താരപുത്രന്‍മാരല്ല അടുത്ത സൂപ്പര്‍ സ്റ്റാര്‍ ടൊവിനോയാണ്! ഡബിള്‍ ധമാക്ക കിടുക്കി! താരം പറയുന്നത്?കാണൂ

ഡബിള്‍ ധമാക്കയുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ടൊവിനോ തോമസ്. ഇത്തവണത്തെ ക്രിസ്മസ് ഏറെ സന്തോഷകരമാണെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് ഇതെന്നായിരുന്നു താരം പറഞ്ഞത്. നായകനായും വില്ലനായും ാെരേ ദിവസത്തില്‍ അവതരിക്കാനുള്ള ഭാഗ്യമായിരുന്നു ഇത്തവണ താരത്തിന് ലഭിച്ചത്. എബിസിഡിയിലൂടെ തുടക്കം കുറിച്ച താരമിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്.

മുന്‍നിര താരങ്ങള്‍ക്കും സംവിധായര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാന്‍ കഴിഞ്ഞതിന് പിന്നിലെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. പാര്‍വതിക്കൊപ്പം ഉയരെയുടെ സെറ്റില്‍ വെച്ചായിരുന്നു താരത്തിന്റെ ക്രിസ്മസ് ആഘോഷം. ഭാര്യ ലിഡിയയും മകളും താരത്തിനൊപ്പമുണ്ടായിരുന്നു. റിലീസ് ദിനത്തില്‍ തന്നെ ഇരുചിത്രങ്ങളും കണ്ടിരുന്നുവെന്നും താരം പറയുന്നു. അത് ക്രൂവിനോടൊപ്പവും കുടുംബസമേതവുമായാണ് സിനിമ കാണാറുള്ളത്. തന്റെ റിലീസുകള്‍ കുടുംബത്തിന് ഒത്തൊരുമിക്കാനുള്ള അവസരം കൂടിയാണ് നല്‍കുന്നതെന്നും ടൊവിനോ പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഒരു ദിവസം രണ്ട് റിലീസ്

ഒരു ദിവസം രണ്ട് റിലീസ്

മലയാളത്തിലും തമിഴിലും ഒരേ ദിവസം സിനിമ റിലീസ് ചെയ്തതിന്റെ ത്രില്ലിലാണ് ഈ താരം. സ്വപ്ന ലോകത്താണ് ഇപ്പോഴെന്ന് താരം പറയുന്നു. തമിഴില്‍ വില്ലനായും മലയാളത്തില്‍ നായകനായും എത്തിയതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. ഇരുചിത്രങ്ങള്‍ക്കും നല്ല അഭിപ്രായവും കിട്ടുന്നു, ജീവിതത്തില്‍ വളരെ സന്തോഷമുള്ളതാണ്. മുന്‍പ് ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

അമ്മയ്‌ക്കൊപ്പം സിനിമ

അമ്മയ്‌ക്കൊപ്പം സിനിമ

എന്‍രെ ഉമ്മാന്റെ പേര് സിനിമ കാണാനായി അമ്മയ്‌ക്കൊപ്പം പോയ ചിത്രം താരം പങ്കുവെച്ചിരുന്നു. തന്റെ എല്ലാ സിനിമകളും ഒരു തവണ ഫുള്‍ ക്രൂവിനൊപ്പവും പിന്നീട് കുടുംബത്തിനോടൊപ്പവും കാണാരുണ്ട്. കുടുംബത്തിലെല്ലാവരും ഒരുമിക്കുന്ന അവസരം കൂടിയാണ് തന്റെ റിലീസുകളെന്നും താരം പറയുന്നു. അവര്‍ നന്നായി വിമര്‍ശിക്കാറുമുണ്ട്. അമ്മ ഒരിക്കലും ക്രിട്ടിസൈസ് ചെയ്യാറില്ല.

