ഈ കുട്ടിക്കുറമ്പനാണോ പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ചായൻ!! പഴയ ചിത്രത്തിലെ കഥ തിരഞ്ഞ് സോഷ്യൽ മീഡിയ

10 ഇയർ ചലഞ്ചും അതുപോലുളള ഇയർ ചലഞ്ചുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു. താരങ്ങളുടേയും മറ്റും പഴകാല ഫോട്ടോകൾ കുത്തിപ്പൊക്കനും ആരാധകരും കൂടിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുമുഖം വൈറലാകുന്നുണ്ട്. അത് ആരാണെന്ന് കണ്ടു പിടിക്കാനുളള പരിശ്രമത്തിലാണ് പ്രേക്ഷകർ.

ഫോട്ടോയിലുള്ളത് ഒരു നിസ്സാരക്കാരനായ വ്യക്തിയല്ലെന്നും മലയാള സിനിമയിലെ മിന്നും താരമാണെന്ന് മാത്രമാണ് ആകെ ഉള്ള ക്യൂ. ഇപ്പോൾ സ്പോർട്ട് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന പല താരങ്ങളുടെ പിന്നാലെ പോയിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിൽ ഈ ചിത്രം വിരൽ ചൂണ്ടുന്നത് ടൊവിനോയുടെ നേർക്കാണ്. എന്നാൽ ഇത് കൃത്യമായി ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോയുടെ ഉൾഭവം എവിടെ നിന്നാണെന്നുമുള്ളതും അവ്യക്തമാണ്.

 അമ്മയോടൊപ്പം നിൽക്കുന്ന ചിത്രം

അമ്മയോടൊപ്പം നിൽക്കുന്ന ചിത്രം

മങ്ങിത്തുടങ്ങിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയി ടെവിനോയുടെ പേരിൽ പ്രചരിക്കുന്നത്. അമ്മയോടൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഉൾഭവം എവിടെ നിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയ ഒന്നടങ്കം പറയുന്നത് ഇത് ടൊവിനോ തോമസ് തന്നെയാണെന്നാണ്. താരത്തിന്റെ പുതി ചിത്രത്തിനോടൊപ്പം കുട്ടിക്കാലത്തെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 സ്കൂൾ ലീഡർ

സ്കൂൾ ലീഡർ

ഇതിനു മുൻപ് ടൊവിയുടെ കൗമാര കാല ചിത്രം പ്രചരിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിലെ ചിത്രമായിരുന്നു അത്. ടൊവിനോ തോമസ് സ്കൂൾ ലീഡർ എന്നും ആ ചിത്രത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. പേരില്ലെങ്കിൽ കൂടി ആ ചിത്രം ടൊവിയുടേത് തന്നെയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

 ഗപ്പിയിലെ ഗെറ്റപ്പ്

ഗപ്പിയിലെ ഗെറ്റപ്പ്

എപ്പോഴും വ്യത്യസ്തമായ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ഗെറ്റപ്പുകൾക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടാറുമുണ്ട്. ആരാധകർ ഏറ്റവും കൂടുതൽ ഫോളോ ചെയ്ത് ഒരു ലുക്കായിരുന്നു ടൊവിയുടെ ഗപ്പി ഗെറ്റപ്പ്. നീണ്ട താടിയും മീശയുമെല്ലാം പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു.

ക്ലീൻ ഷേവിൽ ടൊവിനോ

ക്ലീൻ ഷേവിൽ ടൊവിനോ

കുറ്റി താടിയിൽ അല്ലെങ്കിൽ നീണ്ട താടി വളർത്തിയ ഗെറ്റപ്പിലാകും ടൊവിനോ അധികം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. എന്നാൽ ലൂസിഫറിലെ ടൊവിനോ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ക്ലീൻ ഷേവിൽ ഇന്റർനാഷണൽ ഗെറ്റപ്പിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ താരത്തിന്റെ പ്രകടവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X