ബോക്സോഫീസ് ദുരന്തമായ ടൊവിനോ തോമസ് ചിത്രത്തിന് പിന്നില്‍ അരങ്ങേറിയത്? മുന്നറിയിപ്പ് നല്‍കി! പക്ഷേ?

യുവതാരനിരയില്‍ ശ്രദ്ധേയരായ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ വിശ്വസിച്ച് നല്‍കാമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. വില്ലത്തരത്തില്‍ നിന്നും തുടങ്ങി നായകനിലേക്ക് എത്തിയ താരത്തിന് ഗംഭീര സ്വീകരണവും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി കഠിന പ്രയത്‌നം ചെയ്യാനും തയ്യാറാണെന്ന് താരം ഇതിനോടകം തെളിയിച്ചിരുന്നു.

വില്ലത്തരത്തില്‍ നിന്നും നായകനിലേക്കെത്തിയവരൊക്കെ മലയാളത്തിന്റെ അഭിമാന താരങ്ങളായി മാറിയിട്ടുണ്ട്. അതേ കാര്യം തന്നെയാണ് ടൊവിനോയുടെ കാര്യത്തിലും ആവര്‍ത്തിച്ചത്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ഈ യുവതാരം. നിന്ന് തിരിയാന്‍ സമയമില്ലാത്തയാളായി മാറിയിരിക്കുകയാണ് അദ്ദേഹം. ഒാണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇപ്പോഴത്തെ തിരക്കല്ല താന്‍ സ്വപ്‌നം കണ്ടിരുന്നതെന്ന് താരം പറയുന്നു. ചില സമയത്ത് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ഒരു സിനിമയുടെ ചിത്രീകരണം നടന്നതെന്നും ബോക്‌സോഫീസില്‍ ദയനീയ പരാജയമായിരുന്നു ആ ചിത്രത്തിനെ കാത്തിരുന്നതെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

ടൊവിനോയുടെ സിനിമകള്‍

ടൊവിനോയുടെ സിനിമകള്‍

പുതിയ സിനിമയുടെ കഥ കേട്ട് താന്‍ സ്വീകരിച്ച് കഴിയുമ്പോള്‍ത്തന്നെ അവര്‍ പ്രീ പ്രൊഡക്ഷനിലേക്ക് കടക്കും. തനിക്ക് വേണ്ടിയാണ് പിന്നീട് അവര്‍ കാത്തിരിക്കുന്നത്. പലരും പുതിയ ആളുകളുമാണ്. അതിനിടയില്‍ താന്‍ ബ്രേക്കെടുക്കുകയാണെങ്കില്‍ സിനിമ പിന്നെയും വൈകുമെന്നും താരം പറയുന്നു. മിക്ക മാസങ്ങളിലും ടൊവിനോയുടെ റിലീസുണ്ടല്ലോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

2019 ലെ റിലീസുകള്‍

2019 ലെ റിലീസുകള്‍

മികച്ച നടനുള്ള മത്സരത്തില്‍ ഇത്തവണ ടൊവിനോ തോമസും ഇടംപിടിച്ചിട്ടുണ്ട്. താരത്തെ സംബന്ധിച്ച് നല്ലൊരു വര്‍ഷമായിരുന്നു കടന്നുപോയത്. 2019 ലും നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. ലൂസിഫര്‍, ഉയരെ, വൈറസ്, ഒാസ്‌കാര്‍ ഗോസ്ടു, കിലോ മീറ്റേഴ്‌സ് ആന്റ് കിലോ മീറ്റേഴ്‌സ്, മിന്നല്‍ മുരളി തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

നായകനായി മാത്രമല്ല

നായകനായി മാത്രമല്ല

നായകനായി മാത്രമല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ താന്‍ അഭിനയിക്കാറുണ്ടെന്ന് ടൊവിനോ പറയുന്നു. വൈറസ് മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. നേരത്തെയും താന്‍ അത്തരത്തിലുള്ള സിനിമകള്‍ സ്വീകരിക്കാറുണ്ട്. ഇപ്പോഴും അത് തന്നെയാണ് തുടരുന്നത്. സിനിമയുടെ കഥയെക്കുറിച്ച് പ്രിയപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഭാര്യ, സഹോദരന്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി ഡിസ്‌കസ് ചെയ്യുമ്പോള്‍ അവരും കൃത്യമായ മറുപടിയാണ് നല്‍കാറുള്ളതെന്ന് താരം പറയുന്നു.

