For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും മികച്ച ഇന്‍ട്രോ ഇതുവരെ കിട്ടിയിട്ടില്ല! മോഹന്‍ലാലിനേയും പൃഥ്വിയേയും കുറിച്ച് ടൊവിനോ തോമസ്

  |

  ക്യാമറയ്ക്ക് പിന്നില്‍ നിന്നും തുടങ്ങി മുന്നിലേക്കെത്തിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താരം കടന്നുപോയത്. തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഭക്ഷണത്തിനായി ചോദിച്ചപ്പോള്‍ പോലും അത്ര നല്ല അനുഭവമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. എടുത്തുപറയാനും മാത്രമുള്ള യാതൊരു സിനിമാപാരമ്പര്യവും താരത്തിനുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് പ്രത്യേകതകളുമേറെയാണ്. നായക കഥാപാത്രങ്ങളെ മാത്രമേ അവതരിപ്പിക്കൂ എന്ന വാശിയൊന്നും ഈ താരത്തിനില്ല. അതിഥി വേഷത്തിലും ടൊവിനോ തോമസ് എത്താറുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തുനിന്നും ഗംഭീര സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.

  തൊട്ടതെല്ലാം പൊന്നാക്കുകയെന്ന വിശേഷണം ടൊവിനോയും കാര്യത്തില്‍ അന്വര്‍ത്ഥമാണ്. പോയവര്‍ഷം മാത്രമല്ല ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ആന്‍ഡ് ദി ഓസ്‌കാര്‍ കിടുക്കിയെന്നും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്ന് പ്രേക്ഷകരും താരങ്ങളും ഒരുപോലെ വ്യക്തമാക്കിയിരുന്നു. ഇസഹാക്ക് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇസഹാക്കിനെ നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് പറഞ്ഞ് താരമെത്തിയിരുന്നു. എടക്കാട് ബറ്റാലിയനിലെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കാര്യമായ കുഴപ്പമൊന്നുമില്ലെന്നും താന്‍ സുരക്ഷിതനാണെന്നും വ്യക്തമാക്കി താരമെത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളെക്കുറിച്ചും അവയിലെ വ്യത്യസ്തതയെക്കുറിച്ചുമൊക്കെ വാചാലനായി താരമെത്തിയിരുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കൈയ്യടി കിട്ടുമെന്ന് പറഞ്ഞിരുന്നു

  കൈയ്യടി കിട്ടുമെന്ന് പറഞ്ഞിരുന്നു

  മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെ സഹോദരനായാണ് താരമെത്തിയത്. ഈ കഥാപാത്രത്തിലൂടെ നിനക്ക് മികച്ച കൈയ്യടി കിട്ടുമെന്ന് അന്ന് രാജുവേട്ടന്‍ പറഞ്ഞിരുന്നു. തന്റെ ഭാഗം ഡബ്ബ് ചെയ്യുമ്പോള്‍ അദ്ദേഹവും കൂടെയുണ്ടാവണമെന്നാവശ്യപ്പെട്ടിരുന്നു. അത് പ്രകാരമായാണ് തങ്ങള്‍ ഒരുമിച്ചെത്തിയത്.

  ഡയലോഗ് പറഞ്ഞപ്പോള്‍

  ഡയലോഗ് പറഞ്ഞപ്പോള്‍

  തന്റെ ഡയലോഗുകള്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടെ കൂടിയിരിക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളെല്ലാം കൈയ്യടിച്ചിരുന്നു. ഇതാണോ കൈയ്യടി എന്ന് ചോദിച്ചപ്പോള്‍ തിയേറ്ററില്‍ കണ്ടോ എന്നായിരുന്നു രാജുവേട്ടന്‍ പറഞ്ഞത്. തൃശ്ശൂരുകാരനായുള്ള തന്റെ സംസാരത്തക്കുറിച്ച് കേട്ടിരുന്നുവെങ്കിലും മലയാളം അ്‌റിയാത്ത ആളെപ്പോലെ താന്‍ സംസാരിച്ചപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പിന്നെ ലാലേട്ടനായിരുന്നു തന്റെ വരവിനുള്ള ഇന്‍ട്രോ നല്‍കിയത്. ഇത്രയും നല്ലൊരു ഇന്‍ട്രോ തന്റെ ജീവിതത്തില്‍ ഇന്നേ വരെ ലഭിച്ചിരുന്നില്ലെന്നും താരം പറയുന്നു.

