twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയ്ക്കും നിവിനും താൽപര്യമില്ല, മോഹൻലാലിനെ പോലെ ഡാൻസ് ചെയ്യാൻ യുവനിരയിൽ ഇന്നാരുമില്ല; കൊറിയോ​ഗ്രഫർ

    |

    റിയലിസ്റ്റിക് സിനിമകളുടെ കുത്തൊഴുക്കാണ് മലയാള സിനിമയിൽ ഇന്ന്. മികച്ച നിരൂപക പ്രശംസ നേടുകയും ചർച്ച ആവുകയും ചെയ്യുന്നുണ്ടെങ്കിലും തിയറ്ററുകളിൽ ഉത്സവ മേള പ്രതീതി ഉയർത്തുന്ന സിനിമകൾ മലയാളത്തിൽ ഇന്ന് കുറവാണ്. ഡാൻസ്, ഫൈറ്റ് രം​ഗങ്ങൾ തുടങ്ങിയവ ഇന്ന് മിക്ക മലയാള സിനിമകളിലും കാണാനേ ഇല്ലെന്നും സിനിമാ പ്രേമികൾക്ക് ഇടയിൽ അഭിപ്രായമുണ്ട്.

    Also Read: 'രണ്ട് പറഞ്ഞിട്ട് പോവാൻ വന്നതാണ്, കമലിന്റെ മുറിയിലേക്ക് ഞാൻ തള്ളിക്കയറി'; ദേഷ്യപ്പെട്ടതിനെക്കുറിച്ച് അലൻസിയർAlso Read: 'രണ്ട് പറഞ്ഞിട്ട് പോവാൻ വന്നതാണ്, കമലിന്റെ മുറിയിലേക്ക് ഞാൻ തള്ളിക്കയറി'; ദേഷ്യപ്പെട്ടതിനെക്കുറിച്ച് അലൻസിയർ

    എല്ലാവരും എക്സൈറ്റഡ് ആവുന്ന ക്യാരക്ടർ ആണ് ലാൽ സാറിന്റേത്

    'ലാൽ സാറിനെ ആദ്യമായി കാണുന്നത് ദേവദൂതൻ ലൊക്കേഷനിൽ വെച്ചാണ്. എല്ലാവരും എക്സൈറ്റഡ് ആവുന്ന ക്യാരക്ടർ ആണ് ലാൽ സാറിന്റേത്. ഏത് മൂവ്മെന്റ് ആയാലും പുള്ളിയുടെ സ്റ്റെെലിൽ അത് ചെയ്ത് അവിടെ നിൽക്കുന്നവരെക്കൊണ്ട് കൈയടിപിക്കും. അറിയാതെ ക്ലാപ്പ് ചെയ്ത് പോവും. പുള്ളിക്കാരൻ ലെജന്റ് ആണ്'

    പഠിച്ച് ചെയ്യാം എന്ന് ടൊവിനോ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു

    Also Read: നീ ഭയങ്കര ഓവറാണ് പൊക്കോയെന്ന് പറഞ്ഞു, കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു: ഗ്രേസ് ആന്റണിAlso Read: നീ ഭയങ്കര ഓവറാണ് പൊക്കോയെന്ന് പറഞ്ഞു, കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു: ഗ്രേസ് ആന്റണി

    'കൊറിയോ​ഗ്രാഫർമാരുടെ മീറ്റിം​ഗ് വരുമ്പോൾ പറയുന്ന കാര്യങ്ങളാണ്, നിവിൻ പോളി, ടൊവിനോ തുടങ്ങിയ പുതിയ ആളുകൾക്ക് ഡാൻസിനോട് താൽപര്യം ഇല്ല. അവർ അത്രയും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു'

    'പക്ഷെ അസാധ്യമായി ഡാൻസ് ചെയ്യാൻ പറ്റിയ ബോഡി ലാം​ഗ്വേജ് ഉള്ള ആർട്ടിസ്റ്റുകളാണവർ. പക്ഷെ താൽപര്യം ഇല്ല. ഡാൻസിനോട് താൽപര്യമില്ല, പഠിച്ച് ചെയ്യാം എന്ന് ടൊവിനോ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. തല്ലുമാലയിൽ അസാധ്യമായി ടൊവിനോ ഡാൻസ് ചെയ്തു'

