പൃഥ്വിയുടെ സംവിധാന മികവില്‍ ടൊവിനോയും ഫ്‌ളാറ്റ്! മോഹന്‍ലാലിന് പിന്നാലെ ടൊവിനോയുടെയും പ്രശംസ! കാണൂ!

Recommended Video

പൃഥ്വിയുടെ സംവിധാന മികവില്‍ ടൊവിനോയും ഫ്‌ളാറ്റ്! | Filmibeat malayalam

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ലൂസിഫറിനായി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമയൊരുക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. കംപ്ലീറ്റ് ആക്ടറും യുവ സൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ വിവരവും ക്ഷണനേരം കൊണ്ടാണ് വൈറലായത്. സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന രാഷ്ട്രീയക്കാരാനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

കേരളത്തിലെ ഷെഡ്യൂളിന് പിന്നാലെ മുംബൈയിലേക്ക് പോവാനുളള തയ്യാറെടുപ്പിലാണ് പൃഥ്വിയും സംഘവും. ഇന്ദ്രജിത്തും ടൊവിനോയുമുള്ള രംഗങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് സംഘം അടുത്ത ലൊക്കേഷനിലേക്ക് പോവുന്നത്. തന്റെ സഹോദരനായത് കൊണ്ടല്ല മറിച്ച് ആ കഥാപാത്രത്തിന് അനുയോജ്യനായതിനാലാണ് ഇന്ദ്രജിത്തിനെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് പൃഥ്വി പറഞ്ഞിരുന്നു. പൃഥ്വിയിലെ സംവിധായകന്‍ തന്നെ അമ്പരപ്പിച്ചുവെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ടൊവിനോയും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

പൃഥ്വിയുടെ വളര്‍ച്ച അമ്പരപ്പിച്ചു

പൃഥ്വിയുടെ വളര്‍ച്ച അമ്പരപ്പിച്ചു

സംവിധായകനെന്ന നിലയില്‍ പൃഥ്വിയുടെ വളര്‍ച്ച അമ്പരപ്പിച്ചുവെന്ന് ടൊവിനോ പറയുന്നു. ഓരോ കാര്യം ചെയ്യുമ്പോഴും കൃത്യമായ പ്ലാനിങ്ങോടെയാണ് താരം മുന്നേറുന്നത്. അനുഭവസമ്പത്തുള്ള മുന്‍നിര സംവിദായകരെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. കൃത്യമായ ആസൂത്രണവും അദ്ദേഹത്തിനുണ്ടെന്നും താരം സാക്ഷ്യപ്പെടുത്തുന്നു. അടുത്തതായി ചിത്രീകരിക്കുന്ന രംഗത്തെക്കുറിച്ച് കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ട്. പൃഥ്വിയിലെ സംവിധായകന് മുന്നില്‍ മോഹന്‍ലാല്‍ വരെ അമ്പരപ്പെട്ടിരുന്നു. അദ്ദേഹവും ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു.

നായകവേഷം തന്നെ വേണമെന്നില്ല

നായകവേഷം തന്നെ വേണമെന്നില്ല

ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നായകവേഷം തന്നെ വേണമെന്നില്ലെന്ന് ടൊവിനോ പറയുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ മതി. ലൂസിഫറിലെ കഥാപാത്രത്തെ ഏറ്റെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ലൂസിഫറില്‍ വലിയ സിനിമയാണ്, ചെറിയ വേഷമാണ് തനിക്ക് ലഭിച്ചത്. ഈ ഓഫര്‍ സ്വീകരിക്കാന്‍ തനിക്കൊരു മടിയുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. ആമിയുടെ ഷൂട്ടിങ്ങില്‍ 6 ദിവസം മാത്രമാണ് താന്‍ പങ്കെടുത്തത്. എന്നാല്‍ അത്ഭതപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നേരെ താന്‍ മുഖം തിരിക്കാറില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പൃഥ്വിരാജെന്ന സംവിധായകന്‍

പൃഥ്വിരാജെന്ന സംവിധായകന്‍

നടനെന്ന നിലയില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിയുടെ മാറ്റം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അനുഭവ സമ്പത്തുള്ള സംവിധായകനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കൃത്യമായ പ്ലാനിങ്ങും ബോധ്യവുമൊക്കെ അദ്ദേഹത്തിനുണ്ട്. പൃഥ്വിയുടെ സംവിധായക മികവിനെക്കുറിച്ച് താരങ്ങളെല്ലാം വാചാലരായിരുന്നു. നടനായി മാത്രമല്ല സംവിധായകന്റെ മനസ്സിലൂടെയും കാര്യങ്ങളെ സമീപിക്കാന്‍ താരം നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുമ്പോഴും ഇക്കാര്യത്തെക്കുറിച്ചും താരം ശ്രദ്ധിച്ചിരുന്നു.

 സംവിധാന മോഹം മനസ്സിലുണ്ട്

സംവിധാന മോഹം മനസ്സിലുണ്ട്

സ്വന്തമായി സിനിമയൊരുക്കുകയെന്ന മോഹം മനസ്സിലുണ്ട്. എന്നാല്‍ ചില ഗംഭീര സിനിമകള്‍ കാണുമ്പോള്‍ ചിലത് കാണുമ്പോള്‍ ഭയം തോന്നാറുണ്ടെന്നും താരം പറയുന്നു. ധൈര്യമുണ്ടാവുമ്പോള്‍ ്അതിനായി താന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ സജീവമായ താരങ്ങള്‍ സ്വന്തം സിനിമയുമായെത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. പൃഥ്വിക്ക് പിന്നാലെ സിനിമയുമായി ആരൊക്കെ എത്തുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കുപ്രസിദ്ധ പയ്യന്റെ പ്രമോഷനില്‍

കുപ്രസിദ്ധ പയ്യന്റെ പ്രമോഷനില്‍

മധുപാല്‍ സംവിധാനം ചെയ്ത കുപ്രസിദ്ധ പയ്യന്റെ പ്രമോയുമായി ബന്ധപ്പെട്ട തിരക്കിലാണ് ടൊവിനോ ഇപ്പോള്‍. ലൂസിഫറില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് താരം ഈ പ്രമോഷന്‍ പരിപാടികള്‍ക്ക് എത്തിയത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.

ബാലുവിന് നല്‍കിയ സര്‍പ്രൈസ്

ബാലുവിന് നല്‍കിയ സര്‍പ്രൈസ്

ബാലു വര്‍ഗീസിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുപ്രസിദ്ധ പയ്യനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു താരത്തെ ഞെട്ടിച്ചത്. പിറന്നാളാശംസ നേര്‍ന്നതിന് പിന്നാലെയായാണ് കേക്ക് മുറിപ്പിച്ചത്. അനു സിത്താര, മധുപാല്‍, നിമിഷ സജയന്‍ തുടങ്ങിയവരും സെറ്റിലുണ്ടായിരുന്നു. പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിരുന്നു.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇതാ, കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X