ഗപ്പിയിലെ രംഗങ്ങള്‍

ഗപ്പിയിലെ രംഗങ്ങള്‍

അധികം ക്രിട്ടിസൈസ് ചെയ്യാറില്ല അമ്മ, എന്നാല്‍ ഗപ്പി കണ്ടോണ്ടിരുന്നപ്പോള്‍ എന്തോരം സിഗരറ്റാണ് മോനേ വലിക്കുന്നതെന്നായിരുന്നു അമ്മ ചോദിച്ചത്. അപ്പനും അമ്മയ്ക്കുമൊപ്പമിരുന്നാണ് കണ്ടത്. ഒന്നുകില്‍ നീ നന്നായി സിഗരറ്റ് വലിക്കുന്നയാളാണ്, അല്ലെങ്കില്‍ നീ നല്ല നടനാണ് ഇചിലേതാണെന്നായിരുന്നു അപ്പന്റെ ചോദ്യം. നല്ല നടനാണെന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളേ താന്‍ ചെയ്തിട്ടുള്ളൂ. താന്‍ സിഗരറ്റ് വലിക്കാറില്ലെന്ന കാര്യത്തെക്കുറിച്ച് അവര്‍ക്ക് അറിയാവുന്നതാണ്.

മമ്മൂട്ടി വിളിപ്പിച്ചത്

മമ്മൂട്ടി വിളിപ്പിച്ചത്

എന്‍രെ ഉമ്മാന്റെ പേര് എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിത്. ഇവരെയൊക്കെ തനിക്കറിയാം എന്നതിനും അപ്പുറത്ത് തന്നെ ഇവരെയെല്ലാം അറിയും എന്നതിലാണ് തന്‍രെ സന്തോഷം. മായാനദി ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടൊവിനോ നന്നായി ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ലൂസിഫറിനെക്കുറിച്ച്

ലൂസിഫറിനെക്കുറിച്ച്

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. കുറച്ച് കാലങ്ങളായി കാണാത്ത ലാലേട്ടനെ കാണിച്ച് തരും ഈ സിനിമ. എല്ലാവര്‍ക്കും നന്നായി ഇഷ്ടപ്പെടും ഈ സിനിമ. ഞങ്ങള്‍ക്ക് അധികം കോംപിനേഷന്‍ സീനുകളൊന്നുമില്ലായിരുന്നു. സിനിമയെക്കുറിച്ചും ടെക്‌നിക്കല്‍ അവബോധത്തെക്കുറിച്ചുമൊക്കെ നല്ല ധാരണയുള്ളയാളാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍-പൃഥ്വിരാജ് കോംപോയിലെ മാജിക്കിനായി താനും കാത്തിരിക്കുകയാണെന്ന് താരം പറയുന്നു.

ഉര്‍വശിക്കൊപ്പം അഭിനയിച്ചപ്പോള്‍

ഉര്‍വശിക്കൊപ്പം അഭിനയിച്ചപ്പോള്‍

ചേച്ചിക്കൊപ്പം അഭിനയിക്കുമ്പോള്‍ തന്റെ അഭിനയവും ഇംപ്രൂവാവുകയായിരുന്നു. കൂടെയുള്ളവരെ കംഫര്‍ട്ടാക്കിയാണ് ചേച്ചി അഭിനയിക്കുന്നത്. അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏത് കാര്യത്തെക്കുറിച്ച് ചോദിച്ചാലും ചേച്ചിക്ക് കൃത്യമായ ബോധ്യമുണ്ട്. പുസ്തകവായനയുമുണ്ട്. ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തയാണെന്ന് നേരത്തെ ഉര്‍വശിയും പറഞ്ഞിരുന്നു.

ഒരുപോലെ പ്രധാനപ്പെട്ടത്

ഒരുപോലെ പ്രധാനപ്പെട്ടത്

മാരി 2 ഫാന്‍സ് ഷോയാണ് കണ്ടത്. തൃശ്ശൂരില്‍ നിന്നുമായിരുന്നു സിനിമ കണ്ടത്. എന്റെ ഉമ്മാന്റെ പേര് കൊച്ചിയില്‍ വെച്ച് ക്രൂവിനൊപ്പമാണ് കണ്ടത്. കുടുംബാംഗങ്ങളേയും ആ ഷോയിലേക്ക് കൂട്ടിയിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നതിനിടയില്‍ തന്റെ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് താരം മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X