ടൊവിനോയുടെ എതിരാളി നിവിന്‍ പോളിയാണോ? ലിപ് ലോക്കിന്റെ പേരില്‍ ലിഡിയ പിണങ്ങാറുണ്ടോ? മറുപടി ഇങ്ങനെ!

യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. വില്ലനായി തുടക്കം കുറിച്ച് ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഗടകമായി മാറിയിരിക്കുകയാണ് ഈ താരം. മികച്ച പിന്തുണയും ശക്തമായ സ്വീകാര്യതയുമായാണ് അദ്ദേഹം മുന്നേറുന്നത്. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ ടൊവിനോയ്ക്ക് ഇന്ന് കാണുന്ന സ്വീകാര്യതയും താരപദവിയും ലഭിക്കുന്നതിന് മുന്‍പ് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താരം കടന്നുപോയത്. നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും തിക്താനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുമുണ്ട്. അടുത്തിടെ നല്‍കിയ അനുഭവത്തിനിടയിലും താരം ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. വില്ലനായും നായകനായും ഒരേ ദിവസം അവതരിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നായകനായും തമിഴില്‍ വില്ലനായും താരമെത്തിയപ്പോള്‍ ഇരുചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അവസരങ്ങള്‍ ലഭിക്കുന്നതിനായി ചില്ലറ കഷ്ടപ്പാടല്ല സഹിച്ചതെന്ന് താരം പറയുന്നു. ജേഷ്ഠ്യന് പിന്നാലെ എഞ്ചിനീയറിങ്ങ് തിരഞ്ഞെടുത്തപ്പോള്‍ ജോലിയൊക്കെയായി മകന്‍ ജീവിച്ചോളുമെന്നായിരുന്നു അപ്പനും അമ്മയും കരുതിയത്. എന്നാല്‍ അതിനിടയില്‍ അഭിനയ മോഹം കലശലാവുമെന്നോ അതിനായി ഇറങ്ങിത്തിരിക്കുമെന്നോ അവരും കരുതിയിരുന്നില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. പ്ലസ് ടു മുതലേ ലിഡിയയുമായി അടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അവളുടെ പിന്തുണയാണ് പിന്നീട് നയിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു. മറ്റ് താരങ്ങളുമായി മത്സരമുണ്ടോ, ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങാറുണ്ടോ, തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെ താരം ഉത്തരം നല്‍കിയിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി

മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മി എന്ന വിളിപ്പേരിലാണ് ടൊവിനോയെ പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തന്റെ സിനിമയിലെ മറ്റ് കാര്യങ്ങളൊന്നും ആരും കാണുന്നില്ലേയെന്നും എന്തിനാണ് ഇത് മാത്രം ഹൈലൈറ്റ് ചെയ്യുന്നതെന്നും താരം നേരത്തെയും ചോദിച്ചിരുന്നു. ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് പൊതുവെ താല്‍പര്യമില്ല. തിരക്കഥ ആവശ്യപ്പെടുന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ ഇത്തരം ചോദ്യങ്ങളുമായി വിമര്‍ശകരും ട്രോളര്‍മാരുമൊക്കെ രംഗത്തെത്താറുണ്ട്.

ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങി?

ലിപ് ലോക്കിന്റെ പേരില്‍ ഭാര്യ പിണങ്ങി?

ലിപ് ലോക്ക് രംഗങ്ങളുടേ പേരില്‍ ഭാര്യ പിണങ്ങുകയോ തല്ലുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് ടൊവിനോ പറയുന്നു. പല കാര്യങ്ങളിലും തല്ലുണ്ടാക്കാറുണ്ട്. എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ ഇന്നേവരെ വഴക്കുണ്ടാക്കിയിട്ടില്ല. തന്റെ ജോലിയുടെ ഭാഗമാണ് അതെന്ന് കാര്യത്തെക്കുറിച്ച് അവള്‍ക്കറിയാം. അതുള്‍ക്കൊള്ളാനും കഴിഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. അതാത് സിനിമകളിലെ കഥാപാത്രത്തിന്‍രെ നിലപാടുകളാണ് ഓരോ സിനിമകളിലും കാണുന്നത്. അതൊന്നും തന്റേതാവണമെന്നില്ല. അതുമായി തന്നെ ബന്ധിപ്പിക്കുന്നതില്‍ കാര്യമില്ല. തനിക്കും ഭാര്യയും അമ്മയും മകളും സഹോദരിയുമൊക്കെയുണ്ട്. അതിന് യോജിച്ച തരത്തിലാണ് തന്റെ പൊതു ഇടപെടലുകള്‍.

വിവാഹം കഴിക്കുന്ന കുട്ടിയോട് പറയൂ

വിവാഹം കഴിക്കുന്ന കുട്ടിയോട് പറയൂ

സിനിമാമോഹം കലശലായപ്പോഴാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ചുംബനരംഗം ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമെന്ന് അന്ന് തന്നെ അപ്പനോട് പറഞ്ഞിരുന്നു. വിവാഹം കഴിക്കാന്‍ പോവുന്ന കുട്ടിയോട് ഇക്കാര്യം പറയൂ എന്ന മറുപടിയായിരുന്നു അന്ന് ലഭിച്ചത്. സ്‌നേഹിക്കുന്നവര്‍ പൊതു ഇടങ്ങളില്‍ ചുംബിക്കുന്നതും അതൊരു സമരരൂപമാവുന്നതിനോടൊന്നും യോജിപ്പില്ലെന്നും താരം പറയുന്നു.

