ലുലുമാളിനെ ഇളക്കിമറിച്ച് ടൊവിനോ! സെല്‍ഫിയുമായി ആരാധകരോടൊപ്പം! വീഡിയോയുമായി സംയുക്ത മേനോന്‍!
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ടൊവിനോ തോമസിന്റെ സ്ഥാനം. കഠിനപ്രയത്‌നത്തിലൂടെയാണ് അദ്ദേഹം സ്വന്തമായ സ്ഥാനം നേടിയെടുത്തത്. സിനിമയിലെത്തുന്നതിന് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ജോലി രാജിവെച്ച് അഭിനയം ലക്ഷ്യമാക്കി ഇറങ്ങിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു കുടുംബം നല്‍കിയത്. ഇടയ്ക്ക് ദുരനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു ടൊവിനോ. ലുക്കിലായാലും പ്രമേയത്തിലായാലും വേറിട്ട ചിത്രങ്ങളുമായാണ് താരം മുന്നേറുന്നത്.
ഉയരെ, വൈറസ്, തുടങ്ങിയ സിനിമകളില്‍ അതിഥി വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ഇതിന് പിന്നാലെയായാണ് നായകനായി അഭിനയിച്ച ലൂക്ക എത്തിയത്. ഗംഭീര കൈയ്യടിയുമായി മുന്നേറുകയാണ് ഈ സിനിമ. അഹാന കൃഷ്ണയാണ് ലൂക്കയിലെ നായിക. ഇവരുടെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലറും ഗാനങ്ങളുമൊക്കെ തരംഗമായി മാറിയതിന് പിന്നാലെയായാണ് സിനിമ എത്തിയത്. ലൂക്ക കഴിഞ്ഞതിന് പിന്നാലെയായാണ് ടൊവിനോ കല്‍ക്കിയിലും എടക്കാട് ബറ്റാലിയനിലുമൊക്കെ ജോയിന്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം തൊഴില്‍രഹിതനും നിരാശാകാമുകനും സാധാരണക്കാരനുമൊക്കെയായാണ് താനെത്തിയത്. എന്നാല്‍ ഇപ്പോള്‍ അവയില്‍ നിന്നും പ്രമോഷന്‍ ലഭിച്ചിട്ടുണ്ടെന്നും കലക്ടറും പോലീസും പട്ടാളവുമൊക്കെയായാണ് വരവെന്നും താരം പറഞ്ഞിരുന്നു.

പുതിയ സിനിമയായ കല്‍ക്കിയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ വൈറലായി മാറിയിട്ടുണ്ട്. കല്‍ക്കി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ലുലു മാളിലേക്ക് ടൊവിനോയും സംഘവും എത്തിയത്. നിരവധി പേരാണ് ഇതിനിടയില്‍ താരങ്ങളോടൊപ്പം സെല്‍ഫിയെടുക്കാനായി എത്തിയത്. ഇതിനിടയില്‍ ടൊവിനോ അവര്‍ക്കരികിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ആര്‍പ്പുവിളിയോടെയാണ് ആരാധകര്‍ താരത്തെ സ്വാഗതം ചെയ്തത്. പരിപാടിയുടെ വീഡിയോ പങ്കുവെച്ച് സംയുക്ത മേനോന്‍ എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











