ദുല്‍ഖറും ടൊവിനോ തോമസും ഒന്നിക്കുന്നു? കുറുപ്പിലെ ചാക്കോ ആവാന്‍ ടൊവിനോ എത്തുമെന്ന് സൂചന
ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിനെ വെള്ളിത്തിരയിലെത്തിച്ച സെക്കന്‍ഡ് ഷോ യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.
ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പ്. ദുല്‍ഖര്‍ കുറുപ്പിന്റെ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ ചാക്കോ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നടന്‍ ടൊവിനോ തോമസ് ആയിരിക്കും ഈ വേഷം അവതരിപ്പിക്കുന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്.

ടൊവിനോ കുറിപ്പില്‍ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ദുലിപാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ സുഷിന്‍ ശ്യാം ആണ് സംഗീതം. വേ ഫെയര്‍- എം സ്റ്റാര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം.


Click it and Unblock the Notifications