നേരത്തെ അറിയാം

നേരത്തെ അറിയാം

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോയും ലിഡിയയും വിവാഹിതരായത്. സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും അഭിനയിക്കേണ്ടി വരുന്ന രംഗങ്ങളെക്കുറിച്ചുമൊക്കെ അവള്‍ക്കും അറിയാമായിരുന്നു. സിനിമയിലെ തന്റെ സുഹൃത്തുക്കളെയെല്ലാം അവള്‍ക്കറിയാം. ഭാര്യയുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഭാര്യയോടുള്ള അതേ ഇഷ്ടമാണ് സിനിമയോടുള്ളതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അപമാനിച്ചവരെ മറക്കില്ല

അപമാനിച്ചവരെ മറക്കില്ല

സിനിമാമോഹവുമായി അലഞ്ഞുനടക്കുന്നതിനിടയില്‍ പല തിക്താനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അപമാനിച്ചിറക്കിയവരും കുറവല്ലായിരുന്നു. അവരോടൊന്നും തനിക്ക് പരിഭവമില്ലെന്ന് താരം പറയുന്നു. സിനിമയുടെ ഭാഗമല്ലാത്തവര്‍ പോലും ചെറിയ വേഷങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടിരുന്നതായും താരം പറയുന്നു. അന്ന് തന്നെ അപമാനിച്ചവരെയൊന്നും മറക്കില്ലെന്നും തടൊവിനോ പറയുന്നു.

ഭക്ഷണം ചോദിച്ചപ്പോള്‍

ഭക്ഷണം ചോദിച്ചപ്പോള്‍

ശരീരം ശ്രദ്ധിക്കുന്നതിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട് ടൊവിനോ. ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. തുടക്കത്തില്‍ ലൊക്കേഷനില്‍ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കും അപമാനിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് താരം ഓര്‍ത്തെടുക്കുന്നു. ചപ്പാത്തി ചോദിച്ചപ്പോള്‍ ഉള്ള ചോറ് തിന്ന് പോയ്‌ക്കോളൂ എന്ന് പറഞ്ഞവര്‍ ധാരാളമാണ്. അന്ന് അപമാനം തോന്നിയെങ്കിലും പിന്നീടത് തനിക്ക് ഊര്‍ജ്ജമായി താരം പറയുന്നു.

നീയൊക്കെയുള്ളത് കൊണ്ടാണ്

നീയൊക്കെയുള്ളത് കൊണ്ടാണ്

കഥ കേള്‍ക്കുമ്പോള്‍ ഇഷ്ടമില്ലെങ്കില്‍ അക്കാര്യത്തെക്കുറിച്ച് താന്‍ കൃത്യമായി പറയാറുണ്ടെന്നും അതിന്റെ ഭാഗമായുള്ള പഴികളും കേള്‍ക്കാറുണ്ടെന്നും താരം പറയുന്നു. നീയൊക്കെ ഉള്ളതുകൊണ്ടാണ് മലയാള സിനിമ രക്ഷപ്പെടാത്തത് എന്ന് വരെ പറഞ്ഞവരുണ്ട്. അഭിനയിക്കുന്നത് എളുപ്പമുള്ള ജോലിയാണ് എന്നാണ് പലരുടേയും ധാരണ. എന്നാല്‍ അതിന് പിന്നിലെ മാനസിക അധ്വാനത്തെക്കുറിച്ച് അവര്‍ക്കറിയില്ല. മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, സാഹചര്യം ഒത്തുവരാത്തതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ താന്‍ മറ്റ് സിനിമയില്‍ അഭിനയിക്കുകയാവും. സുഹൃത്തുക്കളുടെ കൂടെ ജോലി ചെയ്യാന്‍ സുഖമാണ്.

മത്സരവും ഈഗോയുമില്ല

മത്സരവും ഈഗോയുമില്ല

സിനിമയില്‍ തനിക്കാരോടും ഈഗോ തോന്നിയില്ലെന്ന് താരം പറയുന്നു. ഈഗോ തോന്നിക്കഴിഞ്ഞാല്‍ ആ ബന്ധം നിലനില്‍ക്കില്ല. അത് പോലെ തന്നെ ആരുമായും മത്സരിക്കാനും താനില്ല. വര്‍ഷത്തില്‍ ഒരാള്‍ക്ക് ഇത്ര സിനിമകളേ ചെയ്യാനാവൂ. നിരവധി സിനിമകളാണ് ഓരോ വര്‍ഷവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അതിനാല്‍ത്തന്നെ മത്സരത്തിലൊന്നും താല്‍പര്യമില്ല.

നിവിന്‍ പോളിയുമായി ശത്രുത?

നിവിന്‍ പോളിയുമായി ശത്രുത?

തന്റെ സുഹൃത്തുക്കളിലൊരാളാണ് നിവിന്‍ പോളി. ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന തരത്തില്‍ കുപ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളാണ് ഇരുവരും ചെയ്യുന്നത്. സിനിമയിലെ നിലനില്‍പ്പിന് വാണിജ്യ വിജയം ആവശ്യമാണ്, എന്നാല്‍ അതേ സമയം തന്നെ കലാപരമായ സിനിമകളുടെ ഭാഗമാവുകയും വേണമെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X