ശരിയ്ക്കും സൂപ്പർമാൻ!! റാസ് അല്‍ ഖൈമയിലെ ജബൽ ജൈസ് സിപ്പിലൂടെ ടൊവിയുടെ സാഹസിക പ്രകടനം, വീഡിയോ..
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ മറ്റൊരു സാഹസിക വീഡിയോയാണ്.
സിനിമയിൽ തന്നെ എത്ര സാഹസികമായ രംഗങ്ങളും ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്. കുപ്രസിദ്ധ പയ്യനിലെ പോത്തിനോടൊപ്പമുളള സ്റ്റണ്ടും പിന്നീട് തലകീഴി കൊട്ടി തൂക്കി നിർത്തുന്നതുമെല്ലാം ടൊവിനോയ്ക്ക് കയ്യടി നേടി കൊടുത്തിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ താരത്തിന്റെ മറ്റ് ചിത്രങ്ങളിലെ സാഹസിക രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ മറ്റൊരു സാഹസിക വീഡിയോയാണ്. ഇത് സിനിമ ഷൂട്ടിന് വേണ്ടിയുളളതല്ല. റാസ് അൽ ഖൈമയിലെ ജബൽ ജൈസ് സിപ് ലൈനിലൂടെയായണ് താരത്തിന്റെ സാഹസിക യാത്ര. ഇതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിൽ തന്നെ മലയാളികൾക്കിടയിൽ സൂപ്പർമാൻ എന്നുള്ള വിളിപ്പേര് താരത്തിനുണ്ട്. ഇതിനെ ഒന്നു കൂടി ഉറപ്പിക്കുന്ന വിധത്തിലാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രകടനം.
ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്പ് ലൈൻ യാത്രയാണിത്. അനൗദ്യോഗിക വിവപം അനുസരിച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ ജബല്‍ ജൈസ് സിപ് ലൈൻ. 2.83 കിലോ മീറ്ററാണ് ഇതിന്റെ നീളം. മണിക്കൂറിൽ 120 മുതൽ 150 കിലോ മീറ്റർ വേഗതയിലാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.


Click it and Unblock the Notifications