    ആർആർആർ പോലുള്ള പടത്തിലൊക്കെ അവർ പെർഫോം ചെയ്യുന്നത് കണ്ടില്ലേ

    'പക്ഷെ കൊറിയോ​ഗ്രാഫർ എന്ന നിലയിൽ എന്റെ എക്സ്പീരിയൻസ് വെച്ച് പറയുകയാണെങ്കിൽ പുള്ളി നേരത്തെ ട്രെയിൻഡ് ആയിരുന്നെങ്കിൽ ഇതിലും ​ഗംഭീരമായി ചെയ്യാൻ പറ്റിയേനെ. അത് അവരുടെ താൽപര്യം ഇല്ലായ്മയാണ്. ആർആർആർ പോലുള്ള പടത്തിലൊക്കെ അവർ പെർഫോം ചെയ്യുന്നത് കണ്ടില്ലേ'

    'അതിന് വേണ്ടി അത്രയും കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്യുന്നതാണ്. ടൊവിനോയൊക്കെ ചിലപ്പോൾ മൾട്ടി ലാം​ഗ്വേജ് സിനിമകൾ ചെയ്യാൻ കഴിവുള്ളവരാണ്. അവരൊക്കെ ‍ഡാൻസ് പരിശീലനം നടത്തണമെന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്'

    എന്തായാലും അവർക്ക് ഡാൻസിന്റെ ആവശ്യം വരും

    'മടിയല്ല, അവർക്ക് താൽപര്യം ഇല്ല. എന്തായാലും അവർക്ക് ഡാൻസിന്റെ ആവശ്യം വരും. നേരത്തെ ഒന്ന് ട്രെയ്ൻ ചെയ്ത് വെച്ചാൽ കുറച്ച് കൂടി നന്നായി പെർഫോം ചെയ്യാൻ പറ്റും'

    'മോഹൻലാൽ ഇപ്പോഴാണ് കുറച്ച് കൂടെ എനർജറ്റിക് ആയത്. കമലദളത്തിലെ ക്ലാസിക്കൽ പെർഫോമൻസ് ഒന്നും പെട്ടെന്ന് ഒരാൾക്ക് ചെയ്യാൻ പറ്റുന്നത് അല്ല. ആ ഒരു ക്വാളിറ്റിയുള്ള ആർട്ടിസ്റ്റ് ഇതുവരെയും വന്നിട്ടില്ല'

    ഡാൻസറല്ലാത്തവരെ ഡാൻസ് ചെയ്യിക്കാനാണ് കുറച്ച് കൂടി എളുപ്പം. ചെയ്യാനുള്ള താൽപര്യം വേണം

    ഇപ്പോഴത്തെ യുവ തലമുറയിൽ അങ്ങനെ ഒരു ആർട്ടിസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ക്ലാസിക്കൽ ആയാലും വെസ്റ്റേൺ ആയാലും ഫോക്ക് ആയാലും കള്ള് കുടി പാട്ട് ആയാലും തനിമയോടെ ചെയ്യുന്നത് അദ്ദേഹമാണ്. ഡാൻസറല്ലാത്തവരെ ഡാൻസ് ചെയ്യിക്കാനാണ് കുറച്ച് കൂടി എളുപ്പം.

    ചെയ്യാനുള്ള താൽപര്യം വേണം. നടിമാർ പലപ്പോഴും ഡാൻസ് തലേ ദിവസം വന്ന് നോക്കിയിട്ട് പോവും. പക്ഷെ നടൻമാർ അതും ചെയ്യുന്നില്ലെന്നും മനോജ് പറഞ്ഞു. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

    Read more about: mohanlal
    English summary
    Tovino Thomas And Nivin Pauly Not Interested In Dance; Choreographer Manoj Praises Mohanlal's Dancing Skill
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X