For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നും ലോഡുമായി ടൊവിനോ തോമസ് നിലമ്പൂരിലെത്തി! ഒപ്പം ജോജുവും!

  |

  നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലയിടത്തും വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി സിനിമാലോകവും അണിനിരന്നിട്ടുണ്ട്. ടൊവിനോ തോമസ്, ജയസൂര്യ, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, റിമ കല്ലിങ്കല്‍, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇവര്‍ പങ്കുവെക്കുന്ന വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.

  നിലമ്പൂരിലെ ക്യാംപിലേക്ക് ഒരു ലോറി നിറയെ സാധനങ്ങളുമായി ടൊവിനോ തോമസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിയുടെ ലോഡുമായി ജോജുവും എത്തിയിരുന്നു. ക്യാംപില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചായിരുന്നു ഇരുവരും മടങ്ങിയത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണയും ടൊവിനോ തോമസ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നത് മാത്രമല്ല പ്രളയബാധിതരെ കാണാനും നേരിട്ട് സഹായം എത്തിക്കുന്നതിനുമായി താരങ്ങള്‍ നേരിട്ട് എത്തിയിരുന്നു. പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്നതിന് പിന്നാലെയായാണ് ക്യാംപുകളിലേക്ക് താരങ്ങള്‍ എത്തിയത്. ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയും കലക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങളെത്തിച്ചും ടൊവിനോ എത്തിയിരുന്നു.

  നിലമ്പൂരിലെ ക്യാംപുകളിലേക്ക് സാധനങ്ങളുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസും ജോജു ജോര്‍ജും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ക്യാംപുകളിലേക്ക് എത്തിയത്. ജോജുവായിരുന്നു ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.ഓള്‍കേരളയായി നിരവധി പേര്‍ വലിയൊരു മൂവ്‌മെന്റായി ഇത് ചെയ്യുന്നുണ്ടെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ജോജു പറഞ്ഞത്.

  ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നുമായിരുന്നു ടൊവിനോയും സംഘവും ലോഡുമായി പുറപ്പെട്ടത്. സ്വന്തം ചെലവില്‍ വാങ്ങിയ സാധനങ്ങളും കലക്ഷന്‍ സെന്ററുകളില്‍ നിന്നും ശേഖരിച്ചതുമായ സാധനങ്ങളുമായാണ് അദ്ദേഹം എത്തിയത്. സന്നദ്ധ സംഘടനകളുടെ സ്ഥാപകനേതാവായ ടൊവിനോ തോമസും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന കമന്റുമായാണ് ജോജു എത്തിയത്. എല്ലാവരും എല്ലാം മറന്ന് നാടിനായി ഒരുമിച്ചെത്തുകയാണ്. ജോജുവേട്ടന്റെ ഈ വരവ് തനിക്കും ഇന്‍സ്പിരേഷനാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്. 3 ടൊവിനോയുടെ വാക്കുകള്‍.

  സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ടൊവിനോ തോമസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രളയബാധിതര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്നും ആരും ഇത് ദുരുപയോഗം ചെയ്യില്ലെന്ന് കരുതുന്നുവെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. കഴിഞ്ഞ തവണയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താരം സജീവമായിരുന്നു. ഇത്തവണ പോസ്റ്റിടാന്‍ പേടിയാണെന്നും താരം പറഞ്ഞിരുന്നു.

  വിമര്‍ശനങ്ങള്‍ അതേ പോലെ തന്നെ തുടരട്ടെ, എന്നാല്‍ മനസ്സിലെ നന്മ വറ്റാത്തിടത്തോളം കാലം അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നറിയാം എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കഴിഞ്ഞതിനേക്കള്‍ സ്‌ട്രോംഗായി താനുണ്ടാവുമെന്ന് ടൊവിനോയും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ മാത്രമല്ല പുറത്തും താനുണ്ടാവുമെന്നായിരുന്നു താരം പറഞ്ഞത്.

  സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam

  നിലമ്പൂരിലെത്തിയ ടൊവിനോ തോമസ് ക്യാംപിലുള്ളവരുമായി സംസാരിച്ചിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല, എല്ലാം ശരിയാവും, ഉടനെ തന്നെ കാര്യങ്ങളെല്ലാം പഴയത് പോലെയാവും. എല്ലാവിധ സഹകരണങ്ങളുമായി തങ്ങള്‍ ഒപ്പമുണ്ടാവും. എത്രയും പെട്ടെന്ന് എല്ലാവര്‍ക്കും സന്തോഷവും സമാധാനവും തിരികെക്കിട്ടട്ടേയെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്. വന്‍കരഘോഷത്തോടെയായിരുന്നു ക്യാപിലുള്ളവര്‍ താരത്തിന്റെ വാക്കുകള്‍ കേട്ടത്.

  English summary
  Tovino Thomas and Joju George visited Nilambur flood camp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X