  ഉയരെയിലെ കഥാപാത്രത്തെക്കുറിച്ച്

  ഉയരെയിലെ കഥാപാത്രത്തെക്കുറിച്ച്

  വിശാല്‍ രാമകൃഷ്ണനെന്ന എയര്‍ലൈന്‍സ് ഉടമയായാണ് ഉയരെയില്‍ ടൊവിനോ എത്തിയത്. ബോബിച്ചേട്ടനും മനുവും വീട്ടിലെത്തിയാണ് സിനിമയുടെ കഥ പറഞ്ഞത്. 10-15 ദിവസങ്ങളായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. സാധ്യത കുറവാണ് കുറച്ച് സിനിമകള്‍ തീര്‍ക്കാനുണ്ട് എന്ന മുഖവുരയോടെയായിരുന്നു കഥ കേട്ടത്. കഥ കേട്ട് കഴിഞ്ഞതും താന്‍ നിശബ്ദദനാവുകയായിരുന്നു. കുറച്ച് കുറച്ചായി ഡേറ്റ് നല്‍കിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ അവരും ഓക്കേ പറയുകയായിരുന്നു. പിന്നെ അത് ഒരുമിച്ച് കൊടുക്കാനാവുകയായിരുന്നു. ആസിഡ് അറ്റാക്കിനെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ കോമിക് മൂഡുള്ള കഥാപാത്രമായി എങ്ങനെയായിരിക്കും ആളുകളുടെ പ്രതികരണം എന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് ആശങ്കയായിരുന്നു.

  വൈറസിലേക്ക് എത്തിയത്

  വൈറസിലേക്ക് എത്തിയത്

  വൈറസും ഉയരെയുമൊക്കെ ഒരു തുടക്കമാണ്. ഒരുമിച്ച് സിനിമകള്‍ ചെയ്തില്ലെങ്കിലും തങ്ങളെല്ലാം അടുത്ത സുഹൃത്തുക്കളും ഹാങൗട്ട് ചെയ്യുന്നവരുമാണ്. ഒരു സിനിമയില്‍ നിന്നും അടുത്ത സിനിമയിലേക്ക് അങ്ങനെയുള്ള കാര്യത്തെക്കുറിച്ച് മാത്രമേ തങ്ങള്‍ ചിന്തിക്കാറുളളൂ. നിപയെക്കുറിച്ചുള്ള കുറച്ച് സംഭവങ്ങളൊക്കെ തങ്ങള്‍ക്കും ്അറിയാമെങ്കിലും ഇടയ്ക്ക് സ്റ്റണ്ടായിരുന്നു. അതിന് പിന്നിലെ ഭീകരതയെക്കുറിച്ച് അപ്പോഴാണ് മനസ്സിലാക്കിയത്. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്.

  സംവിധാനത്തെക്കുറിച്ച്

  സംവിധാനത്തെക്കുറിച്ച്

  കഴിഞ്ഞ വര്‍ഷം സമാനമായ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളായിരുന്നു തനിക്ക് ലഭിച്ചത്. അധികം സാമ്പത്തികമൊന്നുമില്ലാതെ അത്യാവശ്യം ഗുണ്ടാപ്പണിയുമൊക്കെയായി നടക്കുന്ന തരത്തിലുള്ള കഥപാത്രം. എന്നാല്‍ ഈ വര്‍ഷമായപ്പോഴേക്കും അത് മാറുകയായിരുന്നു. മുഖ്യമന്ത്രി, കലക്ടര്‍, പട്ടാളം, പോലീസ് തുടങ്ങി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു പോയവര്‍ഷത്തില്‍ ലഭിച്ചത്. അതിനിടയിലാണ് സംവിധാന മോഹത്തെക്കുറിച്ച് ചോദിച്ചത്. അടുത്തൊന്നും അത് പ്രതീക്ഷിക്കേണ്ടെന്നും അങ്ങനെയൊരാഗ്രഹം മനസ്സിലുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

  English summary
  Tovino Thomas about his character in Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X