ്ര കാണിച്ചിരുന്നില്ല. വളരെ നല്ല പേഷ്യന്റായിരുന്നു'വെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. 'ഇനി രണ്ട് വർഷം കഴിഞ്ഞായിരിക്കും അടുത്ത കുഞ്ഞ്. ഇതൊന്ന് റെഡിയായി വരട്ടെയെന്നാണ്' നഴ്സുമാർ ചോദിച്ചപ്പോൾ ചന്ദ്രയും ടോഷും മറുപടിയായി പറഞ്ഞത്.

  വീട്ടിലേക്ക് വന്ന കുഞ്ഞിനേയും ചന്ദ്രയേയും ടോഷിനേയും ആരതി ഉഴിഞ്ഞാണ് ചന്ദ്രയുടെ അമ്മ സ്വീകരിച്ചത്. ശേഷം ടോഷ് കുഞ്ഞിനേയും ചന്ദ്രയയേയും സ്വീകരിക്കാൻ വേണ്ടി ഒരുക്കിയ റൂമുകണ്ട് ചന്ദ്ര അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം.

  വളരെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നതെന്നും കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നിയെന്നും ചന്ദ്ര പറയുന്നുണ്ട് വീഡിയോയിൽ. 'ആൺകുട്ടിയാണ്... ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞിനും സ്നേഹവും അനുഗ്രഹവും പ്രാർഥനയുമേകിയ ദൈവത്തിനും മാതാപിതാക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും നന്ദി.'

  Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

  എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷും ചന്ദ്രയും സോഷ്യൽമീഡിയയിൽ കുറിച്ചത്. താരദമ്പതികൾക്ക് ആശംസ അറിയിച്ച് സഹപ്രവർത്തകരുടേയും ആരാധകരുടേയും നിരവധി കമന്റുകളും വന്നിരുന്നു. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ടോഷും ചന്ദ്രയും പ്രണയത്തിലായത്.

  2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ​ഗർഭിണിയായ‌ശേഷവും വയറും വെച്ച് ചന്ദ്ര സ്വന്തം സുജാതയിൽ അഭിനയിച്ചിരുന്നു. ഒമ്പതാം മാസം പകുതി വരേയും ചന്ദ്ര സീരിയൽ അഭിനയം തുടർന്നു.

  വയറും വെച്ച് ഹെവി സീനുകളും ഫൈറ്റും ചെയ്യുന്ന ചന്ദ്രയുടെ വീഡിയോയും ടോഷ് ക്രിസ്റ്റി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഒരു ഇന്റർകാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ചന്ദ്രയുടേയും ടോഷിന്റേയും.

  വർഷങ്ങളായി ഇൻഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. പരമ്പരയുടെ നൂറാം എപ്പിസോഡിന് ശേഷമാണ് ടോഷ് ക്രിസ്റ്റിയുടെ ആദി എന്ന കഥാപാത്രം സീരിയലിൽ എത്തിയത്.

  വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഈ ജോഡിയെ പ്രേക്ഷക ഹൃദയം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒരുമിക്കണമെന്ന പ്രേക്ഷകരുടെ ആഗ്രഹം അവർ പലപ്പോഴായി തുറന്ന് പറയാറുണ്ടായിരുന്നു.

  2002ല്‍ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

  നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചന്ദ്ര അവതരിപ്പിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധനേടിയത്.

  Read more about: chandra lakshman
  English summary
  Tosh Christy Prepared A Grand Welcome For Chandra And Baby, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X