രണ്ട് പ്രസവത്തിനും ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നു! മകന്റെ പേരിന് പിന്നിലെ കഥ പറഞ്ഞ് ടൊവിനോ തോമസ്

ലോക്ഡൗണ്‍ കാലം ഷൂട്ടിങ്ങുകളൊന്നും ഇല്ലാത്തതിനാല്‍ ജീവിതം അടിച്ച് പൊളിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഒരു മാസം മുന്‍പായിരുന്നു ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നത്. അതുവരെ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. മകന്‍ പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനൊപ്പം മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ പങ്കുവെച്ചിരുന്നു.

തഹാന്‍ ടൊവിനോ എന്നാണ് പേരിട്ടിരിക്കുന്നതെന്ന കാര്യം കൂടി സോഷ്യല്‍ മീഡിയയിലൂടെ താരം വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ മകനെ കുറിച്ചും അവന് പേരിട്ടതിനെ കുറിച്ചും പറഞ്ഞത്.

ടൊവിനോ പറയുന്നതിങ്ങനെ

മകന്‍ ഭാര്യയ്‌ക്കൊപ്പം ലിഡിയയുടെ വീട്ടിലാണ്. എന്റെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അടുത്താണ് വീട്. അത് കൊണ്ട് ഞാനും മകള്‍ ഇസയും എല്ലാ ദിവസവും തന്നെ അവിടേക്ക് പോകാറുണ്ട്. അവന്‍ ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു. അതിനാല്‍ എല്ലാ സമയത്തും തന്നെ ഉറക്കമാണ്. ഇസ ജനിച്ച സമയത്ത് എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഒരു ഇടവളേ പോലെ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. പ്രസവസമയത്തും അതിന് ശേഷം മൂന്ന് മാസം വരെയും ഭാര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും അത് തന്നെയാണ് നടന്നിരിക്കുന്നത്.

ടൊവിനോ പറയുന്നതിങ്ങനെ

പക്ഷെ ഇത്തവണ ഇസ കൂടി ഉണ്ടായിരുന്നു. പഴയത് പോലെ വീണ്ടും നടന്നു. ഉറക്കത്തിനിടയില്‍ അവന്‍ ചിരിക്കുന്ന നോക്കി അവള്‍ ഇരുന്നോളും. മാത്രമല്ല കുഞ്ഞുങ്ങള്‍ കാണുന്ന സ്വപ്‌നം എന്താണെന്ന് കൂടി അവള്‍ ചോദിച്ചിരുന്നു. അവനോട് അക്കാര്യം സംസാരിക്കാനും ശ്രമിക്കാറുണ്ട്. മകന്റെ പേരിന് ഒരു അര്‍ഥമുണ്ടാകണമെന്നും അത് അതുല്യമായിരിക്കണമെന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. തഹാന്‍ എന്ന പേരിന് കരുണയുള്ളവന്‍ എന്നാണ് അര്‍ഥം. തഹാന്‍ ടൊവിനോ എന്ന് കേള്‍ക്കാന്‍ തന്നെ രസമുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം പേരായി ഇടാം. ഇതൊരു അറബി പേരെ അല്ലെങ്കില്‍ ഇന്ത്യന്‍ പേരോ ആയി തോന്നം. അതുകൊണ്ടാണ് ഇത് ഇഷ്ടപ്പെട്ടത്. വീട്ടില്‍ അവനെ ഹാന്‍ എന്നാണ് വിളിക്കുന്നത്. അതിനര്‍ഥം സൂര്യന്‍ എന്നാണ്. ഇസയുടെ പേരിന് പ്രശസ്തി എന്നൊരു അര്‍ഥം ഉണ്ട്.

ടൊവിനോ പറയുന്നതിങ്ങനെ

വീട്ടില്‍ ഇപ്പോള്‍ ഒരു അവധിക്കാലത്തെ ആഘോഷം പോലെയാണ്. മൂത്ത സഹോദരന്റെയും സഹോദരിയുടെയുമൊക്കെ മക്കളും അപ്പനും അമ്മയും ഇസയുമെല്ലാം വീട്ടിലുണ്ട്. ഒരു പട്ടിക്കൂട് ഞങ്ങള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ലവ് ബേര്‍ഡ്‌സിനെയും പ്രാവുകളെയും വളര്‍ത്തുന്നതിന് വേണ്ടി പക്ഷിക്കൂട് ഒരുക്കുകയാണ്. ചെടികളൊക്കെ നട്ടുപിടിപ്പിക്കുന്നു. വീട് ചെറുതായൊന്ന് നവീകരിച്ചു. അതില്‍ പ്രധാനം നായയെ പരിശീലിപ്പിക്കുന്നതാണ്. ഞങ്ങള്‍ക്ക് കരിങ്കോഴികളുണ്ട്.

ടൊവിനോ പറയുന്നതിങ്ങനെ

അങ്ങനെ വീട് പതിയെ ചെറിയൊരു സമൂഹമായി മാറി കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റിയില്ലെങ്കിലും ഇതൊക്കെ തന്നെ മതിയെന്ന് കൂടി താരം പറയുന്നു. വീട്ടില്‍ തന്നെ ഒരുക്കിയ ജിമ്മിലൂടെ എന്റെ വര്‍ക്കൗട്ട് നടക്കുന്നുണ്ട്. എന്റെ പരിശീലകനും സഹോദരനും കസിന്‍സുമൊക്കെ ഉണ്ടാവും. മസില്‍ ഉരുട്ടി കയറ്റുന്നതല്ല പ്രധാന ലക്ഷ്യം. പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിക്കുകയാണ്. 3.8 ഫീറ്റ് ഉയരത്തില്‍ എനിക്കിപ്പോള്‍ ചാടാന്‍ കഴിയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X