ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ടൊവിനോ തോമസ് പറയുന്നത്?
വാഹനപ്രേമത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരുടെ മനസ്സിലേക്കും ആദ്യമെത്തുന്നത് മമ്മൂട്ടിയുടെ മുഖമാണ്. അദ്ദേഹം മാത്രമല്ല മകനായ ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഇവരുടെ വാഹനപ്രേമത്തെക്കുറിച്ചും താല്‍പര്യത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. യുവതാരനിരയില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് തന്റെ വാഹനപ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ലേറ്റസ്റ്റ് മോഡല്‍ വാഹനത്തെക്കുറിച്ചുള്ള സകലവിവരങ്ങളും മമ്മൂട്ടി ശേഖരിച്ചുവെക്കാറുണ്ട്. വാഹനം വാങ്ങിക്കുന്നതിന് മുന്നോടിയായി പല താരങ്ങളും അദ്ദേഹത്തോട് ഉപദേശം തേടാറുണ്ട്. നല്ലൊരു വാഹനപ്രേമിയാണ് താനെന്നാണ് ടൊവിനോ തോമസും പറയുന്നത്.
അടുത്തിടെയായിരുന്നു ടൊവിനോ ബിഎം ഡബ്ലുവിന്റെ കാറും ബൈക്കും സ്വന്തമാക്കിയത്. ഒന്നരക്കോടിയുടെ കാറും മൂന്ന് ലക്ഷത്തിന്റെ ബൈക്കുമായിരുന്നു താരം സ്വന്തമാക്കിയത്. ഈ വാഹനങ്ങള്‍ വാങ്ങാനായി തന്നെ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ചാണ് താരം പറഞ്ഞത്. കടുത്ത വാഹനപ്രേമമല്ല മറിച്ച് ഓരോ സമയത്ത് തോന്നുന്ന വട്ടാണ് ഇങ്ങനെയൊരോ തീരുമാനത്തിലേക്ക് നയിക്കുന്നത്. ഒരു സെഡാന്‍ കാറിനായിരുന്നു ആഗ്രഹിച്ചത്. അപ്പോളാണ് ഈ കാര്‍ ഭയങ്കര കംഫര്‍ട്ടാണെന്നറിഞ്ഞത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കംഫര്‍ട്ടാണ് ഇതെന്നറിഞ്ഞതോടെ അത് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഭയങ്കര ഡ്രൈവിങ്ങ് ക്രേസുള്ളയാളൊന്നുമല്ല താന്‍, അക്കാര്യത്തിലൊക്കെ ബോറനാണെന്നും താരം പറയുന്നു.

ലൂസിഫറുള്‍പ്പടെ നിരവധി സിനിമകളാണ് ടൊവിനോയുടേതായി റിലീസ് ചെയ്യാനുള്ളത്. നായകനായിത്തന്നെയേ അഭിനയിക്കുള്ളൂവെന്ന തരത്തിലുള്ള നിലപാടൊന്നും തനിക്കില്ലെന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് കാത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. സ്വീകാര്യതയിലായാലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിലായാലും ഏറെ മുന്നിലാണ് ഈ നായകന്‍.


Click it and Unblock the Notifications