ലിഡിയയെ പ്രണയിച്ച ടൊവിനോ തോമസ്, ആനിവേഴ്‌സറി ദിനത്തിലെ സര്‍പ്രൈസ് ഇതായിരുന്നു, ചിത്രം പുറത്ത്
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. അഭിനയ ജീവിതം തുടങ്ങിയതിനെക്കുറിച്ചും അതിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമെല്ലാം പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. കള എന്ന സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് വരികയാണ് താരം. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിന് ശേഷമായി താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷം വീട്ടിലേക്കെത്തിയ അപ്പന് സര്‍പ്രൈസൊരുക്കിയായിരുന്നു ഇസ കാത്തിരുന്നത്. ഇസയുടെ കുറിപ്പ് പങ്കുവെച്ച് ടൊവിനോ തോമസ് എത്തിയിരുന്നു.
ടൊവിനോ തോമസിന്റേയും ലിഡിയയുടേയും വിവാഹ വാര്‍ഷിക ദിനമാണ് ഞായറാഴ്ച. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. സിനിമാമോഹവുമായി അലഞ്ഞിരുന്ന തനിക്ക് ശക്തമായ പിന്തുണയാണ് ലിഡിയ നല്‍കിയതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഇവര്‍ക്കരികിലേക്ക് ടഹാനെത്തിയത്. മകന്റെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ചും ടൊവിനോ എത്തിയിരുന്നു. വിവാഹ വാര്‍ഷിക ദിനത്തിലെ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ടോവിനോ.
കേക്ക് മുറിച്ച് ലിഡിയയ്ക്ക് നല്‍കുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നത്. ടൊവിനോയുടെ കുടുംബാംഗങ്ങളെല്ലാവരും ചിത്രത്തിലുണ്ട്. ആറാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെയായി നിരവധി പേരാണ് ടോവിനോയ്ക്കും ലിഡിയയ്ക്കും ആശംസ നേര്‍ന്നിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ആഷിഖ് അബു, കുഞ്ചാക്കോ ബോബന്‍, ലെന, ഷഹബാസ് അമന്‍ ഇവരെല്ലാം ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

എന്നും സന്തോഷത്തോടെ ഇരിക്കാന്‍ നിങ്ങള്‍ക്കാവട്ടെയെന്നായിരുന്നു ടൊവിനോ പറഞ്ഞത്. ഹാപ്പി ആനിവേഴ്‌സറി ഡിയേര്‍സ് എന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. രുചികരമായ കേക്ക് തന്നതിന് നന്ദി അറിയിച്ചായിരുന്നു ടൊവിനോ തോമസിന്റെ സഹോദരന്‍ എത്തിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. തങ്ങളുടെ പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെയും താരമെത്തിയിരുന്നു.
പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയിലായിരുന്നു ടൊവിനോയ്ക്ക് ലിഡിയയോട് പ്രണയം തോന്നിയത്. ഒരുപാട് കാലം പുറകെ നടന്നാണ് ലിഡിയ തന്നോട് തിരിച്ച് പ്രണയം പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു. സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. സിനിമാതിരക്കുകള്‍ക്കിടയില്‍ മിക്കപ്പോഴും ലിഡിയയും ഇസയും ടൊവിനോയ്‌ക്കൊപ്പമുണ്ടാവാറുണ്ട്. ടഹാന്‍ വന്നതോടെ ജീവിതം മാറിയെന്നും ഇസയ്ക്ക് നല്‍കിയ സൗകര്യങ്ങള്‍ ടഹാന് നല്‍കാനാവുമോയെന്ന് അറിയില്ലെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