വിചാരിച്ച പോലെയല്ല നീങ്ങുന്നത്

വിചാരിച്ച പോലെയല്ല നീങ്ങുന്നത്

സിനിമ സ്വീകരിച്ച് കഴിഞ്ഞതിന് ശേഷം തങ്ങള്‍ കരുതിയ പോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കണ്ട് കഴിഞ്ഞാലുള്ള പ്രതികരണത്തെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. അത്തരത്തിലുള്ള അനുഭവത്തിലൂടെ താനും കടന്നുപോയിട്ടുണ്ടെന്ന് താരം പറയുന്നു. കൊമേഴ്‌സ്യലാക്കി ഇറക്കാന്‍ പറ്റാത്ത കഥയായിരുന്നു അതെന്ന് തനിക്ക് കേട്ടപ്പോള്‍ത്തന്നെ മനസ്സിലായിരുന്നുവെന്ന് താരം പറയുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്രുന്നതിന് വേണ്ടിയാണ് ഈ സിനിമയെടുക്കുന്നതെന്നായിരുന്നു പറഞ്ഞത്.

ചിത്രീകരണം തുടങ്ങിയപ്പോള്‍

ചിത്രീകരണം തുടങ്ങിയപ്പോള്‍

ആ സമയത്ത് തന്‍രെ ചില സിനിമകള്‍ വിജയിച്ച് മാര്‍ക്കറ്റ് വാല്യു കൂടിയതിനാലാണോയെന്നറിയില്ല സിനിമ കൊമേഴ്‌സ്യലാക്കുകയായിരുന്നു. കണ്ടന്റ് അത് തന്നെ, ആ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇത് വര്‍ക്കാവില്ലെന്ന് പറഞ്ഞിരുന്നു. അക്കാര്യത്തെക്കുറിച്ച് അവരോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ക്ക് ഭയങ്കര വിശ്വാസമായിരുന്നു. താന്‍ വിചാരിച്ച പോലെ അത് ബോക്‌സോഫീസില്‍ ബോംബായി. സിനിമ പരാജയപ്പെടുമ്പോള്‍ അത് തന്നെയും ബാധിക്കാറുണ്ടെന്നും താരം പറയുന്നു.

ചുംബനരംഗങ്ങളെക്കുറിച്ച്

ചുംബനരംഗങ്ങളെക്കുറിച്ച്

ലിപ് ലോക്ക് രംഗങ്ങളുമായി ബന്ധപ്പെട്ട് താരത്തിന് വിമര്‍ശിക്കുന്നവര്‍ കുറവല്ല. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മിയെന്ന വിശേഷണവും താരത്തിന് ചാര്‍ത്തിക്കൊടുത്തിരുന്നു. എന്നാല്‍ മറ്റേതൊരു സീനിനെപ്പോലെയാണ് അത് ചെയ്യുന്നതെന്നായിരുന്നു താരം പറഞ്ഞത്. അഭിനയത്തിന്റെ ഭാഗമാണ് അത്. അതേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. നായകനേയും നായികയേയും ഒരുമുറിയിലേക്ക് വിട്ട് എല്ലാവരും മാറി നില്‍ക്കുന്ന അവസ്ഥയല്ല. അത് സിനിമയില്‍ പ്രധാന്യമാണെന്ന് മനസ്സിലാക്കിയാണ് താന്‍ ചെയ്യുന്നത്.

 ഞെട്ടലായിരുന്നു

ഞെട്ടലായിരുന്നു

പഠന സമയത്ത് അപൂര്‍വ്വമായാണ് താന്‍ നാടകത്തില്‍ അഭിനയിച്ചത്. അഭിനയത്തിലേക്ക് തിരിയുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരും ഞെട്ടുകയായിരുന്നു. ജോലിയൊക്കെയായി താന്‍ സെറ്റിലായെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ അപ്പോഴാണ് താന്‍ സിനിമയെന്ന് പറഞ്ഞ് ഇറങ്ങിയത്. ആഗ്രഹത്തിലൂടെ സിനിമയിലേക്കെത്തിയതാണ് താന്‍. മോഡലിംഗ്, പരസ്യ ചിത്രങ്ങളിലും അന്നഭിനയിച്ചിരുന്നു. എന്ന് നിന്‍രെ മൊയതീന്‍രെ ഷൂട്ടിനിടയിലാണ് താന്‍ വിവാഹിതനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X