പടക്കം പൊട്ടിച്ചെറിഞ്ഞ് ടൊവിനോ! ദീപാവലി ആഘോഷത്തിന്റെ വീഡിയോ പുറത്ത്
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. താരജാഡകളൊന്നുമില്ലെന്നും സാധാരണക്കാരനെ പോലെ പെരുമാറുന്ന താരമാണെന്നുള്ള പ്രേക്ഷകാഭിപ്രായം ടൊവിനോ നേരത്തെ സ്വന്തമാക്കി. അതിനാല്‍ തന്നെ താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുന്ന ആരാധകരുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യ മുഴുവന്‍ ദീപാവലി ആഘോഷിക്കുന്നതിനൊപ്പം ടൊവിനോയുമുണ്ട്. താരങ്ങളെല്ലാം ദീപാവലി ആശംസകള്‍ അറിയിക്കുന്നുണ്ടെങ്കിലും വ്യത്യസ്തമായ വീഡിയോയുമായിട്ടാണ് ടൊവിനോ എത്തിയത്. ഒരു പടക്കം പൊട്ടിച്ച് എറിഞ്ഞ് കൊണ്ടാണ് ദീപാവലി ആശംസ താരം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് നിന്നുമായിരുന്നു താരത്തിന്റെ ആഘോഷം.

ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയ്ക്ക് താഴെ ദീപാവലി ആശംസകളുമായി ആരാധകരുമെത്തി. പടക്കം പൊട്ടിച്ച് എറിയുന്നത് ടൊവിനോയ്ക്ക് വെറും നിസാരമായ കാര്യമാണെന്നാണ് ചിലര്‍ പറയുന്നത്. നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ടൊവിനോ എന്നാണ് അറിയുന്നത്.
ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക, കല്‍ക്കി എന്നിങ്ങനെ നിരവധി സിനിമകള്‍ ടൊവിനോയുടേതായി ഈ വര്‍ഷമെത്തി. ടൊവിനോ പട്ടാളക്കാരന്റെ വേഷത്തിലെത്തിയ എടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.


Click it and Unblock the Notifications