ഇസ ജനിച്ചപ്പോള്‍ നിനക്ക് അച്ഛനാവാനുള്ള പക്വത വന്നോയെന്ന് സുഹൃത്തുക്കള്‍ ചോദിച്ചെന്ന് ടൊവിനോ തോമസ്

കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസിന്റെ പിറന്നാള്‍. പുതിയ സിനിമയുടെ പോസ്റ്റുള്‍പ്പടെ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ടൊവിനോയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു.

ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം

അമ്മയുടെ കൂടെത്തന്നെയിരിക്കുന്ന അമ്മക്കുട്ടിയായിരുന്നു താനെന്ന് ടൊവിനോ പറഞ്ഞിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്. തന്നിലെ നല്ല ഗുണങ്ങള്‍ക്ക് താരം ക്രഡിറ്റ് നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. കുട്ടിക്കാലത്തെ ഹീറോ അപ്പനായിരുന്നു. വക്കീല്‍ പണി കഴിഞ്ഞ് വൈകുന്നേരം കൃഷി ചെയ്യുന്നതായിരുന്നു അപ്പന്റെ രീതി. ടൊവിനോയുടെ കുടുംബവിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പിതാവിനെക്കുറിച്ച്

പിതാവിനെക്കുറിച്ച്

അഭിഭാഷകന്‍ മാത്രമല്ല നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ടൊവിനോയുടെ പിതാവ്. ശരീരം നന്നാക്കാനുള്ള പ്രചോദനവും അപ്പനാണെന്നും താരം പറഞ്ഞിരുന്നു. വീട്ടില്‍ ജിം സെറ്റ് ചെയ്ത കാലം മുതല്‍ അപ്പനും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും താരം പറയുന്നു. 4 വര്‍ഷം മുന്‍പ് പേസ് മേക്കര്‍ വെച്ചപ്പോഴും പറമ്പിലെ പണികളോ, നിത്യേനയുള്ള വ്യായാമമോ മുടക്കിയിരുന്നില്ല അദ്ദേഹമെന്ന് താരം പറയുന്നു. കുട്ടിക്കാലത്ത് കാര്‍ക്കശ്യക്കാരനായിരുന്നുവെങ്കിലും ചേട്ടനും ഞാനും വളര്‍ന്നപ്പോഴേക്കും അപ്പന്‍ അത് ഉപേക്ഷിച്ചിരുന്നുവെന്നും ടൊവിനോ പറയുന്നു.

അമ്മക്കുട്ടി

അമ്മക്കുട്ടി

മാതാപിതാക്കളോട് തുല്യ ഇഷ്ടമാണ് ഇപ്പോള്‍ തോന്നുന്നത്. എന്നാല്‍ കുട്ടിക്കാലത്ത് അമ്മക്കുട്ടിയായിരുന്നു താനെന്ന് താരം പറയുന്നു. പറഞ്ഞിരുന്ന തീയതിക്കും ശേഷമായാണ് എന്നെ പ്രസവിച്ചതെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. വീട്ടിലെ ഇളയ കുട്ടിയാണ്. എപ്പോഴും അമ്മയുടെ കൂടെയായിരുന്നു. തല്ലുകയോ വഴക്ക് പറയുകയോ ഒന്നും ചെയ്യാത്ത ആളാണ് അമ്മ. അഹിംസയുടെ ആളാണ് അമ്മയെന്നും താരം പറയുന്നു.

ചേട്ടനെക്കുറിച്ച്

ചേട്ടനെക്കുറിച്ച്

ഒരു വയസും ഒരു മാസത്തിന്റേയും വ്യത്യാസമാണ് ടൊവിനോയും ടിംഗ്‌സറ്റണും തമ്മില്‍. ചേട്ടന്റെ കുഞ്ഞുവാവ സ്ഥാനം തട്ടിയെടുത്ത വില്ലനായാണ് എന്നെ കണ്ടിരുന്നത്. ചേട്ടന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. 9ാം ക്ലാസ് വരെ ഞങ്ങള്‍ നല്ല അടിയായിരുന്നു. ഒരേ പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണല്ലോയെന്ന് മനസ്സിലാക്കിയതോടെ അടി നിര്‍ത്തുകയായിരുന്നു. ചേച്ചിയുമായി ഞാനും ചേട്ടനും കുട്ടിക്കാലത്ത് അടിയുണ്ടാക്കുമായിരുന്നു. അമ്മയെപ്പോലെയാണ് ചേച്ചിയെന്നും ടൊവിനോ പറയുന്നു.

Recommended Video

Kani Kusruti and Tovino Thomas in Sanal Kumar Sasidharan’s next
അച്ഛനായത്

അച്ഛനായത്

സുഹൃത് സംഘത്തില്‍ ആദ്യം അച്ഛനായത് ഞാനാണ്. നിനക്ക് അതിനുള്ള പക്വതയായോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതിനുള്ള പക്വതയൊക്കെയായത് കൊണ്ടല്ലേ അച്ഛനായതെന്നാണ് എന്റെ മറുപടി. മക്കളോടൊപ്പം കളിക്കാനും തല്ലുകൂടാനുമൊക്കെ നില്‍ക്കുന്ന അച്ഛനാണ് ഞാന്‍.സിനിമാലൊക്കേഷനുകളിലൊക്കെ ഭാര്യയേയും മകളേയും കൊണ്ടുപോവാറുണ്ട്. ഇസ ഇനി എല്‍കെജിയിലേക്കാണ്. അവള്‍ സ്‌കൂളില്‍ പോയി തുടങ്ങിയാല്‍ അത് നടക്കില്ല. മകന്‍ ടഹാനുമുണ്ട് ഇവരുടെ സ്വര്‍ഗത്തില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X