ടൊവിനോയുടെ കമന്‍റിന് മാസ്സ് മറുപടി നല്‍കി നീരജ് മാധവ്! ഒപ്പം ചേര്‍ന്ന് കൗണ്ടറടിച്ച് പിഷാരടിയും!
നീരജ് മാധവ് ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഇടക്കാലത്ത് ഉയര്‍ന്നുവന്നത്. വെബ് സീരീസുമായി താനെത്തുന്ന കാര്യത്തെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചത്. ഇതിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് തന്നെ നീരജ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് ടൊവിനോ തോമസ് പറയുന്നു. ഉഗ്രന്‍ പരിപാടിയാണ് പൊളിക്കെടാ, എന്നായിരുന്നു പറഞ്ഞത്. നീരജ് നന്നായിട്ട് ചെയ്തിട്ടുണ്ട്, ഇവനെ നിര്‍ത്തിക്കൊണ്ട് പറയാന്‍ വയ്യെന്നും താന്‍ പറയുന്നത് നേരിട്ട് കേട്ടാല്‍ ഇനി അതും കൂടി സഹിക്കേണ്ടി വരുമെന്നുമായിരുന്നു ടൊവിനോയുടെ കമന്റ്. താന്‍ പോസിറ്റീവായി പറഞ്ഞ കാര്യത്തെക്കുറിച്ച് നീ എന്തുകൊണ്ട് പറഞ്ഞില്ലെന്നായിരുന്നു ടൊവിനോ നീരജിനോട് ചോദിച്ചത്.
നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയവയുടെ റീച്ച് വളരെ വലുതാണ്. ഡിജിറ്റല്‍ മീഡിയകളിലൂടെ സിനിമ കാണാനിഷ്ടപ്പെടുന്നവരാണ് പലരും. സിനിമയുടെ അടുത്ത ലെവലായാണ് ഇതിനെ കാണുന്നത്. വ്യാജപതിപ്പുകള്‍ കാണുന്നില്ലെന്ന് നമ്മള്‍ സ്വയം തീരുമാനിക്കുക. വെബ് സീരീസില്‍ നല്ലൊരു ഓഫര്‍ ലഭിച്ചാല്‍ താന്‍ സ്വീകരിക്കുമെന്നും ടൊവിനോ പറഞ്ഞിരുന്നു.

കുറച്ച് നാളായി ഇവന്‍ ഇല്യൂമിനിറ്റിയായിരുന്നുവെന്നായിരുന്നു രമേഷ് പിഷാരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെ കുറേ പേര്‍ ചോദിച്ചപ്പോഴാണ് ഇവന്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയത്. അധോലോകത്ത് എവിടെയോ ആയിരുന്നു. ക്ലൈമാക്‌സ് വളരെ ഗംഭീരമായി, എല്ലാവരേയും സന്തോഷിപ്പിച്ചിരിക്കുകയാണ് അവന്‍. ഇക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











