ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്! അനൂപ് ചന്ദ്രന്റെ പുറകെ കൊടി പിടിച്ച് ടൊവിനോ

അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ എന്തിനേയും സ്വന്തം കൈകളിൽ ഒതുക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച താരമാണ് ടൊവിനോ തോമസ്. സിനിമ മോഹം സ്വപ്നം കാണുന്ന പലർക്കും ടൊവിനോ ഒരു പ്രചോദനമാണ്. നല്ല ജോലി വിട്ട് സ്വപ്നത്തിന് പിന്നാലെ യാത്ര തിരിക്കുമ്പോൾ മനസിൽ സിനിമ എന്നുള്ള ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു . സ്വപ്നം കണ്ടത് ജീവിതത്തിൽ യാഥാർഥ്യമായപ്പോൾ ടൊവിനോയ്ക്ക് പങ്കുവെയ്ക്കാനുളളത് കഠിന പ്രയത്നത്തിന്റെ നിരവധി കഥകളാണ്. ഇപ്പോഴിത തന്റെ സിനിമ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിമിഷം പങ്കുവെയ്ക്കുകയാണ് താരം.

tovino thomas

2012 ൽ പുറത്തു വന്ന പ്രഭുവിന്റെ മക്കളായിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. സിനിമ മോഹം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരേയും പോലെ സിനിമയിൽ ഒരു ചെറിയ രംഗത്തിലെങ്കിലും മുഖം കാണിക്കുക എന്നതായിരുന്നു ആദ്യ ആഗ്രഹം. ഇപ്പോഴിത ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി മുഖം കാണിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലെ രംഗം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വര്‍ഷം മുമ്പ് ഈ ദിവസം. ഒരു സിനിമാ ക്യാമറയ്ക്കു മുമ്പില്‍ ഞാനാദ്യമായി എത്തിപ്പെട്ട നിമിഷം. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം.' ടൊവിനോ കുറിച്ചു. പ്രഭുവിന്റെ മക്കളിലെ സോഷ്യലിസം വന്നാല്‍ എന്ന ഗാനരംഗത്തിലെ ചിത്രങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X