For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ ഇതെന്ത് ഭാവിച്ചാണ്! തലകീഴായി തൂങ്ങി മാസ് കാണിച്ച് താരം, വൈറസ് അതിശയിപ്പിക്കാനുള്ള വരവാണ്,കാണൂ

  |

  കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഞെട്ടലുണ്ടാക്കിയ വൈറസ് രോഗമായിരുന്നു നിപ്പ. കോഴിക്കോട് ജില്ലയില്‍ ഉണ്ടായ നിപ്പ വൈറസിലൂടെ നിരവധി ആളുകളായിരുന്നു മരണമടഞ്ഞത്. നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടി മലയാളക്കര ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തും.

  മലയാളത്തില്‍ നിന്ന് വമ്പന്‍ താരങ്ങളാണ്് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ടൊവിനോ തോമസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ഔദ്യോഗികമായി പുറത്ത് വിട്ടതല്ലെങ്കിലും സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു ടൊവിനോയുടെ ചിത്രമെത്തിയത്. ഇത്തവണ ടൊവിനോ പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള വരവാണെന്ന കാര്യത്തില്‍ സംശയമില്ല.

  ആകാംഷ ഉണര്‍ത്തി വൈറസ്

  ആകാംഷ ഉണര്‍ത്തി വൈറസ്

  കോഴിക്കോട് ഉണ്ടായ നിപ്പയ്‌ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായി എത്തുന്ന സിനിമയാണ് വൈറസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ തന്നെ തരംഗമായിരുന്നു. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് വൈറസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ഒരു റിയല്‍ മാസ് സ്റ്റോറിയാണെന്ന് ആഷിക് അബു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഈ സിനിമയുടെ ഭാഗമാവും.

   വമ്പന്‍ താരനിര അണിനിരക്കുന്നു

  വമ്പന്‍ താരനിര അണിനിരക്കുന്നു

  തുടക്കത്തിലെ വൈറസിന് സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ സപ്പോര്‍ട്ടും ലഭിച്ചിരുന്നു. ആദ്യം പോസ്റ്റര്‍ വന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതായിരുന്നു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്റെ ഭാഗമാവുന്നുണ്ട്.

  ടൊവിനോയുടെ ലുക്ക്

  ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്ന ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ തല കുനിച്ച് തൂങ്ങി കിടക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ടൊവിനോ കളക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഈ ലുക്കിന് പിന്നിലെ സത്യമെന്താണെന്ന് ആരാധകര്‍ അന്വേഷിക്കുന്നത്. എന്തായാലും സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാവുമെന്നാണ് സൂചന.

   കഥാപാത്രങ്ങളുടെ പ്രത്യേകത

  കഥാപാത്രങ്ങളുടെ പ്രത്യേകത

  ചിത്രത്തില്‍ ഡോ. സുരേഷ് രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിപ്പ രോഗികളെ ശ്രുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. കോഴിക്കോട് കളക്ടറുടെ വേഷത്തിലാണ് ടൊവിനോ അഭിനയിക്കുന്നത്. ആരോഗ്യ മന്ത്രിയായിട്ടാണ് രേവതി അഭിനയിക്കുന്നത്. നിരവധി പേരുടെ നേരനുഭവങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജും അതിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നുമായിരുന്നു വൈറസിന്റെ ചിത്രീകരണം. സുശിന്‍ ശ്യാം സംഗീതവും രാജീവ് രവി ഛായഗ്രഹണം നിര്‍വഹിക്കുന്നു.

   പൂര്‍ണിമ സിനിമയിലേക്ക്..

  പൂര്‍ണിമ സിനിമയിലേക്ക്..

  നടന്‍ ഇന്ദ്രജിത്ത് സുകുമാരനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി പൂര്‍ണിമ. ഫാഷന്‍ ഡിസൈനിംഗിലൂടെ ശ്രദ്ധിക്കപ്പെട്ട പൂര്‍ണിമ ഇക്കാലയളവില്‍ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടും എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. വൈറസിലൂടെയാണ് അത് സംഭവിക്കുന്നത്. ചിത്രത്തില്‍ പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഏറെ കാലത്തിന് ശേഷം പൂര്‍ണിമയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവാണിത്.

  English summary
  Tovino Thomas first look from Virus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X