ലിഡിയയ്ക്കൊപ്പമുള്ള പ്രണയം പൂവണിഞ്ഞിട്ട് 5 വര്‍ഷം! ടൊവിനോയ്ക്ക് ആശംസ നേര്‍ന്ന് ആരാധകര്‍!

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ വിവാഹ വാര്‍ഷികമാണ് ഒക്ടോബര്‍ 25ന്. 2014 ലായിരുന്നു അദ്ദേഹം ലിഡിയയെ ജീവിതസഖിയാക്കിയത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സിനിമാമോഹം തലയ്ക്ക് പിടിച്ചതും ജോലി ഉപേക്ഷിച്ചതും. ആ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു ലിഡിയ നല്‍കിയത്. ജോലിയില്ലാത്ത തന്നെ സഹോദരനായിരുന്നു ആ സമയത്ത് സഹായിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

സിനിമാജീവിതത്തിലായാലും മറ്റ് വിഷയങ്ങളിലായാലും ശക്തമായ പിന്തുണയാണ് ലിഡിയ ടൊവിനോയ്ക്ക് നല്‍കുന്നത്. ഇവരുടെ മകളായ ഇസയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൊതുപരിപാടികളിലും വേദികളിലുമൊക്കെ കുടുംബസമേതമായാണ് ടൊവിനോ എത്താറുള്ളത്. ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ടൊവിനോയ്ക്കും ലിഡിയയ്ക്കും വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

യാത്രയില്‍ ഒപ്പം

ഭാര്യയും കുട്ടിയും ടൊവിനോയുടെ കൂടെ ലൊക്കേഷനിലും ഉണ്ടാവാറുണ്ട്. പോവുന്നിടത്തെല്ലാം അവരേയും കൂടി കൊണ്ടുപോവാനായി തീരുമാനിക്കുകയായിരുന്നു. ഭാര്യയേയും മകളേയും മിസ്സ് ചെയ്യാന്‍ പറ്റുന്നില്ല. സെറ്റിലേക്ക് വരുന്നതിനെക്കുറിച്ച് ലിഡിയയോട് പറഞ്ഞപ്പോള്‍ താന്‍ അവിടെ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. ടാക്‌സിയും ഊബറുമൊക്കെയുണ്ടെന്നും യാത്രയൊക്കെ പോവാമെന്നും പറഞ്ഞിരുന്നു. അവള്‍ക്കും യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. താന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ അവര്‍ സൂവിലും മറ്റുമൊക്കെ കറങ്ങാന്‍ പോവും. ഫ്രീയാവുമ്പോള്‍ താനും ചേരും. ലൂസിഫറിലും എന്റെ ഉമ്മാന്റെ പേരിലും വൈറസ് ഷൂട്ടിലും ലൂക്കയിലുമൊക്കെ അവരൊപ്പമുണ്ടായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

അധികം കാലമില്ല

മകള്‍ സ്‌കൂളില്‍ പോവുന്നത് വരെ നാടോടി കുടുംബമായി പോവാം. കോഴിക്കോടാണെങ്കില്‍ ഓരോ ദിവസവും ഓരോ റസ്‌റ്റോറന്റില്‍ പോവാം. ബീച്ചിലേക്ക് തന്നെ കൊണ്ടുപോവുന്നത് അവര്‍ക്ക് ബാധ്യതയാണ്. തനിക്കൊപ്പമുള്ളതിനേക്കാളും നന്നായി അവര്‍ക്ക് ഇല്ലാതെ പോവുമ്പോഴാണ് എന്‍ജോയ് ചെയ്യാന്‍ പറ്റുക. വൈകുന്നേരങ്ങളില്‍ താന്‍ ഫ്രീയാവുമ്പോള്‍ അവര്‍ക്കൊപ്പം കൂടാറുണ്ടെന്നും ടൊവിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. റിലീസ് ദിനത്തില്‍ കുടുംബസമേതമായാണ് ടൊവിനോ സിനിമയ്‌ക്കെത്തുന്നത്. താരപദവിയുടെ ഗുണവും ദോഷവും അനുഭവിക്കുന്നുണ്ടെന്നും ടൊവിനോ പറഞ്ഞിരുന്നു.

ചുംബന രംഗത്തെക്കുറിച്ച്

ലിപ് ലോക്കിന്‍റെ പേരില്‍ ഇത്രയുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമുണ്ടോയെന്ന് സംശയമാണ്. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടായാലും പലരും തന്നെ വിശേഷിപ്പിക്കുന്നത് ഇക്കാര്യത്തിന്‍റെ പേരിലാണെന്നും മാനസികമായി അത് തന്നെ ബാധിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നായികമാരുമായി ഇടപഴകുന്നതിനെക്കുറിച്ചും ചുംബന രംഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ഭാര്യയ്ക്ക് അറിയാമെന്നും അത് തന്‍റെ ജോലിയാണെന്ന ധാരണയുണ്ടെന്നും താരം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X