ടൊവിനോയ്ക്കും ലിഡിയയ്ക്കും കൂട്ടായി പുതിയ അംഗം, കുടുംബസമേതമെത്തി സന്തോഷം പങ്കുവെച്ച് താരം

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി. മിനി കൂപ്പറിന്റെ ലേറ്റസ്റ്റ് മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. കൊച്ചിയിലെ ഷോറൂമിലെത്തിയായിരുന്നു ടൊവിനോ പുതിയ കാര്‍ സ്വന്തമാക്കിയത്. ലിഡിയയും ഇസയും ടഹാനും താരത്തിനൊപ്പമുണ്ടായിരുന്നു. ടൊവിനോയുടെ പുതിയ വണ്ടിയുടേയും കുടുംബസമേതമുള്ള ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്.

നീല നിറത്തിലുള്ള കാറിനരികില്‍ നില്‍ക്കുന്ന ടൊവിനോയുടേയും കുടുംബത്തിന്റെയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. കുഞ്ഞതിഥിയായ ടഹാനെ ഇതാദ്യമായാണ് ഇങ്ങനെ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതീവ സന്തോഷത്തോടെയായിരുന്നു എല്ലാവരും ചിത്രത്തിനായി പോസ് ചെയ്തത്. ഇതിനിടയില്‍ മനോഹരമായൊരു വീഡിയോ പങ്കുവെച്ച് ടൊവിനോയും എത്തിയിരുന്നു. പുഴയരികില്‍ കാഴ്ചകള്‍ കണ്ടിരിക്കുന്ന ലിഡിയയും ഇസയുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. അടുത്തിടെയായിരുന്നു ടൊവിനോയും ലിഡിയയും 6ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

വിവാഹ വാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്ലസ് ടു പഠനത്തിനിടയിലായിരുന്നു ടൊവിനോയും ലിഡിയയും പ്രണയത്തിലായത്. നാളുകള്‍ക്ക് ശേഷമായാണ് ലിഡിയ യെസ് പറഞ്ഞതെന്ന് താരം പറഞ്ഞിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ ഷൂട്ടിനിടയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സിനിമാമോഹവുമായി മുന്നേറുന്നതിനിടയില്‍ ശക്തമായ പിന്തുണയുമായി ലിഡി എന്നും ടൊവിനോയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ ശക്തിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് താരം പറഞ്ഞിരുന്നു.

Tovino Thomas

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ് വിശ്രമത്തില്‍ കഴിഞ്ഞ് വരികയാണ് താരം. വയറുവേദനയെത്തുടര്‍ന്നായിരുന്നു ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും അത് കാര്യമായിക്കിയിരുന്നില്ലെന്നും സഹിക്കാനാവാതെ വന്നപ്പോഴാണ് ആശുപത്രിയിലേക്ക് പോയതെന്നും താരം പറഞ്ഞിരുന്നു. ടൊവിനോയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും സിനിമാലോകവും.

നാളുകള്‍ക്ക് ശേഷമായാണ് വീണ്ടും താരത്തെ കണ്ടത്. അതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. വൈകാതെ തന്നെ അഭിനയത്തിലേക്ക് താരം തിരിച്ചെത്തുമെന്നായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്. ടൊവിനോയും തനിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് എത്തിയിരുന്നു. കുഞ്ഞതിഥിയായ ടഹാന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ടഹാന്റെ മാമോദീസ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X