For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിമുഖം കഴിഞ്ഞ് പുറത്ത് പോയി, ഉടൻ തിരികെ വന്നു, ഹോട്ടൽ ബോയിക്ക് നൽകിയ വാക്ക് പാലിച്ച് ടൊവിനോ

  |

  ജനങ്ങൾ സൂപ്പർ താരമാക്കിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വർഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താരപദവിയിൽ എത്തിച്ചത്. സെലിബ്രിറ്റി സ്റ്റാറ്റ്സ് നോക്കാതെ ജനങ്ങൾക്കൊപ്പം എല്ലാ അവസ്ഥയിലും ടൊവിനോ കൂടെ നിൽക്കാറുണ്ട്.

  പ്രളയ സമയത്ത് തന്റെ ഷൂട്ടിങ്ങ് തിരക്കുകൾ മാറ്റിവെച്ചിട്ടാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താരം സജീവമായത്. സേഷ്യൽ മീഡിയയിലൂടേയും അല്ലാതേയും പ്രേക്ഷകരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ടൊവിനോ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ടൊവിനോയുടെ സിമ്പിളിസിറ്റിയെ കുറിച്ചാണ്. മനോരനയുമായുള്ള അഭിമുഖത്തിനു ശേഷം ഹോട്ടലിൽ നടന്ന സംഭവമായിരുന്നു ഇത്.

  ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിനു ശേഷമാണ് സംഭവം നടക്കുന്നത്. ഇന്റർവ്യൂ കഴിഞ്ഞ് കാറിൽ മടങ്ങിയപ്പോയ ടൊവിനോ 5, 10 മിനിറ്റുകൾക്ക് ശേഷം മടങ്ങി എത്തുകയായിരുന്നു. ഹോട്ടലിൽ വച്ചു കൂടെ നിന്നു ഫോട്ടോയെടുക്കാൻ ഹോട്ടൽ ബോയി കാത്തുനിന്ന വിവരം ഇറങ്ങിയപ്പോൾ മറുന്നു പോയിരുന്നു. താരം തിരികെ വന്ന്, ഹോട്ടൽ ബോയിക്കൊപ്പം ചിത്രമെടുത്തതിനു ശേഷം മടങ്ങി പോകുകയായിരുന്നു. ഈ പെരുമാറ്റമാണ് ടൊവിനോ എന്ന നടനെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്നത്.

  സമൂഹമാധ്യമങ്ങളിൽ സജീവമായ ടൊവിനോ വളരെ സൂക്ഷിച്ചാണ് ഓരേ വാക്കുകളും ഉപയോഗിക്കുന്നത്. അതിന്റെ കാരണവും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ കുറ ചീത്ത കേട്ടിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ വളച്ചൊടിച്ചു. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന ആളായതു കൊണ്ട് തന്നെ അതേ മാനസികാവസ്ഥയിലേ എന്നും ജീവിക്കൂ. വളരെ പോളിഷായിട്ടൊന്നും പെരുമാറാൻ അറിയില്ല. കുടുംബക്കാർ, കുട്ടികൾ തുടങ്ങിയവരെല്ലാമായി ചേർന്നുനിൽക്കുന്ന ഒരാളാണു ഞാൻ. അവർ കൂടി കാണുന്ന പല മെസേജുകളും കാണുമ്പോൾ വിഷമം തോന്നും. എനിക്കും അവർക്കും.

  എന്റെ കൂടെ ജോലി ചെയ്തവരും എനിയ്ക്ക് ഒപ്പം നിന്നവരുമൊക്ക എത്രയോ പേരുണ്ട്. തനിയ്ക്ക് ഒരു അവസരം വരുകയാണെങ്കിൽ അവർക്കൊപ്പം ചിത്രചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇതുവരെ അഭിനയിച്ച 31 സിനിമകളിൽ 19 പേരും നവാഗതരാണ്. അതിൽ മിക്കവരും മുൻപ് എന്റെ തോളോടുതോൾ ചേർന്നുനിന്നു ജോലി ചെയ്തവരാണ്. അവരെല്ലാം മിടുക്കന്മാരായ സംവിധായകരുമാണ്.

  തന്റെ ആദ്യ ചിത്രമായ എബിസിഡി തിയേറ്ററിൽ ഇരുനന് കണ്ട് പുറത്തു വന്നപ്പോൾ ആരും തന്നെ തിരിച്ചറിഞ്ഞില്ല. എന്നാൽ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു മൂന്ന് ചിത്രങ്ങൾ കഴിഞ്ഞപ്പോഴാണ് പലരും തന്നെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് എബിസിഡിയിൽ അഭിനയിച്ച ആളല്ലേ എന്ന് ചോദിച്ചു തുടങ്ങി. എബിസിഡിയിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദുൽഖറിന്റെ പ്രതിനായകനായിട്ടായിരുന്നു ടൊവിനോ എത്തിയത്.

  സ്ത്രീയായതു കൊണ്ട് തല്ലിയില്ല! ആരാധനമൂത്ത് സല്ലുവിനോട് യുവതി ചെയ്തത്... വീഡിയോ വൈറൽ

  2019 മലയാള സിനിമയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്നത്. അതിൽ ഭൂരിഭാഗം ചിത്രങ്ങളും നവാഗതരുടേതായിരുന്നു. ഇതെല്ലാം ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ഉയരെ, വൈറസ്, ലൂക്ക, ആൻ ദ് ഓസ്ക്കാർ ഗോസ്ടൂ, കൽക്കി, എന്നീ ടൊവിനോ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ബോക്സോഫീസിൽ വൻ വിജയമായിരുന്നു ചിത്രങ്ങൾ നേടിയത്.

  English summary
  tovino thomas hotel incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X