അടയാളപ്പെടുത്താന്‍ സാധിക്കാതെ ഓരോ ദിവസവും കടന്ന് പോകുന്നു; ചിന്ത ഉണര്‍ത്തി നടി ആന്‍ അഗസ്റ്റിന്റെ ഫോട്ടോ

നടന്‍ അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാളത്തിലെ മികവുറ്റ നായികമാരില്‍ ഒരാളായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസിന്റെ ഏല്‍സമ്മ എന്ന ആണ്‍കുട്ടി യിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ ആന്‍ വളരെ കുറഞ്ഞ സിനിമകൡൂടെ പ്രേക്ഷക പ്രീതി നേടിയെടുത്തു. ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി വിവാഹിതയായതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

അടുത്തിടെ ആന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി. തൊട്ട് പിന്നാലെ ജോമോനുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നും അറിയിച്ചിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചെന്ന വാര്‍ത്ത ആരാധകരെയും ഞെട്ടിച്ചു. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആന്‍. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം.

 ann-augustine

'നമ്മുടെ ജീവിതത്തിന്റെ പല ദിവസങ്ങളും അടയാളപെടുത്താനാവാതെ കടന്ന് പോകുന്നു. പലര്‍ക്കും ഇത് കടന്ന് പോകാനുള്ള പോരാട്ടമാണ്. എന്നാല്‍ ചിലപ്പോള്‍ നിസാരമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തും. അനന്തമായതും വിഷമമുള്ളതുമായ സമയങ്ങള്‍ അനിവാര്യമായ നിമിഷത്തിലേക്ക് നമ്മെ നയിക്കുന്നു. അത് എല്ലാത്തിലും വില മതിക്കുന്നതാണ്. അതിനാല്‍ ഉണരൂ'... എന്നുമാണ് ഫോട്ടോയ്ക്ക് താഴെ ആന്‍ ആഗസ്റ്റിന്‍ കുറിച്ചിരിക്കുന്നത്.

ഹോട്ട് ആയി ഷമ സിക്കന്ദർ, ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

Recommended Video

ചേര്‍ത്തല കുടുംബ കോടതയില്‍ ജോമോനാണ് ഹര്‍ജി നല്‍കിയത്

നടി മീര നന്ദന്‍, ശ്രീരാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ്, നിരഞ്ജന അനൂപ്, തുടങ്ങി സിനിമാ സീരിയല്‍ താരങ്ങളും ആരാധകരുമെല്ലാം ആനിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. പുതിയ ഫോട്ടോയില്‍ നടി വളരെ സുന്ദരിയായിട്ടുണ്ടെന്നും ആത്മവിശ്വാസം കലര്‍ന്ന മുഖമാണെന്നും ഭൂരിഭാഗം പേരും പറയുന്നു. എന്നും ഇതേ സന്തോഷത്തോടെ ആയിരിക്കണമെന്ന ഉപദേശമാണ് എല്ലാവര്‍ക്കും പ്രിയ നടിയോട് പറയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X