For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹിക്കാവുന്നതിനും അപ്പുറത്തുള്ള വേദനയായിരുന്നു, ആശുപത്രി വാസത്തെക്കുറിച്ച് ടൊവിനോ തോമസ്

  |

  കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്നായിരുന്നു ടൊവിനോ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് പരിക്കേറ്റുവെന്നറിഞ്ഞതോടെ ആരാധകരും പരിഭ്രാന്തരായിരുന്നു. പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു ടൊവിനോയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചെത്തിയത്.

  ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയതിന് ശേഷം ദിവസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു താരത്തെ വീട്ടിലേക്ക് പോവാന്‍ അനുവദിച്ചത്. തന്നെ പരിചരിച്ച ആശുപത്രി ജീവനക്കാരോട് നന്ദി പറഞ്ഞായിരുന്നു ടൊവിനോ പോയത്. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായെന്ന് ടൊവിനോ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കാവ്യയും മീരയും നവ്യയുമെല്ലാം കഴിവുള്ളവരാണ്, കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച് പൃഥ്വിരാജ്

  വയറിനകത്ത് രക്തം ക്ലോട്ട് ചെയ്തതായിരുന്നു വേദനയ്ക്ക് കാരണം. ശരീരത്തിലെ മറ്റ് അവയവങ്ങളെ ഇത് ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു ഡോക്ടര്‍മാര്‍. ചെറിയ വേദനകളെ അവഗണിച്ച് വിടാറാണ് പതിവ്. ആദ്യം വേദന തോന്നിയപ്പോള്‍ കാര്യമാക്കിയിരുന്നില്ലെന്ന് താരം പറയുന്നു. രണ്ടാമത് വേദന വന്നപ്പോള്‍ സഹിക്കാനാവുന്നുണ്ടായിരുന്നില്ല. കൃത്യസമയത്ത് തന്നെയാണ് ആശുപത്രിയിലേക്ക് എത്തിയത്. വേദന കുറയാനുള്ള മരുന്നും പൂര്‍ണവിശ്രമവുമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

  Tovino Thomas

  ബ്ലീഡിങ് നിന്നില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനാല്‍ പ്രത്യേകമായ ശ്രദ്ധയായിരുന്നു നല്‍കിയത്. ഒക്ടോബര്‍ 26ന് ശേഷമായാണ് കളയുടെ ചിത്രീകരണം ഇനി തുടങ്ങുകയുള്ളൂവെന്നും ടൊവിനോ തോമസ് പറയുന്നു. പൂര്‍വ്വാധികം ശക്തിയോടെ താന്‍ തിരിച്ചെത്തിയെന്നും താരം പറയുന്നു. വിശ്രമത്തിലായിരുന്നപ്പോള്‍ കുറേ സിനിമ കണ്ടിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാനും സമയമുണ്ടായിരുന്നുവെന്നും ടൊവിനോ തോമസ് പറയുന്നു.

  ഐസിയുവില്‍ കിടന്നിരുന്ന രണ്ട് ദിവസത്തെക്കുറിച്ചും ടൊവിനോ തുറന്നുപറഞ്ഞിരുന്നു. ചുറ്റും വയറുകളും ഉപകരണങ്ങളുമൊക്കെയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാനായുള്ള ആകാംക്ഷയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നവരെക്കൂടി എന്റെ പരിക്ക് ബാധിക്കുമല്ലോയെന്നോര്‍ത്തപ്പോള്‍ അസ്വസ്ഥനായിരുന്നു. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയായാണ് ആരാധകരും എന്നെ പിന്തുണച്ചത്. നിരവധി പേരായിരുന്നു ടൊവിനോയുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ചോദിച്ചെത്തിയത്.

  കാവ്യ മാധവന്‍റെയും ദിലീപിന്‍റെയും കുഞ്ഞുമകള്‍ മഹാലക്ഷ്മിക്ക് പിറന്നാള്‍, ആശംസയുമായി ആരാധകര്‍

  നാളുകള്‍ക്ക് ശേഷം വീട്ടിലേക്കെത്തുന്ന അപ്പയെ വെല്‍കം ചെയ്തുള്ള ഇസയുടെ കുറിപ്പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ടഹാനൊപ്പമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. മകന്റെ മാമോദീസ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ അതിസാഹസികത | FilmiBeat Malayalam

  സത്യം തിരിച്ചറിയൂ, വിജയ് യേശുദാസിനെ കൊലവിളിക്കുന്നവരോട് പറയാനുള്ളത് ഇതാണ്, കുറിപ്പ് വൈറല്‍

  English summary
  Tovin Thomas reveals about his health condition, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X