For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലെത്തിയ ടൊവിനോ തോമസിന് സര്‍പ്രൈസൊരുക്കി ഇസ, കൂട്ടിന് ടഹാനും, ചിത്രം വൈറലാവുന്നു

  |

  വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള ടൊവിനോ തോമസിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രീകരണത്തിനിടെ പരിക്കേറ്റതോടെയായിരുന്നു താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കാലങ്ങള്‍ക്ക് ശേഷമായാണ് ഇങ്ങനെയൊരു അവസ്ഥ വന്നത്. തന്നെ ചികിത്സിച്ച ഡോക്ടര്‍മാരോടും ആശുപത്രി സ്റ്റാഫുകളോടും നന്ദി പറഞ്ഞും താരമെത്തിയിരുന്നു. ടൊവിനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കള എന്ന സിനിമയുടെ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്.

  കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെയായിരുന്നു ഐസിയുവിലേക്ക് മാറ്റിയത്. 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ത്തന്നെ താരത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെങ്കിലും അത്രയും സമയം തന്നെ നിരീക്ഷണത്തില്‍ നിര്‍ത്തുകയായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ ഐസിയുവില്‍ നിന്നും മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ടൊവിനോയെ വരവേറ്റത് ഇസയുടെ സര്‍പ്രൈസായിരുന്നു.

  ദിലീപുമായി വേര്‍പിരിഞ്ഞ മഞ്ജു വാര്യര്‍, ആ 14 വര്‍ഷവും ആസ്വദിച്ചിരുന്നു, സന്തോഷിച്ചിരുന്നു

  വെല്‍ക്കം ബാക്ക് ഹോം അപ്പ, ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്തു, എല്ലാം പെട്ടെന്ന് ശരിയാവട്ടെ, ഇസ, ടഹാനെന്നുള്ള കുറിപ്പുമായാണ് ഇസ എത്തിയത്. അലംകൃതയെപ്പോലെ തന്നെ ഇസയും കുറിപ്പെഴുതി തുടങ്ങിയോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ടൊവിനോയുടെ പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയത്. പേളി മാണി, ഷഹബാസ് അമന്‍, സംയുക്ത മേനോന്‍, ജോജു ജോര്‍ജ്, കൈലാസ് മേനോന്‍, നൈല ഉഷ ഇവരെല്ലാം ടൊവിനോയുടെ വരവില്‍ സന്തോഷം അറിയിച്ചിട്ടുണ്ട്.

  Tovino Thomas

  വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.

  Tovino Thomas response after getting discharged from hospital | FilmiBeat Malayalam

  ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം. നിങ്ങളുടെ സ്വന്തം ടൊവീനോയെന്നുമായിരുന്നു താരം കുറിച്ചത്.

  മഞ്ജു വാര്യരുടെ പിണക്കം മാറിയോ? ഡബ്ലുസിസിയുടെ പുതിയ നീക്കത്തിന് കൈയ്യടിച്ച് താരവും, വീഡിയോ വൈറല്‍

  English summary
  Tovino Thomas got his daughter Izza's surprise after he reach his home, photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X