twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയ ബുദ്ധിമുട്ടായിരുന്നു, അവിടത്തെ സ്ഥിതിയല്ല മോളിവുഡിൽ , മലയാള സിനിമയെക്കുറിച്ച് ഹോളിവുഡ് താരം

    |

    നടൻ ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കിലോ മീറ്റേഴ്സ് ആന്ഡ കിലോമീറ്റേഴ്സ്. ചിത്രത്തിൽ ടൊവിനോയ്ക്ക് നായികയായി എത്തുന്നത് അമേരിക്കൻ നടിയാണ്, പേര് - ഇന്ത്യ ജാർവിസ് മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു ചിത്രത്തിലൂടെ നടിക്ക് ലഭിച്ചത്. അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. റോഡ് മൂവിയായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്ററിന് വേണ്ടി ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് യാത്ര ചെയ്തത്. ഇപ്പോഴിത ഹോളിവുഡ് മോളവുഡ് സിനിമ ചിത്രീകരണ സമയത്തിന്റെ വ്യത്യാസത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യ ജാര്‍വിസ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    kilomiters and killomiters
    ഹോളിവുഡ് നടീ നടന്മാര്‍ക്ക് കൃത്യമായി ഡേറ്റിംഗ് ഷെഡ്യൂള്‍ നല്‍കുമെന്നും പറയുന്ന സമയത്തിനപ്പുറം ഷൂട്ടിംഗ് നീണ്ടു പോകില്ലെന്നും എന്നാല്‍ മലയാളത്തില്‍ അതല്ല സ്ഥിതി. പറയുന്നു. അതിനാൽ തന്നെ ഹോളിവുഡില്‍ നിന്ന് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും ഇന്ത്യ ജാര്‍വിസ് പറയുന്നു . അഭിമുഖത്തിൽ നടി പറഞ്ഞത് ഇങ്ങനെ...

    ഹോളിവുഡില്‍ ഓരോ നടീനടന്മാര്‍ക്കും കൃത്യമായി ഷെഡ്യൂള്‍ ഒക്കെ കിട്ടും. അത് കഴിഞ്ഞേ എഗ്രിമെന്റ് ഒപ്പിടൂ. പറയുന്ന സമയത്തെക്കാള്‍ ഒരു മിനിറ്റ് പോലും കൂടുതല്‍ എടുക്കില്ല. ആ പ്രതീക്ഷയിലാണ് വന്നത്. പക്ഷേ ഇവിടെ ഓരോ ഷോട്ടുകളും റീ ടേക്കുകള്‍ ഒക്കെയായി നീളും. അത്ര പെര്‍ഫക്റ്റായി സിനിമ എടുക്കുമ്പോള്‍ സമയത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാന്‍ ആകിലല്ലോ? ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു കാര്യങ്ങള്‍. അണ്ടര്‍ കണ്ട്രോള്‍ ആകാന്‍ രണ്ടാഴ്ച എടുത്തു. അതിനു മുന്‍പ് മലയാള സിനിമയെക്കുറിച്ച് ഞാന്‍ കേട്ടിട്ട് പോലുമില്ലായിരുന്നു'- ഇന്ത്യ ജാര്‍വിസ് പറയുന്നു.

    തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകളിൽ ഇന്ത്യയ്ക്ക് മലയാളം പറയേണ്ടത് ഉണ്ടായിരുന്നു. ടൊവിനോയാണ് അതിന് സഹായിച്ചതെന്ന് ഇന്ത്യ മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

    ഏഷ്യനെറ്റിലൂടെയായിരുന്നു കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് പ്രദർശനത്തിനെത്തിയത്. ഓണ സ്പെഷൽ ചിത്രമായി തിരുവേണദിനത്തിലായിരുന്നു ചിത്രം സംപ്രേക്ഷണം ചെയ്തത്."ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ,​ അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ 'കുഞ്ഞു ദൈവം', 'രണ്ട് പെൺകുട്ടികൾ'- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്,"ടൊവിനോ തോമസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Read more about: tovino thomas
    English summary
    Tovino Thomas Heroine India Jarvis About The Struggle She Faced In Malayalam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X